പ്രാവിന്റെ ശബ്ദത്തിനൊപ്പം ഉണർന്ന് അവയ്ക്കൊപ്പം കൂടണയുന്ന കോഴിക്കോട്ടെ ഒരു പറവ ഗ്രാമം
text_fieldsഇങ്ങ് കോഴിക്കോട് ബീച്ചിന്റെ തെക്കുഭാഗത്ത് ഒരു കൂട്ടം മനുഷ്യരുണ്ട് അവരുടെ ജീവനായി മാറിയ കുറേ പ്രാവുകളും. പ്രാവുകളെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു പ്രാവ് ഗ്രാമത്തെയും അവിടത്തെ മനുഷ്യരുടേയും കഥയാണ്. തെക്കേപ്പുറം ഭാഗത്ത് ഈ കടൽ കരയിലെ മനുഷ്യരുടെ ജീവിതത്തിലെ സന്തോഷവും ആനന്തവും ലഹരിയും ഈ പ്രാവുകളാണ്. ചാമുണ്ടി വളപ്പ്, കോതി പാലം, നൈനാം വളപ്പ്, മുഖദാർ എന്നി പ്രദേശങ്ങളിലെത്തിയാൽ മിക്ക വീടുകളിലും പ്രാവുകളെ കാണാം, അവ വട്ടമിട്ട് പറന്ന് കുറുകി അവ നടക്കുന്നത് കാണാം. കൂടുകളൊരുക്കി, പരിചരിച്ചാണ് പ്രാവ് വളർത്തൽ. വേണ്ടുവോളം ഭക്ഷണവും സംരക്ഷണവും നൽകുന്നുമുണ്ട്. വില്പനയും വാങ്ങലുമായി സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നുണ്ട് ഇവിടത്തുകാർ. വേണ്ടുവോളം നോക്കി ഊട്ടി വളർത്തി സംരക്ഷിച്ചു പോരുന്ന ഇവർക്ക് പ്രാവുകൾ ഉപജീവനമാർഗം മാത്രമല്ല ജീവിതം തന്നെയാണ്. വർഷങ്ങളുടെ കണക്ക് പറയാനുള്ളവർ മുതൽ പുതിയതല മുറ വരെയുണ്ട് ഈ പ്രാവ് വളർത്തലിൽ എന്നതും കൗതുകകരം.
വെറും പ്രാവ് വളർത്തൽ അല്ല പ്രാവുകളെ വച്ച് ടൂർണമന്റെുകൾ വരെ സംഘടിപ്പിക്കുന്നുണ്ട് ഇവിടത്തുകാർ ഒരു കായിക ഇനമെന്ന പോലെ സംഘടിപ്പിക്കുന്ന ടൂർണമന്റെുകളിൽ വിജയിക്കുന്നവർക്ക് സമ്മാനവും കിട്ടും. ഇവിടെ ഈ കടൽ കരയിലെ മനുഷ്യർക്ക് സന്തോഷവും ആനന്തവും ലഹരിയും ഈ പ്രാവുകളാണ്. മനുഷ്യനും ജന്തുക്കളും തമ്മിലുള്ള മനോഹരമായ പരസ്പര ബന്ധത്തിന്റെ മറ്റൊരു ലോകമാണിത്. പ്രാവിന്റെ ശബ്ദത്തിനൊപ്പം ഉണർന്ന് അവയ്ക്കൊപ്പം കൂടണയുന്ന ഒരു പറവ ഗ്രാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.