Begin typing your search above and press return to search.
Posted On
date_range 3 Aug 2020 1:29 PM IST Updated On
date_range 2020-08-03 07:59:07.0വലച്ചല്ലോ ഒച്ച്...
സർവ സംഹാരി, അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ ഒച്ചാണ് ഒരു പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്നത്. കണ്ണൂർ ജില്ലയിയെ ചിറക്കൽ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലാണ് ആഫ്രിക്കൻ ഒച്ച് കർഷകർക്കടക്കം ശല്ല്യമാകുന്നത്. കൃഷി നാശത്തിനു പുറമെ കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിന് പോലും ഒച്ച് തടസമാകുകയാണ്. ഒച്ച് ശല്ല്യം നിമിത്തം നൂറിലേറെ വീടുകൾ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയും നേരിടുകയാണ്. പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉപ്പ് വിതറി ഒച്ചിനെ ഒഴിവാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും ഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്.
Next Story