ക്വിഡ്, ട്രൈബർ, കൈഗർ ലിമിറ്റഡ് എഡിഷനുമായി റെനോ
text_fieldsക്വിഡ്, ട്രൈബർ, കൈഗർ എന്നീ ജനപ്രിയ വാഹനങ്ങളുടെ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് റെനോ. ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിലെ ഉപഭോക്താക്കളുടെ 'എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ'ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കമ്പനി പറയുന്നു. പുതിയഫെസ്റ്റീവ് ലിമിറ്റഡ് എഡിഷൻ ശ്രേണി ട്രൈബർ, കൈഗർ കാറുകളുടെ RXZ വേരിയന്റുകളിലും ക്വിഡ് ക്ലൈബറിലും ലഭ്യമാകും. പ്രത്യേക അപ്‌ഡേറ്റിന്റെ ഭാഗമായി, ഈ മോഡലുകളിൽ ഫ്രണ്ട് ഗ്രില്ല്, ഡി.ആർഎൽ/ഹെഡ്‌ലാമ്പുകൾ, സൈഡ് ഡോർ ഡെക്കലുകൾ എന്നിവ സ്‌പോർട്ടി റെഡ് ആക്‌സന്റുകളാൽ ആവരണം ചെയ്തിട്ടുണ്ട്.
റെനോയുടെ അംഗീകൃത ഡീലർഷിപ്പുകളിൽ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷൻ ശ്രേണിയുടെ ബുക്കിങ് കമ്പനി ആരംഭിച്ചു. പക്ഷെ റെനോ ഇതുവരെ പുതിയ ശ്രേണിയുടെ വില പ്രഖ്യാപിച്ചിട്ടില്ല. സിൽവർസ്റ്റോൺ ഗ്രേ നിറമുള്ള വീലുകളും ചുവന്ന കാലിപ്പറുകളുമായാണ് റെനോ കൈഗർ വരുന്നത്. കാറിന് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്നതിനാണ് ഈ കൂട്ടിച്ചേർക്കലുകൾ. ടർബോചാർജ്ഡ് 1.0 എൽ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. കൂടാതെ, NCAP സുരക്ഷാ പരീക്ഷയിൽ 4 സ്റ്റാർ റേറ്റിങും വാഹനത്തിന് കിട്ടി. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജ്, ക്രൂയിസ് കൺട്രോൾ ഫംങ്ഷനുകൾ എന്നിവ പ്രധാന ഫീച്ചറുകളാണ്.
അതുപോലെ, ട്രൈബറിന് പിയാനോ ബ്ലാക്ക് വീൽ കവറുകളിലും ഡോർ ഹാൻഡിലുകളും പ്രത്യേക ചുവന്ന നിറം നൽകിയിട്ടുണ്ട്. എല്ലാ നിരകളിലും മികച്ച സീറ്റിങ് സ്‌പെയ്‌സും ഉണ്ട്. 625 ലിറ്റർ എന്ന വലിയ ബൂട്ട് സ്‌പെയ്‌സും വാഹനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പുതിയ ക്വിഡ് എൽ.ഇയിൽ അടിസ്ഥാന മോഡലായ ക്വിഡ് ക്ലൈംബറിൽ പിന്നിലും സ്‌കിഡ് പ്ലേറ്റുകളിലും റൂഫ് റെയിലുകളിലും ചുവന്ന ഹൈലൈറ്റുകൾ ചേർത്തിട്ടുണ്ട്. സി-പില്ലറിൽ ചുവന്ന നിറത്തിലുള്ള "ക്ലൈംബർ" ഡെക്കലും ഉണ്ട്. വീൽ കവറിലും ഒ.ആർ.വി.എമ്മുകളിലും പിയാനോ ബ്ലാക്ക് കളറാണ് ഉപയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.