Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ കോൺസുലേറ്റി​െൻറ പിന്തുണ ലഭിക്കാൻ അനിൽ നമ്പ്യാർ സഹായമാവശ്യപ്പെട്ടു -സ്വപ്​ന

text_fields
bookmark_border
ബി.ജെ.പിക്ക്​ കോൺസുലേറ്റി​െൻറ പിന്തുണ ലഭിക്കാൻ അനിൽ നമ്പ്യാർ സഹായമാവശ്യപ്പെട്ടു -സ്വപ്​ന
cancel

തിരുവനന്തപുരം: ബി.ജെ.പിക്ക്​ യു.എ.ഇ കോൺസുലേറ്റി​െൻറ പിന്തുണ ലഭിക്കാൻ സഹായിക്കണമെന്ന്​ ജനം ടി.വി കോർഡിനേറ്റിങ്​ എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടുവെന്ന്​ സ്വർണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷ്​. അനിൽ നമ്പ്യാരുമായി 2018 മുതൽ ബന്ധമുണ്ട്​. ഡിപ്ലോമാറ്റിക്​ ബാഗുവഴിയല്ല സ്വർണമെത്തിയതെന്ന പ്രസ്​താവന പുറത്തിറക്കണമെന്ന്​ കോൺസുലേറ്റ്​ ജനറലിനോട്​ ആവശ്യപ്പെടാൻ അനിൽ നമ്പ്യാർ നിർദേശിച്ചുവെന്നും​ സ്വപ്​ന സുരേഷ്​ നൽകിയ മൊഴിയിൽ വ്യക്​തമാക്കുന്നു.

ദുബൈയിൽ വഞ്ചനക്കേസ്​ നിലനിൽക്കുന്നതിനാൽ അറസ്​റ്റ്​ ഭയന്ന്​ അനിൽ നമ്പ്യാർക്ക്​ യു.എ.ഇയിലേക്ക്​ വരാൻ സാധിക്കുമായിരുന്നില്ല. എന്നാൽ, അറ്റ്​ലസ്​ രാമചന്ദ്രനുമായി അഭിമുഖം നടത്താൻ നമ്പ്യാരുടെ യു.എ.ഇ യാത്രക്ക്​ അവസരമൊരുക്കിയത്​ താനാണെന്നും സ്വപ്​ന മൊഴി നൽകിയിട്ടുണ്ടെന്നാണ്​ സൂചന.

അനിൽ നമ്പ്യാരുടെ സുഹൃത്തി​െൻറ സ്ഥാപനത്തി​െൻറ ഉദ്​ഘാടനത്തിന്​ യു.എ.ഇ കോൺസുലേറ്റ്​ ജനറലിനെ പ​ങ്കെടുപ്പിക്കാൻ ഇടപ്പെട്ടത്​ താനായിരുന്നുവെന്നും സ്വപ്​ന വ്യക്​തമാക്കി. തുടർന്നാണ്​​ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവം വരുന്നതും അനിൽ നമ്പ്യാർ തന്നെ വിളിച്ചതെന്നും സ്വപ്​ന മൊഴി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum gold smogglinganil nambiarSwapna Suresh
Next Story