ലോകം ഏറ്റുപാടിയ 'റിമെമ്പർ മീ'ക്ക് ഒാസ്കർ
text_fieldsകഴിഞ്ഞ വർഷം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തി ബ്ലോസ്ബസ്റ്ററായ ചിത്രമായിരുന്നു ഡിസ്നി പിക്സാറിെൻറ ‘കോകോ’. സിനിമാ പ്രേമികൾക്ക് മറക്കാനാവാത്ത മ്യൂസിക്കൽ 3ഡി ആനിമേഷൻ ചിത്രം സംവിധാനം ചെയ്തത് ലീ ഉൻക്രിച്ച് ആയിരുന്നു. 90ാമത് ഒാസ്കറിൽ തിളങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് കോകോ. ഏറ്റവും മികച്ച ആനിമേഷൻ ചിത്രം ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്കാരം എന്നിവ കോകോ സ്വന്തമാക്കി. ഗാന രചയിതാക്കളായ റോബർട്ട് ലോപസ്, ക്രിസ്റ്റെൻ ആൻഡേഴ്സൻ ലോപസ് ദമ്പതിമാരാണ് ‘റിമെമ്പർ മീ’യിലൂടെ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയത്.
കോകോയെ എല്ലാവരും ഒാർക്കുക അതിലെ സംഗീതത്തിലൂടെയായിരിക്കും. മൈഖൽ ഗിയാകിനോയുടെ ഇൗണത്തിൽ പിറവിയെടുത്ത ചിത്രത്തിലെ ഗാനങ്ങൾ അതിമനോഹരവും കേട്ടാൽ മതിവരാത്തവയുമാണ്.
‘റിമെമ്പർ മീ’ ഏറ്റുപാടാത്ത സംഗീത പ്രേമികളുണ്ടാവില്ല. കോകോ കണ്ടിറങ്ങിയ കുട്ടികളും മുതിർന്നവരും ഗാനത്തിെൻറ ആരാധകരായി മാറുകയായിരുന്നു. നാവിൻ തുമ്പത്ത് നിന്നും മായാത്ത റിമെമ്പർ മീയുടെ മാന്ത്രിക വരികൾ ഒാസ്കറിൽ അംഗീകരിക്കപ്പെടുന്നത് അതിശയോക്തിയാവില്ല. സിനിമയിൽ ആ ഗാനം മുഴുകുന്ന പശ്ചാത്തലത്തിലെല്ലാം േപ്രക്ഷകനെ കണ്ണുനീരണിയിച്ചത് അതിെൻറ വരികളുടെയും സംഗീതത്തിെൻറയും സ്വാധീനമായിരുന്നു.
ലോകപ്രശസ്ത സംഗീതജ്ഞനായിരുന്ന തെൻറ മുത്തച്ഛനെ തേടി ലാൻഡ് ഒാഫ് ഡെഡ് എന്ന സാങ്കൽപിക ലോകത്തേക്ക് പോകുന്ന കുട്ടിയുടെ കഥയാണ് കോകോ. റിമെമ്പർ മീ, ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് എന്ന് പറയാം. നാല് വ്യത്യസ്ത രീതിയിൽ വ്യത്യസ്ത സാഹചര്യത്തിൽ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മിഗ്വേൽ, ഹെക്ടർ എന്നിവർ ചിത്രത്തിൽ റിമെമ്പർ മീ പാടുന്നുണ്ട്. ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ ഹെക്ടറും അവസാന രംഗങ്ങളിൽ മിഗ്വേലും ഗാനം ആലപിച്ചു. ഹെക്ടറിെൻറ ശബ്ദത്തിൽ മുഴുനീള ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താത്തതിൽ ചിലർ നീരസം പ്രകടിപ്പിച്ചിരുന്നു. പലർക്കും ഇഷ്ടമായതും ഹെക്ടറിെൻറ ശബ്ദത്തിൽ ഗാനം കേൾക്കാനായിരുന്നു.
1300 കോടിയോളം മുടക്കിയെടുത്ത ഒരു മ്യൂസിക്കൽ ആനിമേഷൻ ഡ്രാമ, ആഗോള തലത്തിൽ നേടിയത് 48,000 കോടിയോളം രൂപ നേടുന്നതിന് പിന്നിൽ സംഗീത സംവിധായകനും പാെട്ടഴുത്തുകാരും പാട്ടും പാട്ടുകാരും വഹിച്ച പങ്ക് ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.