ഷാർജ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവൽ: ജൂനിയർ ജൂറിമാരെ പ്രഖ്യാപിച്ചു
text_fieldsഷാർജ: ഷാർജ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫോർ ചിൽഡ്രൻ ആൻഡ് യൂത്ത് (എസ്.ഐ.എഫ്.ഐഫ്) ഈ വർഷത്തെ ‘ജൂനിയർ ജൂറി’മാരെ പ്രഖ്യാപിച്ചു. യു.എ.ഇയെ കൂടാതെ മറ്റ് ജി.സി.സികളിൽനിന്നായി 12നും 20നും ഇടയിലുള്ള 22 പേരെയാണ് ജൂനിയർ ജൂറിമാരായി തിരഞ്ഞെടുത്തത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പുകളിൽ ജൂറിമാരെ പങ്കെടുപ്പിക്കും. ഒക്ടോബർ അവസാന വാരം നടക്കുന്ന ഷാർജ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഫോർ ചിൽഡ്രൻ ആൻഡ് യൂത്തിൽ വിമർശനാത്മകമായ പങ്ക് നിർവഹിക്കുന്നതിനും സിനിമകളെ നിരൂപണം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
സിനിമ നിർമാണവുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പുകളിലൂടെ വിദഗ്ധരായ യുവാക്കൾക്ക് അവരുടെ സിനിമ നിരൂപണവും വിലയിരുത്തലുകളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ കഴിയും. കുട്ടികളുടെയും യുവാക്കളുടെയും മാധ്യമ സാക്ഷരതയും സർഗാത്മകതയും വളർത്തുന്നതിനും ഏറ്റവും മികച്ച ചിലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനും വേണ്ടിയാണ് ചിൽഡ്രൻ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. 2013ലാണ് ഷാർജ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.