മോഹനവീണയിലെ മാന്ത്രിക സ്പർശം
text_fieldsപോളി വര്‍ഗീസ് എന്ന സംഗീതജ്ഞനെ മലയാളികള്‍ അധികം തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയില്‍തന്നെ മോഹനവീണ വായിക്കുന്ന അപൂര്‍വം സംഗീതകാരിലൊരാളാണ് അദ്ദേഹം. മോഹനവീണയുടെ ആചാര്യനായ വിശ്വമോഹന ഭട്ടിന്‍െറ ശിഷ്യന്‍. തൃശൂര്‍ സ്വദേശി. വിയനയിലെ മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ അംജദ് അലിഖാനൊപ്പം ഒരുവര്‍ഷം ഇന്ത്യയെ പ്രതിനിധാനംചെയ്ത ഏക സംഗീതജ്ഞന്‍, ആനിമല്‍ പ്ളാനെറ്റിനുവേണ്ടി സൈലന്‍റ്വാലിയില്‍ രാവും പകലും ഒരു രാഗം വായിച്ച് സംഗീതത്തിന്‍െറ ധ്യാനാത്മകതയെ ലോകത്തിന് കാട്ടിക്കൊടുത്തയാള്‍. രാജ്യത്തെയും വിദേശങ്ങളിലെയും പല പ്രമുഖ വേദികളിലും തുടര്‍ച്ചയായി സംഗീതമവതരിപ്പിക്കുന്നു. സോളോയിസ്റ്റായിട്ട് അധികമായിട്ടില്ളെങ്കിലും നാല്‍പതിലധികം രാജ്യങ്ങളില്‍ പോളി ഹിന്ദുസ്ഥാനി സംഗീതം മോഹനവീണ എന്ന അപൂര്‍വ ഉപകരണത്തിലൂടെ വായിച്ചിട്ടുണ്ട്.
ഇങ്ങനെ മാത്രം ഒതുങ്ങുന്നതല്ല സര്‍ഗജീവിതം അലച്ചിലിനും സ്വയം പഠനത്തിനുമെറിഞ്ഞുകൊടുത്ത പോളിയുടെ ജീവിതം. രാജ്യത്തിന്‍െറ ബൃഹത്തായ ഭൂമികയിലൂടെ മനസ്സുകൊണ്ടും ശരീരംകൊണ്ടും സഞ്ചരിച്ച് അദ്ദേഹം കണ്ടത്തെിയ മിസ്റ്റിക് സംഗീതത്തെ സാധാരണ പാട്ടുകാരന്‍െറ മാനദണ്ഡങ്ങളിലൊതുക്കാനാവില്ല. ഒരുപക്ഷേ, ഇത്രയും വൈവിധ്യമാര്‍ന്നൊരു ജീവിതപശ്ചാത്തലം കേരളത്തില്‍ ഒരു സംഗീതജ്ഞനില്‍ അത്യപൂര്‍വമായേ കാണാന്‍കഴിയൂ. ആ രീതിയില്‍ അദ്ദേഹത്തെയോ അദ്ദേഹത്തിന്‍െറ സംഗീതത്തെയോ മലയാളം തിരിച്ചറിഞ്ഞിട്ടുമില്ല. എഴുത്തിന്‍െറയും വായനയുടെയും സിനിമയുടെയും അഭിനയത്തിന്‍െറയും ക്ഷേത്രകലകളുടെയും റാഡിക്കലിസത്തിന്‍െറയും കമ്യൂണിസത്തിന്‍െറയും ലോകത്തുനിന്ന് സംഗീതവഴിയിലേക്ക് ഇറങ്ങിത്തിരിച്ച പോളിയുടെ ജീവിതം നിരവധി സംഘര്‍ഷങ്ങള്‍ നിറഞ്ഞ അനുഭവസങ്കരമാണ്.
പോളി വര്‍ഗീസുമായി സജി ശ്രീവല്‍സം നടത്തിയ അഭിമുഖം തിങ്കളാഴ്ച പുറത്തിറങ്ങുന്ന 'മാധ്യമം' ആഴ്ചപ്പതിപ്പില്‍ വായിക്കുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.