അതിജീവനത്തിലേക്ക് തുഴയെറിയാൻ
സംഹാര താണ്ഡവമാടിയ ഒാഖിയുടെ വിറങ്ങലിപ്പ് ഇനിയും തീരത്തുനിന്ന് വിട്ടകന്നട്ടില്ല. ഒാർമകളിലെ മുറിവ് ഉണങ്ങാതെ അവശേഷിക്കുന്നുണ്ടെങ്കിലും വറുതിയുടെ വറുചട്ടിയിൽ നിന്ന് കരകയറാൻ വലയെറിയുകയാണ് തീരജീവിതങ്ങൾ. ഇതിനിടെ ഇടിത്തീ േപാലെയെത്തിയ കോവിഡ് മഹാമാരിയും സാമൂഹിക നിയന്ത്രണങ്ങളും ഇവരുടെ ഉപജീവനം മുട്ടിക്കുകയാണ്. പ്രതിസന്ധിയുടെ കറുത്ത നാളുകളിലും കടൽ പോലെ വിശാലവും തിളക്കമേറിയതുമായ പ്രതീക്ഷകളാണ് തീര ജീവിതങ്ങൾക്ക് മുന്നോട്ടുേപാകാനുള്ള പ്രചോദനവും ആത്മവിശ്വാസവുമേകുന്നത്. അതിജീവനത്തിലേക്ക് തുഴയെറിയാൻ, ചാകര പോലെയെത്തുന്ന സമൃദ്ധമായ നല്ലനാളുകൾ സ്വപ്നം കണ്ട് ഇവർ വള്ളമിറക്കുകയാണ്...
നല്ലകാലത്തിെൻറ ഓർമകൾക്കുപിന്നാലെ പ്രതിസന്ധിയുടെ വറുതികൾ തീർത്ത തിരുവനന്തപുരത്തെ വിഴിഞ്ഞം, കോവളം, പൂന്തുറ, വലിയതുറ, ശംഖുമുഖം എന്നീ മത്സ്യ മേഖലകളിൽനിന്നുള്ള പഴയതും പുതിയതുമായ കാഴ്ചകൾ.