തുര്‍ക്കി പ്രഥമ വനിതയുമായി ആമിർ ഖാൻെറ കൂടിക്കാഴ്ച; സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം
text_fields
ന്യൂഡൽഹി: തുര്‍ക്കി പ്രസിഡൻറ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍റെ ഭാര്യയായ അമിനെ ഉര്‍ദുഗാനുമായി ബോളിവുഡ് താരം ആമിർ ഖാൻ കൂടിക്കാഴ്ച നടത്തുന്ന ചിത്രം സോഷ്യൽമീഡയയിൽ വൈറൽ. ഇസ്താംബൂളിൽ പ്രസിഡൻറിെൻറ ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രഥമ വനിത അമിനെ ഉർദുഗാനുമായി ആമിർ കൂടിക്കാഴ്ച നടത്തിയത്. 'ലാൽ സിങ് ചദ്ദ' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിർ ഇസ്തംബൂളിലെത്തിയത്.
ലോകപ്രശസ്തനായ ഇന്ത്യൻ സിനിമാതാരമായ ആമിർ ഖാനുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമുണ്ടെന്ന് അമിനെ ഉർദുഗാൻ ട്വീറ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 15ന് അമിനെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽമീഡയിൽ പ്രചരിക്കുന്നത്. ഈ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായതോടെ ആമിര്‍ഖാനെതിരെ പ്രതിഷേധവും ശക്തമായി. കശ്മീർ വിഷയത്തിൽ പാകിസ്താനെ പിന്തുണക്കുകയാണ് തുർക്കി പ്രസിഡൻറ് െചയ്തതെന്നും ആമിർഖാൻ പാകിസ്താെൻറ മിത്രമായി കണക്കാക്കപ്പെടുന്ന തുർക്കി പ്രസിഡൻറിെൻറ വസതിയിൽ കൂടിക്കാഴ്ചക്കെത്തിയത് തെറ്റാണെന്നുമുള്ള പ്രചരണമാണ് സോഷ്യൽ മീഡയയിൽ നടക്കുന്നത്.
I had the great pleasure of meeting @aamir_khan, the world-renowned Indian actor, filmmaker, and director, in Istanbul. I was happy to learn that Aamir decided to wrap up the shooting of his latest movie 'Laal Singh Chaddha' in different parts of Turkey. I look forward to it! pic.twitter.com/3rSCMmAOMW
— Emine Erdoğan (@EmineErdogan) August 15, 2020
അമിനെ ഉര്‍ദുഗാൻ സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ അവര്‍ തന്നെ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയും തുർക്കിയുമായുള്ള നയതന്ത്രബന്ധം വഷളായികൊണ്ടിരിക്കെ ആമിർ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയത് ഉചിതമായില്ലെന്നാണ് വിമർശനം.
കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുർക്കി ബന്ധം വഷളായത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റിയ വിഷയത്തിൽ തുർക്കി ഇന്ത്യയെ രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.