Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPodcastschevron_rightLiteraturechevron_rightസിൽവിയ പ്ലാത്തിന്‍റെ...

വിവർത്തനം/ശബ്ദം: പി.എ നാസിമുദ്ദീൻ

ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്തയായ കവിയാണ് സിൽവിയ പ്ലാത്ത് (1932-1963). കുമ്പസാരകവി എന്ന പേരിൽ നിരൂപകരാൽ വിളിക്കപ്പെട്ട സിൽവിയ കവിത കൊണ്ട് മാത്രമല്ല തന്‍റെ വ്യത്യസ്‌തമായ ജീവിതം കൊണ്ടും ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ചു. പ്രശസ്ത ബ്രിട്ടീഷ്‌ കവിയായ റ്റെഡ് ഹ്യൂസ് ആയിരുന്നു അവരുടെ ഭർത്താവ്. ചെറിയ പ്രായത്തിലെ വിഷാദരോഗം പിടിപ്പെട്ട സിൽവിയ പ്രശസ്‍തിയുടെ മൂർധന്യത്തിൽ നിൽകുമ്പോൾ ഇലട്രിക് ഓവനിൽ തലവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. മൗലികമായ ശൈലിയും തീഷ്ണബിംബങ്ങളും, മരണം, ആത്മഹത്യ, രോഗം മുതലായ നിത്യ പ്രമേയങ്ങളും കൊണ്ട് അവരുടെ കവിതകൾക്ക് സവിശേഷമായ ഒരു മണ്ഡലമുണ്ട്. 1981ലെ പുലിസ്റ്റർ സമ്മാനം അവരുടെ കവിതകൾക്ക് ആയിരുന്നു. ബെൽജാർ എന്ന പേരിൽ ഒരു നോവലും കുട്ടികൾക്കായി കഥകളും രചിച്ചിട്ടുണ്ട്.

ജൂലായിയിലെ പോപ്പികൾ

കൊച്ചു പോപ്പികളെ,
കൊച്ചു നരകാഗ്നികളെ
നിങ്ങൾ ഉപദ്രവിക്കുകയില്ലല്ലോ
നിങ്ങൾ മിന്നിതിളങ്ങുന്നു
നിങ്ങളെ സ്പർശിക്കാനാകുന്നേയില്ല
ഞാൻ എന്‍റെ കൈകൾ
ഈ തീജ്വാലയിൽ വെക്കുന്നു
പൊള്ളലേയില്ല
നിങ്ങളെ നിരീക്ഷിക്കുമ്പോൾ
ഞാൻ ക്ഷീണിതയാകുന്നു
ചുളിങ്ങിയതും
തെളിമയാർന്നതുമായ്
അത് തിളങ്ങുന്നു
ചുണ്ടിലെ തൊലി പോലെ
ചുവപ്പായ്
രക്തമൊലിപ്പിക്കുന്ന
ഒരു വദനം
കൊച്ചു രക്ത പാവാടകൾ
അതിലെ ആവിയിൽ
എനിക്ക് തൊടാനാകുന്നില്ല
എവിടെയാണ്
നിങ്ങളുടെ മയക്കു ദ്രവങ്ങൾ
ഓക്കാനം വരുത്തുന്ന
ഗുളികകൾ
എനിക്ക് രക്തമൊലിപ്പിക്കാനായെങ്കിൽ
അല്ലെങ്കിൽ മരിക്കാനായെങ്കിൽ
ഇതുപോലൊരു മുറിവിനെ
എന്‍റെ വായ മംഗല്യം ചെയ്തെങ്കിൽ
അല്ലെങ്കിൽ
നിങ്ങളുടെ സത്ത്
എന്നിലേക്ക് പിഴിയാം
ഈ ഗ്ലാസ്സിലെ
ഗുളികകളിലേക്ക്
നിർജീവം
നിശ്ചലം

സിൽവിയ പ്ലാത്തിന്‍റെ കവിത - ജൂലായിയിലെ പോപ്പികൾ

TAGS:PodcastPA Nasimudheenpoem malayalamPoppies in JulySylvia Plath