തൃശൂർ കോർപ്പറേഷൻറ്റെ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വൻ പ്രതിഷേധത്തിനിടെ മുൻമേയറും പ്രതിപക്ഷ നേതാവുമായ രാജൻ പല്ലൻ കൗൺസിലർമാരായ ജോൺ ഡാനിയൽ ലാലി ജെയിംസ് എന്നിവർ മേയർക്ക് സല്യൂട്ട് നൽകിയതിനെ തുടർന്ന് മേയർ എം.കെ വർഗീസ് തിരിച്ച് സല്യൂട്ട് നൽകുന്നു. പൊലീസുകാർ മേയർക്ക് സല്യൂട്ട് നൽകണമെന്ന മേയറുടെ തന്നെ ആവശ്യം വിവാദമായിരുന്നു.