ഈണങ്ങളെ സ്നേഹിച്ച, ബാബുക്കയുടെ സ്വന്തം ബിച്ച
text_fieldsകോഴിക്കോട്: 'ബിച്ചാ നിനക്കും മക്കള്‍ക്കും പടച്ചോനുണ്ടാകും...പിന്നെ എെൻറ പാട്ടും' മദ്രാസിലെ ജനറല്‍ ആശുപത്രിയിലെ മുറിയിൽവെച്ച് ദീനക്കിടക്കയിൽ ബാബുരാജ് പറഞ്ഞതാണിത്. വേറിട്ട സംഗീതവഴികളിലൂടെ സഞ്ചരിച്ച എം.എസ്. ബാബുരാജിെൻറ ജീവിതത്തിലേക്ക് ബിച്ച കടന്നുവരുന്നത് 1956ലാണ്. 22 വർഷത്തിനു ശേഷം ബാബുരാജ് അന്തരിച്ചതോടെ ബിച്ചക്ക് ഓർമകൾ മാത്രമായി കൂട്ട്.
യേശുദാസടക്കമുള്ള ഗായകരും ഇ.കെ. നായനാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പന്നിയങ്കര 'രാഗ്രംഗ്' എന്ന വീട്ടിലെത്താറുണ്ടായിരുന്നു. യേശുദാസിെൻറ സഹായങ്ങളും ഈ കുടുംബത്തിന് കിട്ടിയിരുന്നു.
രാഗ്രംഗിൽ ബാബുക്കയുടെ ഗാനമില്ലാതെ ഒരുദിനം പോലും കടന്നുപോയിരുന്നില്ല. ബാബുക്കയെക്കുറിച്ചുള്ള ഓർമകൾ പി. സക്കീർ ഹുസൈൻ എഴുതിയ പുസ്തകത്തിൽ ഹൃദ്യമായി വിവരിച്ചിരുന്നു. സുബൈദ എന്ന സിനിമയിൽ പി. ഭാസ്കരന് എഴുതി ബാബുക്ക തന്നെ ഈണമിട്ട് പാടിയ 'പൊട്ടിത്തകര്‍ന്ന കിനാവിെൻറ മയ്യിത്ത് കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ' എന്ന ഗാനമായിരുന്നു ബിച്ചക്ക് ഏറ്റവും ഇഷ്ടമുള്ള ബാബുക്കാ ഗാനം.
ബാബുക്കയുടെയും പിന്നീട് മകളുടെ ഭർത്താവിെൻറയും മരണത്തിൽ ഈ പാട്ട് ചേർന്നുനിന്നപോലെ ഒരു സങ്കടം അവർ പങ്കുവെക്കുമായിരുന്നു. ദുഃഖത്തിെൻറ ചുവയുള്ള വരികളായിരുന്നു ഏറെ ഇഷ്ടം. 'ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്' എന്ന ഗാനം ബാബുരാജിെൻറ മരണശേഷം കണ്ണീരോടെ മാത്രമാണ് ബിച്ച കേട്ടിരുന്നത്.
ഒരു വർഷമായി പക്ഷാഘാതത്തെത്തുടർന്ന് ബോധമില്ലാതെ കിടക്കുകയായിരുന്നു. മൂത്ത മകൾ സാബിറയുടെ വീട്ടിലായിരുന്നു ഒരു വർഷമായി താമസിച്ചിരുന്നത്. രോഗവിവരമറിഞ്ഞ് കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ സഹായമായി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.