Podcasts
വിസ്ലാവ ഷിംബോസ്ക
പോളിഷ് കവി. 1996 ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം. ജീവിതത്തിലെ ലളിതവും ചെറുതുമായ കാര്യങ്ങളെ പറ്റി ഐറണി കലർത്തി എഴുതുന്നവയാണ് ഷിംബോസ്കയുടെ കവിതകൾ. പ്രത്യേകമായ ഒരു വഴിയിലൂടെ സഞ്ചരിക്കുന്നവയാണിവ. പോളണ്ടിലെ ക്രക്കോവ് (Krakow) ലായിരുന്നു ജീവിതത്തിലെ അധികനാളും ചിലവഴിച്ചത്. നോബൽ സമ്മാന വേളയിൽ കമ്മിറ്റി ഷിംബോസ്കയുടെ കവിതകളെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു. 'ഈ കവിതകൾ സൂക്ഷ്മമായ ഐറണികൾ നിറഞ്ഞതാണ്. ചരിത്രപരവും ജൈവപരവുമായ സന്ദർഭങ്ങളിലൂന്നി മനുഷ്യ യാഥാർഥ്യത്തിന്റെ ചിതറിയ വശങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.' മലയാളത്തിൽ ഷിംബോസ്കയുടെ കവിതകളുടെ അനേകം പരിഭാഷകൾ വന്നിട്ടുണ്ട്.
എഴുത്തിന്‍റെ ആനന്ദം: വിസ്ലാവ ഷിംബോസ്ക
എന്തുകൊണ്ട്
ഈ എഴുതപ്പെടുന്ന പെണ്‍മാന്‍
എഴുതുന്ന ഈ മരങ്ങള്‍ക്കിടയിലൂടെ
തുള്ളിച്ചാടുന്നു
എഴുതപ്പെടുന്ന ജലം
കുടിക്കാനായ്
ഒരു വസന്തത്തില്‍ നിന്ന്
ആരുടെ മേല്‍വിതാനമാണ്
അവളുടെ മൃദുവായ
മസിലുകളെ കോപ്പിയെടുക്കുന്നത്.
എന്തുകൊണ്ടവള്‍ തലയുയര്‍ത്തുന്നു
അവള്‍ എന്തെങ്കിലും കേട്ടുവോ
സത്യത്തിൽ നിന്ന്
കടമെടുത്ത മെലിഞ്ഞ
നാലുകാലുകളില്‍ ഉയര്‍ന്ന്
അവള്‍ എന്റെ വിരല്‍തുമ്പുകള്‍ക്കു താഴെ
ചെവിയുയര്‍ത്തുന്നു
നിശബ്ദത-****
ഈ വാക്ക്
താളിനു കുറുകെ
മര്‍മ്മരമുണ്ടാക്കുന്നു
ചില്ലയുടെ ഭാഗങ്ങള്‍ മരങ്ങൾ വാക്കില്‍ നിന്ന്
പൊട്ടിമുളച്ചിട്ടുണ്ട്.
കാത്തുകിടന്നുകൊണ്ട്
ഒഴിഞ്ഞ പേജിലേക്ക്
കുതിക്കുന്ന വ്യാക്യഖണ്ഡങ്ങൾ
സ്വതന്ത്രമല്ല
പരാശ്രയം
അവ അവളെ ഒരിക്കലും
പോകാന്‍ അനുവദിക്കില്ല.
ഓരോ തുള്ളി മഷിയും
ഉള്ളടക്കുന്നു
വേട്ടക്കാര്‍ക്കുള്ള
സുന്ദരമായ
വിതരണത്തിനായ്
അവരുടെ കാഴ്ചക്കു പിന്നില്‍
സന്നദ്ധമായ പാളിനോട്ടങ്ങള്‍
ചെരിഞ്ഞ പേന
ഏതു നിമിഷവും
ഇരച്ചു ചെല്ലാന്‍
തയ്യാറെടുത്തു.
പെണ്‍മാന്‍ വളയപ്പെട്ടു
അവരുടെ തോക്ക്
പതുക്കെ
ഉന്നത്തിലേക്കായുന്നു
ഇവിടെയുള്ളത്
ജീവിതല്ലെന്ന്
അവര്‍ മറന്നു
കറുപ്പും വെളുപ്പും
അനുവദിക്കുന്ന
മറ്റൊരു നിയമങ്ങള്‍
തിളങ്ങുന്ന കണ്ണുകള്‍
ഞാന്‍ പറയുന്ന നേരത്തോളം
എടുക്കും
ഞാനാഗ്രഹിച്ചാല്‍
ചെറിയ നിത്യയിലേക്ക്
ശിഥിലമായിപോകും
എല്ലാ വെടിയുണ്ടകളും
പകുതിവഴിയില്‍ നിശ്ചലമാകും
ഞാന്‍ പറഞ്ഞില്ലെങ്കില്‍
ഒരു സംഗതിയും ഒരിക്കലും
സംഭവിക്കില്ല
എന്റെ ആശീര്‍വാദമില്ലാതെ
ഒരു ഇല പോലും പൊഴിയില്ല
ഫുള്‍സ്റ്റോപ്പിന്റെ
ഒരു ചെറിയ കുളമ്പിനുതാഴെ
ഒരു പുല്‍ക്കൊടിതുമ്പുപോലും
കുനിയില്ല
അപ്പോള്‍ അവിടെയൊരു ലോകമുണ്ടോ
വിധിക്കുമേൽ
ഞാൻ പൂര്‍ണമായി ഭരിക്കുന്ന
ചിഹ്നങ്ങളുടെ ശ്രംഖലകള്‍ കൊണ്ട്
ഞാന്‍ കെട്ടിയ കാലം
എന്റെ ആജ്ഞ കൊണ്ട്
അറ്റമില്ലാതാകുന്നj അസ്തിത്വം
എഴുത്തിന്റെ ആനന്ദം
സംഭരണത്തിന്റെ ശക്തി
നശ്വരമായ കൈകളുടെ
പ്രതികാരം
വിസ്ല വാ ഷിംബോസ്ക്കയുടെ കവിത: എഴുത്തിന്‍റെ ആനന്ദം
വിസ്ലാവ ഷിംബോസ്ക
പോളിഷ് കവി. 1996 ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം. ജീവിതത്തിലെ ലളിതവും ചെറുതുമായ കാര്യങ്ങളെ പറ്റി ഐറണി കലർത്തി എഴുതുന്നവയാണ് ഷിംബോസ്കയുടെ കവിതകൾ. പ്രത്യേകമായ ഒരു വഴിയിലൂടെ സഞ്ചരിക്കുന്നവയാണിവ. പോളണ്ടിലെ ക്രക്കോവ് (Krakow) ലായിരുന്നു ജീവിതത്തിലെ അധികനാളും ചിലവഴിച്ചത്. നോബൽ സമ്മാന വേളയിൽ കമ്മിറ്റി ഷിംബോസ്കയുടെ കവിതകളെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു. 'ഈ കവിതകൾ സൂക്ഷ്മമായ ഐറണികൾ നിറഞ്ഞതാണ്. ചരിത്രപരവും ജൈവപരവുമായ സന്ദർഭങ്ങളിലൂന്നി മനുഷ്യ യാഥാർഥ്യത്തിന്റെ ചിതറിയ വശങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.' മലയാളത്തിൽ ഷിംബോസ്കയുടെ കവിതകളുടെ അനേകം പരിഭാഷകൾ വന്നിട്ടുണ്ട്.
എഴുത്തിന്‍റെ ആനന്ദം: വിസ്ലാവ ഷിംബോസ്ക
എന്തുകൊണ്ട്
ഈ എഴുതപ്പെടുന്ന പെണ്‍മാന്‍
എഴുതുന്ന ഈ മരങ്ങള്‍ക്കിടയിലൂടെ
തുള്ളിച്ചാടുന്നു
എഴുതപ്പെടുന്ന ജലം
കുടിക്കാനായ്
ഒരു വസന്തത്തില്‍ നിന്ന്
ആരുടെ മേല്‍വിതാനമാണ്
അവളുടെ മൃദുവായ
മസിലുകളെ കോപ്പിയെടുക്കുന്നത്.
എന്തുകൊണ്ടവള്‍ തലയുയര്‍ത്തുന്നു
അവള്‍ എന്തെങ്കിലും കേട്ടുവോ
സത്യത്തിൽ നിന്ന്
കടമെടുത്ത മെലിഞ്ഞ
നാലുകാലുകളില്‍ ഉയര്‍ന്ന്
അവള്‍ എന്റെ വിരല്‍തുമ്പുകള്‍ക്കു താഴെ
ചെവിയുയര്‍ത്തുന്നു
നിശബ്ദത-****
ഈ വാക്ക്
താളിനു കുറുകെ
മര്‍മ്മരമുണ്ടാക്കുന്നു
ചില്ലയുടെ ഭാഗങ്ങള്‍ മരങ്ങൾ വാക്കില്‍ നിന്ന്
പൊട്ടിമുളച്ചിട്ടുണ്ട്.
കാത്തുകിടന്നുകൊണ്ട്
ഒഴിഞ്ഞ പേജിലേക്ക്
കുതിക്കുന്ന വ്യാക്യഖണ്ഡങ്ങൾ
സ്വതന്ത്രമല്ല
പരാശ്രയം
അവ അവളെ ഒരിക്കലും
പോകാന്‍ അനുവദിക്കില്ല.
ഓരോ തുള്ളി മഷിയും
ഉള്ളടക്കുന്നു
വേട്ടക്കാര്‍ക്കുള്ള
സുന്ദരമായ
വിതരണത്തിനായ്
അവരുടെ കാഴ്ചക്കു പിന്നില്‍
സന്നദ്ധമായ പാളിനോട്ടങ്ങള്‍
ചെരിഞ്ഞ പേന
ഏതു നിമിഷവും
ഇരച്ചു ചെല്ലാന്‍
തയ്യാറെടുത്തു.
പെണ്‍മാന്‍ വളയപ്പെട്ടു
അവരുടെ തോക്ക്
പതുക്കെ
ഉന്നത്തിലേക്കായുന്നു
ഇവിടെയുള്ളത്
ജീവിതല്ലെന്ന്
അവര്‍ മറന്നു
കറുപ്പും വെളുപ്പും
അനുവദിക്കുന്ന
മറ്റൊരു നിയമങ്ങള്‍
തിളങ്ങുന്ന കണ്ണുകള്‍
ഞാന്‍ പറയുന്ന നേരത്തോളം
എടുക്കും
ഞാനാഗ്രഹിച്ചാല്‍
ചെറിയ നിത്യയിലേക്ക്
ശിഥിലമായിപോകും
എല്ലാ വെടിയുണ്ടകളും
പകുതിവഴിയില്‍ നിശ്ചലമാകും
ഞാന്‍ പറഞ്ഞില്ലെങ്കില്‍
ഒരു സംഗതിയും ഒരിക്കലും
സംഭവിക്കില്ല
എന്റെ ആശീര്‍വാദമില്ലാതെ
ഒരു ഇല പോലും പൊഴിയില്ല
ഫുള്‍സ്റ്റോപ്പിന്റെ
ഒരു ചെറിയ കുളമ്പിനുതാഴെ
ഒരു പുല്‍ക്കൊടിതുമ്പുപോലും
കുനിയില്ല
അപ്പോള്‍ അവിടെയൊരു ലോകമുണ്ടോ
വിധിക്കുമേൽ
ഞാൻ പൂര്‍ണമായി ഭരിക്കുന്ന
ചിഹ്നങ്ങളുടെ ശ്രംഖലകള്‍ കൊണ്ട്
ഞാന്‍ കെട്ടിയ കാലം
എന്റെ ആജ്ഞ കൊണ്ട്
അറ്റമില്ലാതാകുന്നj അസ്തിത്വം
എഴുത്തിന്റെ ആനന്ദം
സംഭരണത്തിന്റെ ശക്തി
നശ്വരമായ കൈകളുടെ
പ്രതികാരം