നാടൻ സംഗീതത്തെ രണ്ടാംതരമായി കാണാനാവില്ല –കാവാലം ശ്രീകുമാർ
text_fieldsനാടൻ കലകളുടെ കുലപതിയായിരുന്ന കാവാലത്തിെൻറ മകൻ ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കാനുണ്ടായ സാഹചര്യമെന്താണ് ?
•അച്ഛന് നാടകവും നാടൻപാട്ടും മാത്രമല്ല ശാസ്ത്രീയ സംഗീതവും വശമുണ്ടായിരുന്നു. ഫോകിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നേയുള്ളൂ. ചെറുപ്പത്തിൽ അച്ഛൻ തന്നെയാണ് ശാസ്ത്രീയ സംഗീതത്തിലേക്ക് തിരിച്ചുവിട്ടത്.
ഉള്ളിൽ ഫോക് എത്രത്തോളമുണ്ട് ?
•നാടൻ സംഗീതം പൈതൃകമായി കിട്ടിയിട്ടുണ്ട്. ഞാൻ എല്ലാ കച്ചേരിയിലും ഫോക് പാടാറുണ്ട്.
ഫോകിനെ രണ്ടാംതരം സംഗീതമായി കാണുന്ന മനഃസ്ഥിതിയെക്കുറിച്ച് എന്തു പറയുന്നു?
•ഫോകിനെ രണ്ടാംതരമായി കാണാൻ കഴിയില്ല. രണ്ടും രണ്ടാണ്. ശാസ്ത്രീയ സംഗീതത്തിൽ കൃത്യമായ നോട്ടുകളും ശാസ്ത്രീയമായ കാര്യങ്ങളുമാണുള്ളതെങ്കിൽ ഫോകിെൻറ അടിത്തറ ഉള്ളിൽനിന്ന് വരുന്ന തുടിപ്പുകളും നാടിെൻറ ജീവനുമാണ്. കലാഭവൻ മണിയൊക്കെ പാടിയ നാടൻപാട്ടുകൾ ജനം ഏറ്റെടുത്തില്ലേ. ഒന്നിനെയും ചെറുതായി കാണാനാവില്ല. ഫോകും ശാസ്ത്രീയ സംഗീതവും പാശ്ചാത്യൻ സംഗീതവുമെല്ലാം സംഗീതമാണ്.
കാവാലം എന്ന കലാകാരന് നിങ്ങളിലൂടെ തുടർച്ചയുണ്ടായി. അതിന് വീണ്ടും തുടർച്ചയുണ്ടോ?
•എെൻറ രണ്ടു മക്കളും നന്നായി പാടും.
പക്ഷേ, അവർ സംഗീതത്തെ ജീവിതോപാധിയായി തെരഞ്ഞെടുത്തില്ല. ചെറുപ്പത്തിൽ എെൻറ ജീവിതം കണ്ടു വളർന്നതുകൊണ്ടാവാം അത്. ഞാനും അച്ഛെൻറ കഷ്ടപ്പാട് ധാരാളം കണ്ടിട്ടുണ്ട്. കലാകാരനെ വാഴ്ത്തിപ്പറയുന്നവർ കലാകാരൻ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. ആകാശവാണിയിൽ ജോലി കിട്ടി സെറ്റിൽ ആയതുകൊണ്ട് ഇപ്പോൾ എനിക്ക് വലിയ പ്രശ്നങ്ങളില്ല. ജീവിക്കാൻ മറ്റൊരു വഴി എന്ന് മക്കൾ തീരുമാനിച്ചതിൽ തെറ്റുപറയാനാവില്ല.
നാടകത്തോട് കമ്പം തോന്നിയിട്ടില്ലേ ?
•ഇല്ല. അക്കാര്യത്തിൽ അച്ഛെൻറ പൈതൃകം കിട്ടിയിട്ടില്ല. നാടകത്തിന് സംഗീതം നൽകാറുണ്ട്, കാണാറുണ്ട്.കാവാലം എന്നു പറയുേമ്പാൾ കാവാലം നാരായണപ്പണിക്കരെയാണ് ഒാർമിക്കുക.
അത്ര ഉയരത്തിൽ ഒരു ബാരിയർ അച്ഛൻ കെട്ടിവെച്ചിട്ടുണ്ടല്ലേ?
•അതിനെ മറികടക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അച്ഛൻ അത്ര ഉയരത്തിലാണെന്ന് കേൾക്കുേമ്പാൾ ഏതു മക്കൾക്കും സന്തോഷമല്ലേ ഉണ്ടാവുക.
കാവാലത്തിെൻറ കലാരൂപങ്ങൾ മലയാളത്തിലായതുകൊണ്ടല്ലേ
ഇവിടെ പരിമിതപ്പെട്ടത് ?
•അങ്ങനെ ഒരുപാട് പേരുണ്ട്. അല്ലെങ്കിൽ തന്നെ ആരെയാണ് ബോധ്യപ്പെടുത്താനുള്ളത്. നമ്മുടെ ഉള്ളിലെ കല ആത്മസംതൃപ്തിക്കായി അവതരിപ്പിക്കുക എന്നതിനപ്പുറത്ത് അറിയപ്പെടുക എന്ന ഒരു ചിന്ത തന്നെ നല്ല കലാകാരന് ഉണ്ടാവില്ല. പേരും പ്രശസ്തിയുമെല്ലാം അനുബന്ധമായി വരുന്നതാണ്. കലാകാരനെ സംബന്ധിച്ച് കലയിൽ ഉപാസിക്കുക എന്നതിൽ കവിഞ്ഞ് ഒന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.