Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവീണ്ടും അൽഫോൺസ് മാജിക്

വീണ്ടും അൽഫോൺസ് മാജിക്

text_fields
bookmark_border
വീണ്ടും അൽഫോൺസ് മാജിക്
cancel

അൽഫോൺസ് ജോസഫ് സംഗീതം പകർന്ന ‘ഹൃദയ സഖീ...’, ‘നീ മണിമുകിലാടിയ...’ പാട്ടുകളൊക്കെ ഇന്നും മൂളാത്തവരില്ല. ‘കേര നിരക ളാടിയ...’ ഗാനം എക്കാലത്തെയും പോപ്പുലർതന്നെ. പിന്നീട് ഇടക്കിടെ മാത്രമായി അൽഫോൺസ് മാജിക്. അടുത്തിടെ ‘വരനെ ആവശ് യമുണ്ട്’ ചിത്രത്തിൽ സംഗീതം നൽകിയ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചപ്പോൾ അദ്ദേഹത്തോടുതന്നെ ചോദിച ്ചു, ഇതുവരെ എവിടെയായിരുന്നുവെന്ന്...

സംഗീതം പഠിക്കുന്നു...
സിനിമയിലെ ഇടവേള എന്തുകൊണ്ടെന്ന് പല രും ചോദിക്കുന്നു. സംഗീതത്തിൽ കൂടുതൽ പഠനത്തിന് വേണ്ടിയാണ് ഈ കാലയളവ് ഉപയോഗിച്ചത്. ചെറുപ്പത്തിൽ 16 വർഷം കർണാടക സ ംഗീതം പഠിച്ചിരുന്നു. പിന്നെ, പാശ്ചാത്യ സംഗീതത്തിൽ താൽപര്യം കയറി 10 വർഷം മുഴുവനായി അതിലേക്ക് പോയി. റാപ് മ്യൂസിക് കുമൊക്കെയായി മറ്റൊരു ലെവലിലായിരുന്നു അത്. പിന്നീട് ഗുരുക്കന്മാർതന്നെ പറഞ്ഞു, പാശ്ചാത്യ സംഗീതത്തിലെ മികവ് ക ർണാടക സംഗീതത്തിലും ഉളവാക്കാൻ കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാമെന്ന്. എം.സി.എയാണ് സ്വന്തം ബിരുദം. പിന്നീട് സംഗ ീതത്തിൽ പി.ജി ചെയ്തു.

യൂട്യൂബ് കാലത്തെ പാട്ടിറക്കൽ...
യൂട്യൂബ് ഒക്കെ പ്രചാരത്തിൽ വരും മുമ്പ് ഒരു സ ിനിമയുടെ സീഡി ഒരുപാട് പാട്ടുകളുമായാണ് ഇറങ്ങിയിരുന്നത്. അത് പല സംഗീത അഭിരുചികളുള്ള ശ്രോതാക്കളെ തൃപ്തിപ്പെടു ത്തി. ഇന്ന് പ​േക്ഷ, അത് മാറി. സിനിമയിൽ ഒരു പാട്ട് ആദ്യം ഇറങ്ങുന്നു. അത് ചിലർക്ക് ഇഷ്​ടമാകും അല്ലെങ്കിൽ അല്ലാതെ വരും.
‘വരനെ ആവശ്യമുണ്ട്’ ചിത്രത്തി​െൻറ ടീസർപോലും ഇറങ്ങും മുമ്പാണ് ഒരു പാട്ട് റിലീസായത്. ‘നീ വാ എൻ ആറുമുഖാ...’ എന്ന ഗാനം. അതിനോട് ജനത്തി​െൻറ പ്രതികരണം എന്താകുമെന്ന് എനിക്ക് ഏറെയായിരുന്നു ആശങ്ക. പഴമയുടെ ഈണമുള്ള ശുദ്ധ സംഗീതമായാണ് ആദ്യ പാട്ടിറക്കിയത്. എന്തായാലും ആശങ്കകൾ കടന്ന് ജനം അതേറ്റുവാങ്ങി.
2003ൽ ‘വെള്ളിത്തിര’യുടെ പാട്ടുകൾ റിലീസ് ചെയ്തത് ഒരു ചടങ്ങിലൂടെയാണ്. പാട്ടും വിഷ്വൽസും ഒക്കെ തിയറ്ററിൽ ഇരുന്ന് കണ്ട്, എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ്. മുമ്പ് പാട്ട്​ ആദ്യം കേൾക്കുന്നത് അതിറക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നവരും സീഡി വാങ്ങിക്കുന്നവരുമാണ്. ഇന്നതല്ല. പാട്ട് യൂട്യൂബിൽ റിലീസ് ചെയ്താൽ അനേകായിരങ്ങളിലേക്ക് ഒറ്റയടിക്ക് എത്തും. അതി​െൻറ ഗുണകരമായ വ്യത്യാസം ഇന്നുണ്ട്്.

പാട്ട് പഴയത്, പുതിയത് എന്നുണ്ടോ?
സംഗീതത്തി​െൻറ ടേസ്​റ്റുകളിൽ വ്യത്യാസം വന്നിട്ടുണ്ട്. ആ വ്യത്യാസം നമ്മൾതന്നെ വരുത്തുന്നതാണ്. ‘ഈ ടൈപ്​ സാധനം ഇന്ന് ഓടില്ല’ എന്ന് അഭിപ്രായം പറയുന്നവരോട് ഞാൻ പൂർണമായി വിയോജിക്കുന്നു. രുചികൾ നമുക്ക് രൂപപ്പെടുത്താൻ പറ്റും. പ്രധാനമായും മാർക്കറ്റിങ്ങിലൂടെ തന്നെ. അതായത്, ഒരു തരത്തിലെ പാട്ട് മാത്രമേ ഇന്ന് ഓടൂ എന്ന് പറയാൻ പറ്റില്ല.
‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിൽ ആദ്യത്തെ പാട്ട് കർണാടക കൃതിപോലുള്ള പാട്ടാണ്. അതി​െൻറ റെക്കോഡിങ്, പ്രൊഡക്​ഷൻ എല്ലാം നല്ല നിലവാരത്തിൽ ചെയ്തു. ന്യൂജൻ ഗായകനായ കാർത്തികിനെകൊണ്ട് പാടിച്ചു. അടിപൊളി പാട്ടുകൾ കൂടുതലായി ചെയ്തിരുന്ന കാർത്തിക് കർണാടക സംഗീതം പാടിയതിലൂടെ പുതിയ അനുഭവം കൊണ്ടുവന്നു. ജനം പാട്ട് ഏറ്റെടുത്തു.

പാട്ട് ആൾക്കൂട്ടത്തിന് പാടാൻ പറ്റുന്നതാകണമോ...
അങ്ങനെയും വേണം. പ​േക്ഷ, അതു മാത്രമാണ് പാട്ട് എന്ന് പറയാൻ കഴിയില്ല. സിനിമയെ ആശ്രയിച്ചിരിക്കും പാട്ട്. സിനിമയിലെ ഓരോ പാട്ടിനും ഒരു കാരണമുണ്ട്. അതിലൂടെ കഥ കടന്നുപോകും. പടത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നതാകണം പാട്ട്.
വരനെ ആവശ്യമുണ്ട് സിനിമയിലെ ‘കുട്ടിക്കുറുമ്പാ...’ ആൾക്കൂട്ടത്തി​െൻറ പാട്ടാണ്. സിനിമയിൽ കാര്യമായി ഇടമില്ലാത്ത പാട്ടാണ് ക​േമ്പാസ് ചെയ്യുന്നതെങ്കിൽ തീർച്ചയായും ജനത്തിന് ഏറ്റുപാടാൻ കഴിയുന്ന തരത്തിൽ കളർഫുളാക്കും.

സ്വന്തം ശബ്​ദം സിനിമയിൽ ഇനിയെപ്പോൾ...
തമിഴിലും തെലുങ്കിലും പാടുന്നുണ്ട്. മലയാളത്തിൽ ഒരുവർഷം മുമ്പ് ലിയോ തദേവൂസി​െൻറ ‘ലോനപ്പ​​െൻറ മാമോദീസ’യിൽ ‘മേഘക്കാറിൽ എവിടെയോ...’ എന്ന മെലഡി പാടിയിരുന്നു.
ഇനിയും നല്ല അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

സംഗീത സംവിധായകൻ പാടുേമ്പാൾ...
പാടാൻ വിളിക്കുേമ്പാൾ സംഗീത സംവിധായകൻ എന്ന നിലയിലെ പരിചയം നൽകുന്ന സംഭാവന കൂടി അവർ ആഗ്രഹിക്കുന്നുണ്ട്. ‘ഈ പാട്ടിനെ എങ്ങനെ മേന്മ കൂട്ടാം’ എന്ന് ചോദിക്കും. ചില പാട്ടുകളിൽ വരികൾ പോലും സ്വന്തമായി ചേർത്തിട്ടുണ്ട്. ‘രാജാ റാണി’ എന്ന തമിഴ് പടത്തിൽ ഒരു പാട്ടി​െൻറ പ്രധാന ഭാഗങ്ങൾ പാടിക്കഴിഞ്ഞശേഷം ഡയറക്ടർ തനത് മലയാളം വരികൾ ആ പാട്ടിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ‘കിന്നരി...’ എന്ന് തുടങ്ങുന്ന വരികൾ അങ്ങനെ സ്വയം എഴുതിയത് പാട്ടി​െൻറ ഭാഗമായി. ഒരു സാധാരണ പാട്ടുകാരനെക്കാൾ കൂടുതൽ കോൺട്രിബ്യൂഷൻ സംഗീത സംവിധായകനായ പാട്ടുകാരനിൽനിന്ന് അവർ ആഗ്രഹിക്കും.

അടുത്ത പ്രോജക്ടുകൾ...
ഭദ്രൻ സംവിധാനം ചെയ്യുന്ന ‘ജൂതൻ’ സിനിമയിലെ പാട്ടുകൾ ക​േമ്പാസുചെയ്യുന്നു. സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായ അതിലെ രണ്ടു പാട്ടുകൾ ക​േമ്പാസ് ചെയ്തു. ഇനി രണ്ടു പാട്ടുകൾ കൂടിയുണ്ട്.

സ്വന്തം മ്യൂസിക് സ്കൂൾ...
കൊച്ചിയിൽ 2013ൽ സ്ഥാപിച്ചതാണ് ക്രോസ്റോഡ് സ്കൂൾ ഓഫ് മ്യൂസിക്. സിനിമ ഇൻഡസ്ട്രിയിൽ എത്തിപ്പെടാനുള്ള നിലവാരത്തിലേക്ക് പഠിതാക്കളെ ഉയർത്തുന്ന തരത്തിലെ സിലബസാണ് അതിൽ. ഗാനാലാപനം, സംഗീതം എന്നിവയിലൊക്കെ പ്രഫഷനൽ നിലവാരമാണ് ലക്ഷ്യം. ഒപ്പം കിൻഡർഗാർട്ടൻ മുതലുള്ള കുട്ടികൾക്ക് മികച്ച സംഗീതപഠനവും നൽകുന്നു. ഇതി​െൻറയൊക്കെ പണിപ്പുരയിലായിരുന്നു ഈ ഇടവേള സമയത്ത്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Music ArticleAlphons joseph
News Summary - ALPHONS joseph magic-music article
Next Story