'തമ്പി'ലെ സ്വീകരണമുറിയിലേക്കെത്തി, നിശ്ചലനായി
text_fieldsഅഭിനയരംഗത്തെ ചലനാത്മകതകൊണ്ട് മലയാളസിനിമയെ സജീവമാക്കിയ നെടുമുടി വേണു 'തമ്പി'ലെ സ്വീകരണമുറിയിലേക്ക് നിശ്ചലനായെത്തി. രോഗബാധിതനായത് അറിയാമായിരുന്നെങ്കിലും അപ്രതീക്ഷിത വേർപാട് സിനിമ-സാംസ്കാരിക ലോകത്തിന് ഞെട്ടലായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് ഉദരരോഗത്തെ തുടർന്ന് നെടുമുടി വേണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആരോഗ്യസ്ഥിതി വഷളായി. ഇതിനെതുടർന്ന് വിദേശത്തുള്ള മകനെ വിവരം അറിയിക്കുകയും അദ്ദേഹം നാട്ടിലെത്തുകയും ചെയ്തിരുന്നു. മരണസമയത്ത് മക്കളെല്ലാം അടുത്തുണ്ടായിരുന്നു. ഉച്ചക്ക് ഒന്നോടെയായിരുന്നു അന്ത്യം.
മന്ത്രി സജി ചെറിയാൻ സ്വകാര്യആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. തുടർന്നാണ് മൃതദേഹം വസതിയായ വട്ടിയൂർക്കാവിലെ തമ്പിലേക്കെത്തിച്ചത്. മന്ത്രിമാരും ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരുമെല്ലാം അേന്ത്യാപചാരമർപ്പിക്കാൻ എത്തിയിരുന്നു. വിപുലമായ ബന്ധങ്ങളാണ് നെടുമുടി വേണുവിന് തലസ്ഥാനത്തുള്ളത്. ഇവരെല്ലാം അവസാനമായി കാണാൻ രാത്രി വൈകിയും തമ്പിലേക്കെത്തുന്നുണ്ടായിരുന്നു. രാവിലെ പത്തുവരെ വസതിയിൽ പൊതുദർശനമുണ്ടാകും. തുടർന്ന് രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശാന്തികവാടത്തിലാണ് ഒൗദ്യോഗികബഹുമതികളോടെ സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.