Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമണ്ണിനും മനുഷ്യനും...

മണ്ണിനും മനുഷ്യനും വേണ്ടി ഒരു ‘പൊറമ്പോക്ക് പാടൽ’

text_fields
bookmark_border
മണ്ണിനും മനുഷ്യനും വേണ്ടി ഒരു ‘പൊറമ്പോക്ക് പാടൽ’
cancel

മണ്ണിനെയും മരങ്ങളെയുംകുറിച്ച്​ ഒാർക്കുന്ന ഇൗ ദിവസത്തിൽ കാതിൽ ​െപയ്യുന്നത്​ മഴയല്ല, ടി.എം. കൃഷ്​ണയാണ്​. സാക്ഷാല്‍ തൊടൂര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. കിഴക്കൻ കടലിലേക്ക്​ രസാമാലിന്യത്തി​​​​​െൻറ കെട്ടുറവകൾ പൊട്ടിയൊലിക്കുന്ന, ശ്വാസംമുട്ടുന്ന തീരത്തിരുന്ന്​ കൃഷ്​ണ പാടുകയാണ്​ ‘ഞാൻ പൊറ​േമ്പാക്കാണ്​... അപ്പോൾ നീയോ...?’’. 

വാച്യാർത്ഥത്തിൽ സമൂഹത്തി​​​​​െൻറ പുറംപോക്കിൽ താമസിക്കുന്നവർ എന്നാണ്​ അർഥമെങ്കിലും ‘പൊറ​േമ്പാക്ക്​’ തമി​​ഴിൽ ഭേദപ്പെ​െട്ടാരു തെറിവാക്ക​ു തന്നെ. ‘പോടാ പൊറ​േമ്പാക്കേ...’ എന്ന വിളിയിൽ അധീശാധികാരങ്ങളുടെ ​േ​ശ്രണീബന്ധിതമായ രാഷ്​ട്രീയമൊക്കെ വായിച്ചെടുക്കാം. നമ്മൾ ദേഷ്യം വരു​േമ്പാൾ ആളുകളെ വിളിച്ചുപോന്നിരുന്നത്​ ‘​ചെറ്റേ..’ എന്നാണല്ലോ. അത്​ ചെറ്റക്കുടിലിൽ കഴിയുന്ന നിസ്സഹായരായ മനുഷ്യരുടെ അവസ്​ഥയെ ആക്ഷേപിക്കുന്ന തെറിവാക്കാണെന്ന്​ നമുക്ക്​ ഇന്നറിയാം. അതുകൊണ്ട്​ അബദ്ധത്തിലെങ്കിലും ​‘ചെറ്റത്തരം’ എന്ന്​്​ പ്രയോഗിച്ചു കഴിയു​േമ്പാൾ നമ്മൾ സ്വയം തിരുത്തുകയോ ശപിക്കുകയോ ചെയ്യ​ും; ബോധമുള്ളവരാണെങ്കിൽ.

നഗരങ്ങളും വികസനങ്ങളും ചവച്ചുതുപ്പിയ തമിഴ്​ മക്കൾ ഇപ്പോഴും പുറംപോക്കിൽ അലയു​േമ്പാഴാണ്​ ടി.എൻ. കൃഷ്​ണ ശാസ്​ത്രീയ കർണാടക സംഗീതത്തെ പ്രതിഷേധത്തി​​​​​െൻറയും പ്രതിരോധത്തി​​​​​െൻറയും മുദ്രാവാക്യമാക്കി ‘എന്നോർ’ നദീതീരത്തെ മാലിന്യച്ചാലി​​​​​െൻറ കരയിലിരുന്ന്​ മൂക്കുപൊത്തി പാടുന്നത്​. തൊട്ടുപിന്നിൽ പ​ുഴയുടെ അക്കരെ നേർത്ത നിഴലുകണക്കെ ആകാശത്തേക്ക്​ പുക തുപ്പിക്കൊണ്ടിരിക്കുന്ന വൈദ്യ​ുതി നിലയം കാണാം. പാടിത്തുഴ​യ​ു​േമ്പാൾ മൂക്കിൽ കെട്ടിയ തുണിയൊക്കെ അഴിഞ്ഞ​ുപോകുന്നു. നൊമ്പരത്തോടെ തേങ്ങുന്ന വയലി​​​​​െൻറ പിന്നിൽ ആഴത്തിൽ നിന്ന്​ ഒരു പുഴയെ വലിച്ചെടുക്കുന്ന യന്ത്രക്കൈകൾ കാണാം.

പാരമ്പര്യ സംഗീതത്തിന്‍െറ പതിവുവട്ടങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ സാധാരണക്കാരായ കേള്‍വിക്കാരെ പോലും വിസ്മയിച്ചിരുത്തുന്ന അദ്ഭുത സംഗീതജ്ഞന്‍. ജാതി മേൽക്കോയ്​മയ​ു​െട കൊട്ടളങ്ങളിൽനിന്ന്​ സമരമുഖങ്ങളിലെ രാഷ്​ട്രീയ നയപ്രഖ്യാപനമാക്കി കർണാടക സംഗീതത്തെ മാറ്റിയതിൽ കൃഷ്​ണക്ക്​ സമാനനായി മറ്റൊരാൾ ഇല്ല. നെറ്റിയിൽ ‘People Against Fascism എന്ന ബാൻഡണിഞ്ഞ്​ ‘മനുഷ്യസംഗമ’ വേദിയിൽ നിന്ന കൃഷ്​ണയെ ഇപ്പോൾ നമ്മൾ കാണുന്നത്​ ചെന്നൈയിലെ ‘പൊറമ്പോക്കി’ലാണ്. അതെ, വന്‍കിട കയ്യേറ്റങ്ങളാല്‍ ശവപ്പറമ്പായിമാറുന്ന എന്നോര്‍ നദീമുഖത്ത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയരാമന്‍റെ ‘ചെന്നൈ പൊറമ്പോക്ക് പാടല്‍’ എന്ന സംഗീത വിഡിയോയില്‍ കേള്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന ശബ്ദവുമായി ടി.എം കൃഷ്ണ പാടുന്നു. ചെന്നൈ​ നഗരത്തെ മുക്കിക്കൊന്ന വെള്ളപ്പൊക്കത്തിൽനിന്ന്​ എന്ത​ു പഠിച്ചുവെന്നാണ്​ ചോദ്യം. 
നിങ്ങൾ പൊറ​േമ്പാക്ക്​ എന്ന്​ വിളിച്ചിരുന്ന ഇതേ ഇടത്തിലൂടെയായിരുന്നു പുഴ കടലിലേക്ക്​ കുതിച്ചിരുന്നത്​. മഴ പെയ്​ത്​ നിറഞ്ഞത്​. കാറ്റ്​ ആടിയുലഞ്ഞ്​ നടന്നത്​. അവിടെ, പെയ്​ത മഴയെ കടലിലേക്ക്​ ചെല്ലാൻ അനുവദിക്കാതെ കൂറ്റൻ കോൺ​ക്രീറ്റ്​ കെട്ടിടങ്ങൾ കെട്ടി തടഞ്ഞിട്ട്​ എന്തു നേടിയെന്നാണ്​ ചോദ്യം. 
നഗരങ്ങളിലൂടെ ഒഴുകാനുള്ള വഴി നദികൾ തെരഞ്ഞെടുത്തതല്ല, നദികളെ ചുറ്റിയാണ്​ നഗരം വളർന്നത്​. അത്​ മറക്കരുത്​. 

ഈ നദീമുഖം ഏതാണ്ട് പൂര്‍ണമായും കയ്യേറ്റ മാഫിയകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഫാക്ടറികളില്‍ നിന്നുള്ള ഫൈ്ള ആഷ് ടണ്‍ കണക്കിന് ഇവിടെ കൊണ്ട് തള്ളുന്നു. വന്‍ കുഴലുകള്‍ വഴി മാലിന്യം ഒഴുക്കിവിടുന്നു. ഇതോടെ നദീയിലേക്കുള്ള മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ടു. മാരകമായ രോഗങ്ങളാല്‍ പ്രദേശവാസികള്‍ വലയുന്നു. മീന്‍ പിടിത്തക്കാരുടെ അന്നം മുടങ്ങി. എണ്ണിയാല്‍ ഒടുങ്ങാത്ത ഈ പാരിസ്ഥിതിക വിപത്തിനെതിരെ മനുഷ്യരിലേക്ക് ബോധം പകരുന്ന രാഷ്ട്രീയ ദൗത്യമാണ് കൃഷ്​ണയ​ും സംഘവ​ും നിർവഹിക്കുന്നത്​. 

എന്നൂരിനെ നശിപ്പിച്ച്​ പണ്ടാരടക്കിയവർ നിങ്ങടെ ഉൗരിലും വരുമെന്ന്​ ഇവർ താക്കീത്​ നൽകുന്നുണ്ട്​. വളർച്ചയും തൊഴില​ും അവസരങ്ങളുമൊക്കെ വെറ​ും ഉഡായിപ്പാണ്​. തണ്ണീർത്തടങ്ങൾ വിറ്റ്​ കാശ്​ വാങ്ങിയവർക്ക്​ ഇത്​ വെറും പുറംപോക്കാണ്​. അപ്പോൾ നീയും ഞാനും ഏത്​ കണക്കിലാണ്​ പെടുന്നത്​. നീയും ഞാനും പൊറ​േമ്പാക്ക്​ തന്നെ... എന്ന്​ പറഞ്ഞാണ്​ ഗതികെട്ട ഭൂമിയിൽ നിന്ന്​ നിഷ്​കാസിതരാകുന്ന മനുഷ്യരെ കൃഷ്​ണ കാബെര്‍ വാസുകിയുടെ വരികളിലൂടെ പട്ടികപ്പെടുത്തുന്നത്​. അതിനിടയിൽ, കേന്ദ്ര സർക്കാറി​​​​​െൻറ കേൾവികേട്ട ‘മേക്ക്​ ഇൻ ഇന്ത്യ’ പദ്ധതിയെയ​ും കൃഷ്​ണ കണക്കിന്​ കൈകാര്യം ചെയ്യുന്നുണ്ട്​.

എന്നൂരിലെ കാമരാജ്​ തുറമുഖത്തി​​​​​െൻറ മറവിൽ രണ്ടായിരം ഏക്കർ തണ്ണീർത്തടമാണ്​ റിയൽ എസ്​റ്റേറ്റ്​ മാഫിയകൾ നികത്തിയത്​. Tangedco എന്ന  വൈദ്യുതി കമ്പനി ശേഷിച്ച ചതുപ്പുകളെ വിഷപദാർത്ഥങ്ങൾ അടങ്ങിയ ഫ്ലൈ ആഷ്​ തള്ളാനുള്ള ഇടമായും ഉപയോഗിക്കുന്നു...

വിവിധ രാഗങ്ങൾ കോർത്തിണക്കിയതാണ്​ ഒമ്പത്​ മിനിട്ടും 33 സെക്കൻറുമുള്ള ഇൗ ഗാനശിൽപം. ആനന്ദഭൈരവി, ബേഗഡ, ഹമിർ കല്ല്യാണി, ​േദവഗാന്ധാരി, സലഗ ഭൈരവി,സിന്ധുഭൈരവി എന്നീ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ പാട്ട്​ കർണാടക സംഗീതത്തി​​​​​െൻറ ക്ലിഷ്​ടതകളില്ലാതെ കേഴ്​വിക്കാരനിൽ തീയായി പടർത്താൻ ടി.എം. കൃഷ്​ണക്ക്​ കഴിയുന്നു. കലാസ്വാദനത്തിലെ ഏറ്റവും ഉള്‍പിരിവുകള്‍ ഉള്ള വരേണ്യ സംഗീതത്തെ ഉന്നതമായ രാഷ്ട്രീയേച്ഛയാല്‍ ആരും ശബ്ദിക്കാനില്ലാത്തവര്‍ക്കു വേണ്ടി മാറ്റിമറിച്ച ടി.എം കൃഷ്ണയെന്ന അതുല്യ പ്രതിഭക്ക് മനസ്സ് നിറഞ്ഞ ആദരം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tm krishnaChennai Poramboke Paadal
News Summary - Chennai Poramboke Paadal
Next Story