ദേവരാജന്‍ മാഷിന്‍െറ സ്വപ്നം: കനിവിന്‍െറ സംഗീതമായ് ചിത്രയുടെസ്നേഹനന്ദന
text_fieldsരാഷ്ര്ടീയ മാലിന്യക്കൂമ്പാരങ്ങളുടെ ദുര്‍ഗന്ധംകൊണ്ട്്ശ്വാസംമുട്ടുന്ന മലയാളിക്ക് കലാകാരന്മാരും ഒരു പരിധിവരെ ചാനലുകളുമാണ്കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. പണ്ഡിത പാമര ഭേദമെന്യേ എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നത് സംഗീതമാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാകില്ല. അതുകൊണ്ടാണ് ഗായകപ്രതിഭകളുടെസാന്നിധ്യം എക്കാലവും അനിഷേധ്യമായി നിലകൊള്ളുന്നത്. കുടുംബത്തിലെ ഒരംഗം എന്നപോലെ നമ്മുടെ ഹൃദയത്തിലും സ്വീകരണ മുറിയിലും ദശാബ്ദങ്ങളായി നിറഞ്ഞുനില്‍ക്കുന്ന ഗായികയാണ് കെ.എസ്ചിത്ര. അതുകൊണ്ടുതന്നെയാണ്ചിത്രയുടെ സന്തോഷവും ദുഖവുമെല്ലാം മലയാളി ഹൃദയപൂര്‍വം ഏറ്റുവാങ്ങുന്നത്.
മുപ്പത്തഞ്ചു വര്‍ഷമായി ഒളിമങ്ങാതെ, ഒലിമങ്ങാതെ ചിത്ര പാടുന്നു. 1979-ല്‍ ആരംഭിച്ച സംഗീതയാത്ര അഭംഗുരം തുടരുന്നു. പാട്ടുകളുടെഎണ്ണം മുപ്പതിനായിരം കവിഞ്ഞു. എല്ലാ സംഗീത സംവിധായകരുടേയും ഏറ്റവുമധികം ഗാനങ്ങള്‍ പാടിയ ഗായികയും ചിത്ര തന്നെ. പത്മഭൂഷണ്‍, ഡോക്ടറേറ്റ്, ആറുദേശീയ അവാര്‍ഡുകള്‍, മുപ്പത്തിരണ്ട് വിവിധ സംസ്ഥാന അവാര്‍ഡുകള്‍, ആറു ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഇരുപതിലധികം ചാനല്‍ അവാര്‍ഡുകള്‍, കലാ-സാംസ്കാരിക സംഘടനകളുടെ നിരവധി അവാര്‍ഡുകള്‍... അവയിലൊന്നും മയങ്ങിവീഴാതെ ഹൃദയം നിറഞ്ഞ ചിരിയുമായി ആസ്വാദകരെ മുഴുവന്‍ സ്വാഗതം ചെയ്തുകൊണ്ട്, നമുക്കൊപ്പം സഞ്ചരിച്ച് ചിത്ര പാടുകയാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചിത്രയെ പരസ്പരം മത്സരിച്ച് അംഗീകരിക്കുമ്പോള്‍ ഒരുകാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ആദ്യകാല ഗായികമാരില്‍ ദക്ഷിണേന്ത്യയിലെ ചലച്ചിത്രഗാനശാഖയില്‍ തിളങ്ങിയിരുന്നത് മറ്റൊരു മലയാളിഗായികയായിരുന്നു- പി ലീല. അറുപതുകള്‍ തൊട്ട ്പി സുശീലയും എസ് ജാനകിയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അജയ്യരായി നിലനിന്നു. ഇടക്കാലത്ത് മറ്റു പല ഗായകരും കടന്നുവന്നെങ്കിലും സുശീലയേയും ജാനകിയേയും മറികടക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ ചിത്രയുടെ വരവോടെ കിരീടങ്ങളും ചെങ്കോലുകളും തകിടംമറിഞ്ഞു. മുന്‍ഗാമികളെ ആരെയും അനുസ്മരിപ്പിക്കാത്ത ചിത്രയുടെവ്യത്യസ്ത ശബ്ദവും ആലാപനശൈലിയുംദക്ഷിണേന്ത്യന്‍ ആസ്വാദകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നീട്ചിത്രയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രതിബന്ധങ്ങളൊന്നുമില്ലാത്ത സുഗമ സംഗീതയാത്ര!
സംഗീതലോകത്തെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിലും ചിത്ര തന്‍്റെ നിസ്സീമമായ സഹകരണം ഉറപ്പു വരുത്തുന്നു. ചാനലുകളാണ് ഇതിനു സാഹചര്യം ഒരുക്കുന്നത്. ഭാഷാഭേദമെന്യെ വിവിധ ചാനലുകളിലെ സംഗീത മത്സരങ്ങളില്‍ വിധികര്‍ത്താവായികുരുന്നു സംഗീതപ്രതിഭകളെ ചിത്ര കണ്ടത്തെുന്നു. വിധിനിര്‍ണയത്തില്‍ ഒരുമത്സരാര്‍ത്ഥിയെപ്പോലും വേദനിപ്പിക്കാതെയാണ് തന്‍്റെ അഭിപ്രായം ചിത്ര പ്രകടിപ്പിക്കുന്നത്. ആലാപനത്തിലെ ഗുണവശങ്ങളാകും ആദ്യംചൂണ്ടിക്കാട്ടുക. അതിലൂടെ മത്സരാര്‍ത്ഥിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്ചിത്രയുടെ ശൈലി. പരാജയപ്പെട്ടു പിന്‍വാങ്ങേണ്ടിവരുന്ന മത്സരാര്‍ത്ഥി പോലും അടുത്ത മത്സരത്തിനു തയാറെടുക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും നേടിക്കൊണ്ടാകും വേദിവിട്ടിറങ്ങുക.
സമ്പത്തിന്‍്റേയും പ്രശസ്തിയുടേയുംകൊടുമുടികളിലത്തെിക്കഴിഞ്ഞ് താഴെനില്‍ക്കുന്ന ആസ്വാദകര്‍ക്കു നേരെകൈവീശുന്ന നിരവധി കലാകാരന്മാര്‍ നമുക്കുണ്ടെങ്കിലുംചിത്ര ഇവരില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. തന്‍്റെ ഓരോ ഗാനത്തിന്‍്റേയും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നൂറുകണക്കിനു കലാകാരന്മാരെ ചിത്ര അനുസ്മരിക്കുന്നു. അവരുടെവേദനകള്‍ ഏറ്റെടുക്കുന്നു. 2000-ത്തില്‍ രോഗം മൂര്‍ച്ഛിച്ച് അവശതയില്‍കഴിഞ്ഞ പ്രശസ്ത ഗായകന്‍ സി.ഒ ആന്‍്റോയുടെ ചികിത്സാര്‍ത്ഥം പ്രതിഫലമില്ലാതെ ഒരു സംഗീതപരിപാടി അവതരിപ്പിച്ച് അതില്‍ നിന്നു ലഭിക്കുന്ന തുക അദ്ദേഹത്തിനു നല്‍കാന്‍ അര്‍ജുനന്‍ മാസ്റ്റരോട്ചിത്ര തന്‍്റെ സദ്ധത അറിയിച്ചു. പരിപാടി നടത്താനുള്ള ചുമതല മാസ്റ്റരുടെ നിര്‍ദ്ദേശപ്രകാരം ഞാനാണ് ഏറ്റെടുത്തത്. സംഗീതസംവിധായകന്‍ രാജാമണി പരിപാടി കണ്ടക്ട് ചെയ്തു. മദിരാശിയിലെ കാമരാജ് അരങ്ങില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിലവു കഴിച്ചുള്ള തുക ആന്‍്റോയുടെവീട്ടിലത്തെി അദ്ദേഹത്തിനു കൈമാറാന്‍ ചിത്ര എന്നെയും ക്ഷണിച്ചു. ആന്‍്റോയെ സ്നേഹിക്കുന്ന സുമനസ്സുകള്‍ ധനസമാഹരണത്തിനായി പരമാവധി സഹകരിച്ചിരുന്നു. അവിടെയും ചില പരാന്നഭോജികള്‍ ആന്‍്റോയുടെ പേരില്‍ തമിഴ്നാട്ടിലും കേരളത്തിലും നടന്ന് പണം പിരിച്ചെടുത്തു സ്വന്തം കീശയിലാക്കി. വേദന നിറഞ്ഞ മന്ദഹാസമായിരുന്നു ചിത്രയുടെ പ്രതികരണം.
രോഗത്തിന്‍്റെ പിടിയിലമര്‍ന്നു ക്ളേശിക്കുന്ന കലാകാരന്മാരെ സഹായിക്കാന്‍ ചിത്രയും ഏഷ്യാനെറ്റ് കേബിള്‍വിഷനും സംയുക്തമായി ‘സ്നേഹനന്ദന’എന്നൊരു സംഘടനയ്ക്കു രൂപം നല്‍കി. തന്‍്റെ മകള്‍ നന്ദനയുടെ സ്മരണാര്‍ത്ഥമാണ് ഇത്തരമൊരു പദ്ധതിക്ക് ചിത്ര മുന്‍കൈയെടുത്തത്. 2012 ഏപ്രില്‍ മാസം പുതിയ സംരംഭത്തിന്‍്റെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. ചടങ്ങില്‍ സംബന്ധിക്കാനത്തെിയ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും സംഗീതസംവിധായകരും ഗായകരും ചിത്രയുടെ സംരംഭത്തെ വാനോളം പുകഴ്ത്തി. അനുകരണീയമായ ഈ സദ്പ്രവൃത്തി എത്ര കലാകാരന്മാരെസ്വാധീനിച്ചെന്നോഅവര്‍ക്കുമാതൃകയായെന്നോ അറിവില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദേവരാജന്‍ മാസ്റ്റര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ ഒരുസ്വപ്നപദ്ധതിയാണ് ചിത്രയ്ക്കു സാക്ഷാത്കരിക്കാനായത്. മലയാള ചലച്ചിത്ര സംഗീതത്തിന്‍്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനായി ദേവരാജന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ 1994-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍മൂന്നു ദിവസത്തെ സംഗീതപരിപാടി സംഘടിപ്പിച്ചു. മലയാള സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ രചിക്കുകയും സംഗീതം നല്‍കുകയും ആലപിക്കുകയുംചെയ്ത എല്ലാ കലാകാരന്മാരെയും ഒരേവേദിയില്‍ ദേവരാജന്‍ മാസ്റ്റര്‍ അണിനിരത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ മദിരാശിയില്‍ നിന്നുള്ള എണ്‍പതോളം കലാകാരന്മാരെ തിരുവനന്തപുരത്തും തിരികെ മദിരാശിയിലും എത്തിക്കാനുള്ള ചുമതല മാസ്റ്റര്‍ എന്നെ ഏല്‍പിച്ചു. ഇന്ത്യയുടെ സംഗീതവിസ്മയമായ നൗഷാദ് അലി പരിപാടികള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെഓഡിയോവീഡിയോ അവകാശം പതിനാറു ലക്ഷം രൂപയ്ക്ക് കാസറ്റ് വിപണിയിലെ പ്രശസ്ത സ്ഥാപനമായ ജോണി സാഗരിക മാസ്റ്ററില്‍ നിന്നു വാങ്ങി. ആ തുക സ്ഥിരം നിക്ഷേപമായി ബാങ്കില്‍സൂക്ഷിച്ച് അതില്‍നിന്നുള്ള വരുമാനം അവശത അനുഭവിക്കുന്ന സംഗീത കലാകാരന്മാരെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ദേവരാജന്‍മാസ്റ്റരുടെ ലക്ഷ്യം. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാരാരും പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ ആദ്യന്തം സഹകരിക്കേണ്ട മുഖ്യ ഗായകനായ ഡോക്ടര്‍ കെ.ജെ. യേശുദാസ് പരിപാടിയുടെ ഓഡിയോ-വീഡിയോ അവകാശം തനിക്കു വേണമെന്നും അതിനായി എട്ടു ലക്ഷം രൂപ നല്‍കാമെന്നുമുള്ള ഒരു പുതിയ വ്യവസ്ഥ മുന്നോട്ടു വച്ചു. യേശുദാസിന്‍്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നതുകൊണ്ട് പതിനാറു ലക്ഷം രൂപയില്‍ നിന്നു പിന്മാറി എട്ടു ലക്ഷം രൂപക്ക് ആ വ്യവസ്ഥ മാസ്റ്റര്‍ക്ക് നിരാശയോടെ അംഗീകരിക്കേണ്ടി വന്നു. ഗന്ധര്‍വനില്ലാതെ എന്താഘോഷം!
തന്‍്റെസ്വപ്ന പദ്ധതിക്കേറ്റ ആഘാതം മാസ്റ്ററെ ശാരീരികമായും മാനസികമായും തളര്‍ത്തി.
മൂന്നു ദിവസത്തെ പരിപാടി വിജയകരമായി പര്യവസാനിച്ചു. ഒരുവര്‍ഷം കഴിഞ്ഞുള്ള കൂടിക്കാഴ്ചയില്‍യേശുദാസ് വാഗ്ദാനം ചെയ്ത എട്ടു ലക്ഷം രണ്ടു ലക്ഷമായി ചുരുക്കിക്കൊണ്ട് മാസ്റ്റര്‍ക്ക് മറ്റൊരാഘാതം കൂടി സമ്മാനിച്ചു. ആ ചെക്ക് മടക്കി നല്‍കിക്കൊണ്ടാണ്മാസ്റ്റര്‍ തന്‍്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മലയാളികള്‍ നിധിപോലെ കാത്തുസൂക്ഷിക്കേണ്ടിയിരുന്ന പരിപാടിയുടെ ഓഡിയോയും വീഡിയോയും വെളിച്ചം കാണാതെ എങ്ങോ പൊടിപറ്റിക്കിടക്കുന്നു. ദേവരാജന്‍ മാസ്റ്റരുടെ ആത്മാവ്തന്‍്റെ സ്വപ്ന പദ്ധതിക്ക് ജീവന്‍ നല്‍കിയ ചിത്രയുടെ ‘സ്നേഹനന്ദന’എന്ന സംരംഭത്തെ അനുഗ്രഹിക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.