ബ്ലാക്ക് ആൻറ് വൈറ്റ് മികച്ച ഡോക്യുമെന്ററി
text_fieldsഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ ഫിലിം ഫെസ്റ്റിവലിൽ മികച്ച മലയാളം ഡോക്യുമെന്ററിയായി ബ്ലാക്ക് ആന്റ് വൈറ്റ് തെരഞ്ഞെടുത്തു.
അറുപതുകളിൽ സഹ സംവിധായകനായും സംവിധായകനായും നിറഞ്ഞു നിന്ന ടി.കെ. വാസുദേവനെ കുറിച്ചാണ് മണിലാൽ സംവിധാനം ചെയ്ത ബ്ലാക്ക് ആൻറ് വൈറ്റ്. ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായിരുന്നു വാസുദേവൻ.
സതി ബാബുവും രതി പതിശേരിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം മണിലാലും എഡിറ്റിങ് സുരേഷ് നാരായണനും സൗണ്ട് ഡിസൈൻ ടി. കൃഷ്ണനുണ്ണിയും സംഗീതം അർജുൻ ഈശ്വറും ജോഫിയും നിർവഹിച്ചു. നടിയും സംവിധായകയുമായ സജിതാ മoത്തിൽ അവാർഡ് സമ്മാനിച്ചു. ഫെഡറേഷൻ ദേശീയ പ്രസിഡൻറ് പ്രേമേന്ദ്ര മജുംദാർ, സംവിധായകരായ സിബി മലയിൽ, സണ്ണി ജോസഫ്, കെ.ജി. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.