എ.ആർ റഹ്മാൻ തമിഴ് പാട്ടുപാടി; ആരാധകർ ഇറങ്ങിപ്പോയി VIDEO
text_fieldsലണ്ടന്‍: ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാെൻറ പാട്ട് ഒരുവട്ടമെങ്കിലും നേരിട്ടു കേൾക്കാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവരില്ല. എത്ര പണം മുടക്കിയാലും അദ്ദേഹത്തിെൻറ പാെട്ടാന്നു കേൾക്കാൻ വരിനിൽക്കാനും ആരാധകർ തയാറാണ്. എന്നാൽ, അദ്ദേഹത്തിെൻറ സംഗീത പരിപാടിക്ക് പെങ്കടുത്തവർ പരിപാടിക്കിടെ ഇറങ്ങിപ്പോയി പണം തിരിച്ചു ചോദിച്ചാലോ?
അവിശ്വസനീയം തെന്ന അല്ലേ. എന്നാൽ, എ.ആര്‍ റഹ്മാന്‍ ലണ്ടനിൽ നടത്തിയ പരിപാടിയില്‍ അതു സംഭവിച്ചു. പാട്ട് കേള്‍ക്കാനെത്തിയവര്‍ പാതിക്ക് വെച്ച് ഇറങ്ങിപ്പോയി. സംഘാടകരോട് പണം തിരികെ നൽകാനും ആവശ്യപ്പെട്ടു.
വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിന് 'നെത്രു, ഇന്ദ്രു, നാലൈ' (tamil for yesterday, today, tomorrow) എന്ന പേരിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. റോജയിലൂടെ അരങ്ങേറ്റം കുറിച്ച് സംഗീത ലോകത്ത് 25 വര്‍ഷം പൂര്ത്തിയാക്കിയതിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ 16 പാട്ടുകൾ റഹ്മാൻ പാടിയിരുന്നു. ഹിന്ദിക്കാരായ ബോളിവുഡ് ആരാധകരായിരുന്നു പ്രേക്ഷകർ. റഹ്മാൻ പാടിയതിൽ നാലെണ്ണം തമിഴ് പാട്ടുകളായി എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. പരിപാടിയിൽ മറ്റു ഗായകർ 12 തമിഴ് പാട്ടുകളും പാടിയിരുന്നു.
'റഹ്മാെൻറ സംഗീത പരിപാടി' എന്നാണ് പരസ്യം നൽകിയിരുന്നതെന്നും എന്നാൽ, 'മദ്രാസ് മൊസാര്‍ട്ട്' എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രേക്ഷകർ പരാതിപ്പെട്ടു. തെറ്റായ പരസ്യം നൽകി പറ്റിച്ചതിന് പണം തിരിെക നൽകണമെന്നും ആരാധകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.