ബി.ജെ.പി സിറ്റി യുവജന വിഭാഗം മുൻ പ്രസിഡന്റിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
text_fieldsമുബൈ: ബി.ജെ.പി സിറ്റി യുവജന വിഭാഗം മുൻ പ്രസിഡന്റ് മോഹിത് കാംബോജിനും മറ്റ് രണ്ട് പേർക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് മുംബൈ പൊലീസ് കേസെടുത്തു. കാംബോജും ഒരു കമ്പനിയുടെ രണ്ട് ഡയറക്ടർമാരും ചേർന്ന് 52 കോടി രൂപ വായ്പയെടുത്ത് ഉദ്ദേശിച്ച ആവശ്യത്തിനല്ലാതെ വിനിയോഗിച്ചതായി ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എം.ആർ.എ മാർഗ് പൊലീസ് ചൊവ്വാഴ്ചയാണ് കംബോജിനും രണ്ട് കമ്പനി ഡയറക്ടർമാർക്കുമെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 420 (വഞ്ചന), 409 (ക്രിമിനൽ വിശ്വാസവഞ്ചന) എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, തനിക്കെതിരെയുള്ളത് കള്ള കേസാണെന്നും തന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്നും കാംബോജ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ തനിക്കെതിരെ 'വ്യാജ എഫ്‌ഐആർ' രജിസ്റ്റർ ചെയ്തതായി ചൊവ്വാഴ്ച ട്വിറ്റർ പോസ്റ്റിൽ കംബോജ് അവകാശപ്പെട്ടു. പണ്ടേ തീർപ്പാക്കിയ വിഷയത്തിലാണ് തനിക്കെതിരെ കേസെടുത്തത്. തന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും വസ്തുതകളുമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഈ വർഷം മാർച്ചിൽ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ സബർബൻ സാന്താക്രൂസിൽ കാംബോജിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകളിൽ നിയമവിരുദ്ധമായ നിർമ്മാണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പിന്നീട് കോർപ്പറേഷന്‍റെ ഒരു സംഘവും കെട്ടിടം പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.