മധുരസ്വരച്ചിറകേറിയ മാപ്പിളപ്പാട്ടുകൾ
text_fieldsചോരും മിഴിയുമായ് കൈകൾ നീട്ടുന്നൂ
ചോട് പിഴച്ചൊരു പാപി ഞാനിന്ന്
ഖൽബകം തേങ്ങുന്ന് തൗബയാലെ
കൈ പിടിക ്കെന്നെ നീ തമ്പുരാേന
തെന്നിന്ത്യൻ ഗായക ചക്രവർത്തി എസ്.പി. ബാലസുബ്രഹ്മണ്യൻ പാടി േശ്രാതാക്കൾ ഹൃദയത്തിലേ റ്റിയ മാപ്പിളപ്പാട്ടിെൻറ വരികളാണിത്. എസ്.പി. ബാലസുബ്രഹ്മണ്യെൻറ സ്വരമാധുരിയുടെ വർണച്ചിറകിലേറാൻ ഭാഗ്യം ലഭിച്ച രണ്ട് ആൽബങ്ങളേ മലയാള മുസ്ലിം ഭക്തിഗാന ശാഖയിലുള്ളൂ, 2000ത്തിലിറങ്ങിയ ‘ഫാത്തിമ^ഒന്ന്’ 2002ലിറങ്ങിയ ‘ഫാത്തിമ രണ്ട്’. രണ്ടിെൻറയും രചന നിർവഹിച്ചത് കവിയും മാപ്പിളഗാന രചയിതാവുമായ പി.എസ്. ഹമീദ്. ഫാത്തിമ ഒന്നിലെ രണ്ടു സോ ളോകളിൽ ഒന്നിലെ വരികളാണ് മുകളിലുള്ളത്.
മനസ്സിനെ തരളിതമാക്കുന്ന ശബ്ദവും ഇൗണവും വരികളും. ‘ഹഖും ബാത്തിലും എ ന്തെന്നറിയീല / നിസ്കാരപ്പായയിൽ നിന്നകന്നു പോയീ...’ എന്നിടത്ത് ഓർക്കസ്േട്രഷനിലെ ഷെഹനായി കേൾവിക്കാരുടെ ഹൃദയ െത്ത തൊടുന്നതാണ്.
ഇതേ ആൽബത്തിൽ എസ്.പി.ബിയും വാണി ജയറാമും പാടിയ ‘മഴവിൽ വർണ’മെന്ന യുഗ്മഗാനവും വാണിയുടെത ന്നെ സോളോ, സതീഷ് ബാബു കോഴിക്കോട്–വാണി ജയറാം പാടിയ യുഗ്മഗാനം, വാണിയമ്മ കോറസ്, സതീഷ് ബാബു–രഹ്ന എന്നിവരുട െ ഗാനം എന്നിവക്കുപുറമെ രണ്ടുഒപ്പനയുമാണുള്ളത്. എസ്.പി.ബിയും വാണിജയറാമും പാടിയ ഡ്യൂയറ്റ് മാപ്പിളപ്പാട്ടിന് ക ിട്ടിയ രത്നക്കല്ലുതന്നെ.
വാണിജയറാം കോറസിെൻറ ഒപ്പന, പ്രശസ്തമായ ‘നാദാപുരം പള്ളിയിലെ...’ എന്ന സിനിമയിലെ ഒപ ്പനപ്പാട്ടിനുശേഷം വന്ന മികച്ച രചനയാണെന്ന് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ‘പെരുന്നാൾ വന്നൂ സമത്വത്തിൻ പൊൻതേ രിൽ...’ എന്ന ഗാനശിൽപം ഈണം, രചനാവൈദഗ്ധ്യം, ശബ്ദം എന്നിവകൊണ്ട് മലയാളത്തിലിറങ്ങിയ മികച്ച പെരുന്നാൾ പാട്ടുകളിലെ ാന്നാണ്.
മാപ്പിളപ്പാട്ട് വേദികളിൽ ഏറെ കൊണ്ടാടപ്പെട്ടവയാണ് ഈ രണ്ട് ആൽബങ്ങളും. ഇറങ്ങിയ കാലത്ത്, ദൃശ്യ–ശ്ര ാവ്യ മാധ്യമ രംഗം ഇവയെ ഏറ്റെടുക്കുകയായിരുന്നു. മാപ്പിളപ്പാട്ടിൽ കാമ്പും വൈവിധ്യവും കൊതിക്കുന്ന ആസ്വാദകരെ തൃ പ്തിപ്പെടുത്തിയ ഗാനശിൽപങ്ങൾ എന്ന് ഇതിലെ പാട്ടുകളെ വിശേഷിപ്പിക്കാം. ഈ ഗാനങ്ങൾ പിറന്നത് എസ്.പി.ബിയും വാണിയമ്മയും കൊണ്ടാടപ്പെടുന്ന കാലത്താണെന്നോർക്കണം. ആ അസുലഭ ശബ്ദലയനം മുസ്ലിം ഭക്തിഗാനശാഖക്ക് മുതൽക്കൂട്ടാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള വലിയൊരു ആസ്വാദക വലയത്തെ മാപ്പിളപ്പാട്ടിലേക്ക് ആകർഷിക്കാൻ ഈ ആൽബങ്ങൾ കാരണമായി.
എസ്.പി.ബിയെക്കൊണ്ട് മുസ്ലിം ഭക്തിഗാനം പാടിക്കാനുള്ള ശ്രമം പല കാലത്തായി നടന്നിരുന്നു. വലിയ തോതിലായിരുന്നു അതിനുള്ള മുന്നൊരുക്കങ്ങൾ. മുസ്ലിം ഭക്തിഗാനങ്ങളുടെ പളപളപ്പാർന്ന പെയ്ത്തുകണ്ട് അദ്ദേഹവും അതിൽ ആകൃഷ്ടനായിരുന്നു. പേക്ഷ, അദ്ദേഹത്തിെൻറ മനസ്സ് കീഴടക്കിയത് പി.എസ്.ഹമീദ്, ബാലു– ശർമ എന്നിവർ ഫാത്തിമ ആൽബത്തിനായി ഒത്തുചേർന്നതോടെയാണ്.
പി.എസ്. ഹമീദ് എന്ന മാപ്പിളപ്പാട്ട് രചയിതാവ് ഫാത്തിമയുടെ രചന നിർവഹിച്ച് സ്വന്തമായി സംഗീതം നൽകി വലിയൊരു ഗായകനെക്കൊണ്ട് പാടിക്കണമെന്ന് മോഹം ഉദിച്ചത് അത് മുന്നോട്ടു വെക്കുന്ന സന്ദേശം വലിയൊരു ആസ്വാദക വലയത്തിലെത്തണം എന്ന സദുദ്ദേശ്യത്താലാണ്. മാപ്പിളപ്പാട്ടിന് അപരിചിതമായ പുതിയ ശബ്ദത്തെ പരിചയപ്പെടുത്താനായാൽ ഏറെ നന്ന്. അപ്പോഴാണ് ബംഗളൂരുവിലുള്ള സുഹൃത്ത് വിളിച്ച്, കന്നട സിനിമയിലെ സംഗീത സംവിധായക ജോടി ബാലു–ശർമക്ക് എസ്.പി. ബാലസുബ്രഹ്മണ്യവുമായുള്ള അടുപ്പം സൂചിപ്പിക്കുന്നത്. അവസരം പാഴാക്കാതെ പി.എസ്. ബംഗളൂരുവിലെത്തി ട്യൂൺ ചെയ്ത ട്രാക് ബാലു–ശർമയെ കേൾപ്പിച്ചപ്പോൾ അനുകൂല മറുപടിയാണ് ലഭിച്ചത്. എസ്.പി.ബിയെ കൊണ്ട് പാടിക്കാം -ബാലു പറഞ്ഞു. ഓർക്കസ്േട്രഷൻ തങ്ങൾ ചെയ്യും.
മുസ്ലിം ഭക്തിഗാനത്തിന് വിദഗ്ധനായ ഷെഹനായി വാദകൻ ആവശ്യമാണ്. മുംബൈയിൽ ഒരു പരിചയക്കാരനുണ്ട്. ഇളയരാജയുടെ ഒക്കെ സഹായി. അയാളെ വിളിക്കാമെന്നും അവർ നിർദേശിച്ചു. അങ്ങനെ ആ ഷെഹനായി വിദഗ്ധനെ വിമാനത്തിൽ ബംഗളൂരുവിലെത്തിച്ച് (ആ ഷെഹനായിയുടെ മേന്മ പാട്ടുകളിലുടനീളം േശ്രാതാക്കൾ അനുഭവിക്കുന്നുണ്ട്) ട്രാക് ഡമ്മി പാടിച്ച് എല്ലാ മുന്നൊരുക്കങ്ങളും ചെയ്താണ് എസ്.പി.ബി അനുവദിച്ച തീയതിക്ക് ചെന്നൈയിലെത്തിയത്.
ഒട്ടുമിക്ക ദക്ഷിണേന്ത്യൻ സിനിമകളുടെയും സൗണ്ട് റെക്കോഡിങ് നടക്കുന്ന കോടമ്പാക്കത്തെ കോദണ്ഡപാണി സ്റ്റുഡിയോയിലായിരുന്നു കൂടിക്കാഴ്ച. എസ്.പി.ബിയുടേതാണിത്. സ്റ്റുഡിയോയുടെ മുൻവശത്തെ കരിങ്കൽ കൊത്തുപണിയുള്ള മതിലിൽ മനസ്സിൽ ഗുരുവായി പ്രതിഷ്ഠിച്ച ഗായകൻ മുഹമ്മദ് റഫിയുടെ പൂർണകായ രൂപം. ഇരുവശങ്ങളിലും എസ്.പി.ബിയുടെ അച്ഛെൻറയും അമ്മയുടെയും ഛായാചിത്രങ്ങളുമുണ്ട്. ഇൗ സ്റ്റുഡിയോയിൽവെച്ച് എസ്.പി.ബി ആലപിച്ച ‘ചോരും മിഴിയുമായ്...’ മുസ്ലിം ഭക്തിഗാന ആൽബങ്ങളിലെ മികച്ച ഗാനശിൽപങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
വരികളിലെ ആശയം പൂർണമായും ഉൾക്കൊണ്ട് ഭാവതീവ്രമായി എസ്.പി.ബി പാടിയതുകൊണ്ടാവാം രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും അത് ആസ്വാദകരെ പിടിച്ചിരുത്തുന്നത്. ഗൾഫ് റേഡിയോ സ്റ്റേഷനുകളിലെത്തുന്ന േശ്രാതാക്കളുടെ ഇഷ്ടഗാനങ്ങളിൽ മുന്നിലാണ് ഇൗ ഗാനം. മുസ്ലിം ഭക്തി ഗാനങ്ങളിൽ എസ്.പി.ബിയുടെ ഫേവ്റിറ്റും ഇതെത്ര. മിക്ക സ്റ്റേജ് േപ്രാഗ്രാമുകളിലും എസ്.പി.ബി ഈ ഗാനം ഉൾപ്പെടുത്താറുണ്ട്. അമേരിക്കയിൽ ഒരു സംഗീതമേളയിൽ ഇതാലപിച്ചപ്പോൾ കിട്ടിയ കൈയടിയെക്കുറിച്ച് അദ്ദേഹം പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
എസ്.പി.ബിയും വാണിജയറാമും ചേർന്ന് പാടിയ ‘മഴവിൽ വർണം’ എന്ന ഡ്യൂയറ്റ് മാധുര്യമാർന്നതും പോപ്പുലറുമാണ്. ഇത് സിനിമയിൽ വരേണ്ടതായിരുന്നു, അത്രക്കും ഹൃദ്യമാണിതിെൻറ ചേരുവകളെന്ന് എസ്.പി.ബി അഭിപ്രായപ്പെട്ടിട്ടുണ്ട്. മാപ്പിളപ്പാട്ടുകൾക്കിടയിൽ ഇത്രയും മികച്ച യുഗ്മഗാനം വിരളം. ചാനലുകൾ, റിയാലിറ്റി ഷോകളുടെ റേറ്റിങ്ങിലൊക്കെ ഇന്നും അത് ഏറെ മുന്നിലാണ്. ആ പാട്ട്, മത്സരിച്ചെന്നപോലെ രണ്ടു പേരും ചേർന്ന് പാടിയപ്പോൾ മാപ്പിളപ്പാട്ടിനുതന്നെ പുത്തനുണർവായി. വാണിജയറാം പാടിയ ‘പെരുന്നാൾ വന്നൂ സമത്വത്തിെൻറ പൊൻതേരിൽ...’ പെരുന്നാൾ പാട്ടുകളുടെയിടയിൽ കാവ്യഭംഗി, സംഗീതം, ആലാപനം എന്നിവകൊണ്ട് വേറിട്ടുനിൽക്കുന്ന ഒന്നാണ്.
സതീഷ് ബാബു ആലപിച്ച ‘നിലാവിൻ നശീദ മൂളുമാ മുല്ല മേനിയാം വിപഞ്ചികയിൽ...’ എന്ന പ്രണയഗാനം പരാമർശിക്കാതെ ഇത് പൂർണമാവില്ല. പാടിപ്പതിഞ്ഞ പ്രണയഗാനങ്ങളിൽ നിന്നെല്ലാം ഈണം കൊണ്ടും കൽപന കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ഒന്നാണിത്. വാണിയും സതീഷ് ബാബു കോഴിക്കോടും പാടിയ അലിയാരുടെയും ഫാത്തിമയുടെയും വിവാഹ രംഗത്തെ പൊലിപ്പിക്കുന്ന ശ്രദ്ധേയമായ ‘മാനത്തെ ഹൂറി ചമഞ്ഞു...’ എന്ന ഡ്യൂയറ്റ് കൂടിയുണ്ട്. അതിലെ ‘മയിലാഞ്ചി പളുങ്ക്പാത്രം മറിഞ്ഞതാലെ / മണിവർണപ്പന്തൽ മേലെ മഴവിൽ പോലെ...’ കാവ്യ വർണനയാൽ ചേതോഹരമാണ്.
ഒട്ടേറെ അംഗീകാരങ്ങൾ ഇൗ ആൽബത്തിന് ലഭിച്ചു. അതിൽ കൊച്ചിയിൽനിന്ന് ലഭിച്ച ഒരുമ മില്ലേനിയം അവാർഡ് ഒരു ദശകത്തിനിടയിലെ മികച്ച മാപ്പിളപ്പാട്ട് കാസറ്റിനുള്ളതായിരുന്നു. പി.ടി. അബ്ദുറഹ്മാൻ, പ്രഫ. ഇബ്രാഹിം ബേവിഞ്ച, വി.എം. കുട്ടി, കാനേഷ് പൂനൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
2002ൽ വന്ന ‘ഫാത്തിമ–2’ലേതാണ് മരണം വിഷയമാക്കിയുള്ള ഈ വിലാപ ഗാനം.
‘ഏത് കട്ടിലിൽ കിടന്നാലും
ഏറിടും ഒരുനാൾ മയ്യിത്ത് കട്ടിൽ
എവിടെ നീയോടീ ഒളിച്ചാലും അവിടെ
അസ്റാഇൗൽ എത്തിടും മുന്നിൽ...’
ഇതിെൻറ ആലാപനം എസ്.പി.ബി എന്ന ഗായകെൻറ റേഞ്ച് അടയാളപ്പെടുത്തുന്നു. ഭക്തിയുടെയും കാരുണ്യത്തിെൻറയും ശോകത്തിെൻറയും പ്രതീക്ഷയുടെയും ശബ്ദ ചിത്രങ്ങളുടെ ഘോഷയാത്ര കടന്നുപോകുന്നതായി േശ്രാതാവിനനുഭവപ്പെടും. ദക്ഷിണേന്ത്യൻ സംഗീതലോകത്തെ രണ്ട് പ്രതിഭകളെ മാപ്പിളപ്പാട്ടിലേക്ക് കൊണ്ടുവരാനായതിൽ പി.എസ്. ഹമീദിന് അഭിമാനിക്കാം.
‘ഫാത്തിമത്തു സുഹ്റാ...’ വാണിയുടെ ഈ മനോഹര ഗാനം ആസ്വാദകരെ വീണ്ടും കേൾക്കാൻ േപ്രരിപ്പിക്കുന്നതാണ്. ‘ബുറാഖിെൻറ പുറത്തേറി...’ എന്ന പ്രവാചകെൻറ മിഅ്റാജ് യാത്രവിവരണ ഗാനവും മനസ്സിൽ ആത്മനിർവൃതി വർഷിക്കും. വാക്കിലും വരിയിലും പതഞ്ഞുയരുന്ന ഭാവന അതിസുന്ദരം. വാണി ജയറാം, യേശുദാസ്, കെ.ജി. മാർക്കോസ്, കണ്ണൂർ ശരീഫ്, ഇസ്മായിൽ തളങ്കര തുടങ്ങിയ ഗായകരുടെ നിരതന്നെ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 2002ൽ നാടകാചാര്യൻ കെ.ടി മുഹമ്മദ് ആണ് കോഴിക്കോട്ട് ‘ഫാത്തിമ^2’ പ്രകാശനം ചെയ്തത്.
യേശുദാസ്, സുജാത തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഗായകരും പി.എസ് ഹമീദിെൻറ വരികൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. മാപ്പിളപ്പാട്ടും കവിതയും ഹമീദിന് പൈതൃകമായി കിട്ടിയതാണ്. പിതാവ് പി. സീതിക്കുഞ്ഞി മാപ്പിളപ്പാട്ടും കവിതയും രചിക്കുകയും സ്വയം പാടിയവതരിപ്പിക്കുകയും ചെയ്തിരുന്നു. മാപ്പിള മഹാകവി ടി. ഉബൈദിെൻറ ചെറുമകൻ കൂടിയായ ഹമീദ് ചെറുപ്പത്തിലേ കവിതയിൽ ആകൃഷ്ടനായിരുന്നു. 1983ൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സാംസ്കാരിക പ്രവർത്തകൻ പ്രഫ. മുഹ്യിദ്ദീൻ ഷാ, ചരിത്രകാരൻ പി.കെ മുഹമ്മദ്കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് നടത്തിയ അഖില കേരള മാപ്പിളപ്പാട്ട് രചന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയതോടെയാണ് ഹമീദ് ഈ രംഗത്ത് ്പ്രസിദ്ധനാകുന്നത്. ഒട്ടേറെ പ്രശസ്തർ പങ്കെടുത്ത മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഹമീദായിരുന്നു. പ്രശസ്ത കവികളായ വൈലോപ്പിള്ളി, അക്കിത്തം, സാഹിത്യകാരന്മാരായ ഗുപ്തൻ നായർ, സുകുമാർ അഴിക്കോട് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. ഹമീദിെൻറ രചനയെ കവിതയുടെ കസവണിഞ്ഞ മാപ്പിളപ്പാട്ട് എന്നാണ് വൈലോപ്പിള്ളി വിശേഷിപ്പിച്ചത്.
മൂന്നു തവണ മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സംസ്ഥാന തലത്തിൽ മാപ്പിളപ്പാട്ട് രചന മത്സരം നടത്തിയത്. 1983, 84, 87. അതിലും ഹമീദിനായിരുന്നു സമ്മാനം. ഇതിനകം ആയിരത്തിലേറെ മാപ്പിളപ്പാട്ടും ആനുകാലികങ്ങളിൽ നൂറിലേറെ കവിതകളും രചിച്ച ഹമീദിന് ദുബൈ ആസ്ഥാനമായ ഉബൈദ് ഫൗണ്ടേഷെൻറ പ്രഥമ സാഹിത്യ പുരസ്കാരം ഉൾപ്പെടെ ഒേട്ടറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഖിബ്ല, പോരിശ, ഫാത്തിമ, മനോരമ മ്യൂസിക് പുറത്തിറക്കിയ ഇമാം ഹുസൈൻ തുടങ്ങിയവ പ്രധാന കൃതികൾ. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടിവൈദ്യർ അക്കാദമി 2005ൽ ഹമീദിെൻറ സമഗ്ര സംഭാവനകളെ മുൻനിർത്തി ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.