എത്ര മനോഹരമായ പാട്ടിലും ഒരു കാസരോഗിയുടെ ഏങ്ങിവലിയലുണ്ട്...
text_fieldsകഴിഞ്ഞ ദിവസമാണ് ഒരു യുവഗായകൻ അതിമനോഹരമായി പാടുന്നത് കേട്ടത്. യേശുദാസിെൻറ, ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടു എന്ന് പറയെപ്പടുന്ന ഗുരുവാക്യം തന്നെ. ‘ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’.
പാട്ടുകാരൻ അപാര ഫോമിലാണ്. പക്ഷേ, ശബ്ദം 101 ശതമാനവും യേശുദാസിേൻറത് തന്നെ. ഭാവവാഹാദികളിൽ യേശുദാസും തോൽക്കും. അത് ആലാപനമല്ല, മിമിക്രിയാണെന്ന് വ്യക്തമാകാൻ നാലുവരി തികച്ചുപാടണ്ട. യേശുദാസ് വന്ന ശേഷം 60കളോടെ മലയാള ഗാനശാഖ ചെന്നുപെട്ട ഒരു കയമാണിത്.(‘സല്ലാപ’ത്തിൽ വെള്ളപ്പാൻറും വെള്ള ഷർട്ടും ചുക്കുവെള്ളവുമായി നടക്കുന്ന ഗായകനെ ഒാർക്കുക). അടിസ്ഥാനപരമായി ഇത് യേശുദാസിെൻറ വിജയവും മലയാളികളുടെ തോൽവിയുമാണ്. യേശുദാസിെൻറ വിജയമാകുന്നത് തലമുറകളെ സ്വാധീനിച്ചു എന്നതിനാൽ മാത്രമല്ല, മറിച്ച്, വർഷങ്ങളായി കേട്ട ചില ശബ്ദങ്ങളെ മറികടക്കുകയും പുതിയ അനുഭവതലമുള്ള, പുതിയ ആഴവും വ്യാപ്തിയുമുള്ള ഒരു ശബ്ദം പ്രതിഷ്ഠിക്കാൻ കഴിഞ്ഞു എന്നതിനാലാണ്.
ശബ്ദത്തെ, ഭാഷയെപ്പോലെയോ അല്ലെങ്കിൽ ചിത്രകലയിലെ വർണങ്ങളെപ്പോലെയോ സമീപിക്കുന്നതിൽ കടുത്ത വിയോജിപ്പുള്ളവരുണ്ട്. ശബ്ദം അവർക്ക് അത്യുന്നതങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു അഭൗമപ്രതിഭാസമാണ്. വായിച്ചും എഴുതിയും ചിന്തിച്ചും ഭാഷ ആവിഷ്കരിക്കുന്നതുപോലെയോ, കാൻവാസിൽ രൂപങ്ങളെയും വർണങ്ങളെയോ അപനിർമിക്കുന്നതുപോലെയോ ഉള്ള ഒരു പ്രക്രിയ അല്ല അത്. സംഗീതത്തെയും ശബ്ദത്തെയും മിസ്റ്റിസസത്തിെൻറ മഞ്ഞുപാളിക്കുള്ളിൽ നിർത്താനാണ് ഭക്തകുചേലൻമാർ കാലാകാലങ്ങളിൽ ശ്രമിച്ചിട്ടുള്ളത്.
Every individual is unique, so is every voice എന്നത് ശബ്ദസംസ്കാരത്തിെൻറ (voice culture) ഒരു അടിസ്ഥാനമാണ്. എങ്കിലും ഒാരോ ശബ്ദത്തിെൻറയും തനിമ നഷ്ടപ്പെടാതെ അതിെൻറ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ പരിശീലനം വഴി സാധിക്കുമെന്നാണ് അനുമാനം. ഇതിെൻറ അടിസ്ഥാനത്തിലാണ് യഥാർഥത്തിൽ സംഗീത പാഠശാലകളെല്ലാം പ്രവർത്തിക്കുന്നത്. അതായത്, ഒരാളുടെ സ്വത്വത്തെ തകർത്ത് തരിപ്പണമാക്കാതെ തന്നെ അയാളുടെ ആവിഷ്കാരസാധ്യതകൾ പരമാവധി ഉപയോഗിക്കുക എന്ന തത്വത്തിെൻറ സാധ്യതകൾ അന്വേഷിക്കൽ. ഇത് എത്രേത്താളം സമകാലിക സംഗീത ലോകത്ത് നടക്കുന്നുണ്ട് എന്ന് ആലോചിക്കുന്നത് രസകരമാകും. (ഒരുപക്ഷേ, എം.ഡി.രാമനാഥനോ മധുരൈ മണി അയ്യരോ പാടിത്തുടങ്ങുന്നത് ഇന്നാണെങ്കിൽ, അവരൊന്നും പാട്ടുകാരേ ആയിത്തീരാനിടയില്ല. കാരണം, ആത്മാവിഷ്കാരത്തിെൻറ ഇടമായി കണക്കാക്കുന്ന ശാസ്ത്രീയ സംഗീത ലോകത്തും ശബ്ദത്തിെൻറ മിനുക്കത്തിന് ഡിമാൻറുള്ള കാലമാണിത്.)
50ൽ താഴെ എണ്ണം വരുന്ന ഒരു പട്ടികയാണ് മലയാള സിനിമ സംഗീത ലോകത്തിെൻറ ഒരു സമഗ്രചിത്രമെടുത്താൻ കാണാനാവുക. അതിൽ തുടക്കം മുതലുള്ളവരുടെ ശബ്ദം പരിശോധിച്ചാൽ, ഒരു 15പേരെയെങ്കിലും നമുക്ക് എളുപ്പം തിരിച്ചറിയാനാകും. ഏതു പാതിരാത്രിയിലും നേർത്ത ഒരു മൂളൽകൊണ്ടുമാത്രം ശബ്ദം മനസ്സിലാക്കാൻ പറ്റുന്നവരുമുണ്ട്. മൂർച്ച കുറയാതെ പദങ്ങൾ ഉപയോഗിച്ചിരുന്ന, തമിഴ്, ഹിന്ദി സ്വാധീനത്തിൽ പാടിയിരുന്ന ആദ്യകാലങ്ങളിലും കൃത്യമായി സ്വരം അടയാളപ്പെടുത്തിയ ഗായികാ^ഗായകൻമാരുണ്ട്. കമുകറയുടെയും എം.എം.രാജയുടെയും ശബ്ദം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല എന്നതാണ് വസ്തുത. ആ വിവേകം, അല്ലെങ്കിൽ ഇടം പിന്നീട് പൂർണമായി അവസാനിക്കുകയാണുണ്ടായത്.
ശബ്ദങ്ങളെല്ലാം ഒരു കമ്മട്ടത്തിൽ അടിച്ച നോട്ടുപോലെ, വിപണിയിലെത്തുന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ പോലെ ‘സ്വകാര്യഭാഷണങ്ങളുടെ’ ക്രമീകരണത്തിലേക്ക് (husky) ചുരുങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. എത്ര മനോഹരമായ ട്യൂൺ ആയാലും അതിനകത്തൊരു കാസരോഗിയുടെ ഏങ്ങിവലിയൽ, അല്ലെങ്കിൽ ഒരു സീൽക്കാരപരത വേണമെന്ന് സംഗീതസംവിധായകൻ ആഗ്രഹിക്കുന്നു. കമ്പിളിപ്പുതപ്പിട്ട് കതക് മറച്ച് റെക്കോഡിങ് നടത്തുന്ന കാലമല്ലല്ലോ ഇത്. ആയിരം ശബ്ദങ്ങളിൽ നിന്ന് വേണ്ട ഒന്നുമാത്രം ചികഞ്ഞെടുത്ത് മോടികൂട്ടാനുള്ള സാേങ്കതികവിദ്യ കൈപ്പിടിയിലുള്ള സമയമാണ്. കാതിൽവീണ് ചിതറുന്ന തലത്തിലുള്ള അനുഭവം മാത്രമായി ആലാപനത്തെ മാറ്റുന്നതിനുപിന്നിലുള്ള സൗന്ദര്യശാസ്ത്ര സങ്കൽപത്തെ ഭേദിക്കാൻ എന്താണ് നമ്മുടെ സംഗീത സംവിധായകർക്കോ പാട്ടുകാർക്കോ സാധിക്കാത്തത് എന്നത് വലിയ ചോദ്യമാണ്.
കലാവിഷ്കാരങ്ങൾ അത് എഴുത്തോ പാേട്ടാ നൃത്തമോ എന്തുമാകെട്ട, ഒരാളുടെ സാന്നിധ്യം തിരിച്ചറിയെപ്പടാനാകാത്തവിധം കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നുവെന്നത് കലാരംഗത്തുള്ളവരെ സംബന്ധിച്ച് ദുരിതമാണ്. സംസ്ഥാന അവാർഡ് നേടിയവർപോലും ഇൗ ദുരന്തത്തിെൻറ ഇരകളാണ്. തനത് ശബ്ദങ്ങളെ ഹിന്ദിയിൽ ലതാ മേങ്കഷ്കർ മാധുര്യം കൊണ്ട് വെട്ടിവീഴ്ത്തി എന്നൊരു വാദമുണ്ട്. അത് ശരിയുമാണ്. പക്ഷേ, അവർക്കൊപ്പവും ശേഷവും പാടിയ പലരും സ്വന്തം ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് മറക്കേണ്ടതില്ല. ലതയുടെ ഒരു കാൽഭാഗം വരില്ലെങ്കിലും ഗീത ദത്തിെൻറ ശബ്ദം നമുക്ക് അധികം പരിശ്രമമില്ലാതെ തിരിച്ചറിയാം. അത് തന്നെയാകും ഒരു പാട്ടുകാരിയെന്ന നിലയിൽ ഗീതയുടെ വിജയവും.
എ.എം.രാജ, കമുകറ പുരുഷോത്തമൻ, ബ്രഹ്മാനന്ദൻ, കോഴിക്കോട് അബ്ദുൽ ഖാദർ, മെഹബൂബ്, ഉദയഭാനു, യേശുദാസ്, ജയചന്ദ്രൻ, ഉണ്ണി മേനോൻ, ജി.വേണുഗോപാൽ, പി.ലീല, എ.പി.കോമളം, എൽ.ആർ.ഇൗശ്വരി, ജാനകി, സുശീല, വാണിജയറാം, മാധുരി, ചിത്ര, സുജാത തുടങ്ങിയവരെപ്പോലെ തിരിച്ചറിയാനാകുന്ന ഒരു ശബ്ദമായി തീരാനുള്ള സാധ്യത എന്തുകൊണ്ടാണ് നമ്മുടെ പുതിയ പാട്ടുകാർക്കില്ലാതെ പോകുന്നത്. ശബ്ദങ്ങളുടെയും കാഴ്ചകളുടെയും കാർണിവലിൽ ജീവിക്കുന്ന ഒരു കാലത്ത് ശ്രദ്ധിക്കപ്പെടുകയെന്നത് പ്രയാസകരം തന്നെയാണ്. എങ്കിലും കെട്ടുകാഴ്ചയെങ്കിലുമായി തീരാനും സ്വയം അടയാളപ്പെടുത്താനുമുള്ള പരിശ്രമത്തിെൻറ വേദിയാകാനുള്ള ഇടമില്ലാത്ത ഒരു അവസ്ഥയേക്കാൾ േമാശമായൊരു സ്ഥിതി കലാരംഗത്ത് വരാനില്ല.
2010ന് ശേഷം വന്ന ചില പാട്ടുകൾ നോക്കുക. ‘കവിത പോൽ...’ (അൻവർ-ഗോപി സുന്ദർ), ‘മേൽമേൽ മേൽ വിണ്ണിലെ...’ (ഉസ്താദ് ഹോട്ടൽ-ഗോപിസുന്ദർ), ‘മുക്കത്തെ പെണ്ണേ...’ (എന്ന് നിെൻറ മൊയ്തീൻ-ഗോപി സുന്ദർ), ‘രാവു മായവേ...’ (വേട്ട, ഷാൻ റഹ്മാൻ), ‘മൺപാത നീട്ടുന്ന മോഹങ്ങളെ...’ (മിലി, ഷാൻ റഹ്മാൻ), ‘ചായുന്നുവോ...’ (ഒാർമയുണ്ടോ ഇൗ മുഖം, ഷാൻ റഹ്മാൻ), ‘നിലാമലരേ...’ (ഡയമണ്ട് നെക്ലസ്, വിദ്യാസാഗർ), ‘പ്രണയമേ...’ (ലേഡീസ് ആൻറ് ജെൻറിൽമാൻ, രതീഷ് വേഗ), ‘മഴയേ... തൂമഴയേ...’ (പട്ടംപോലെ, എം.ജയചന്ദ്രൻ) ഇതിൽ ഒട്ടുമിക്കവയും ഹിറ്റാണ്. എന്നാൽ ഇതിലെല്ലാ മുഴച്ചുനിൽക്കുന്ന ഒരു അസ്വാഭാവികയുണ്ട്. അത് സംഗീതത്തിലും ആലാപനത്തിലും പ്രകടമാണ്. വെസ്റ്റേൺ സോളോയുടെ പ്രത്യേകിച്ചും ‘ബ്ലൂസി’െൻറ സ്വാധീനം, വാക്കുകളുടെ പ്രയോഗത്തിലെ കൃത്രിമത്വം തുടങ്ങിയവ കൈയൊതുക്കമുള്ള സംവിധായകരിൽ പോലും പ്രകടമാകുന്നു. വിപണിക്കും കാലത്തിെൻറ ആവശ്യത്തിനുമനുസരിച്ചുള്ള സംഗീതമാണ് സിനിമ ഗാനങ്ങൾ ആവശ്യെപ്പടുന്നത് എന്ന് പറയുേമ്പാഴും തങ്ങളുടെ സൃഷ്ടികൾ ചെന്ന് വീഴുന്ന പടുകുഴികൾ തിരിച്ചറിയാൻ പറ്റാത്തവിധം വീണ്ടും വീണ്ടും ഒരേ പോലുള്ള ഇൗണങ്ങളും ആലാപനങ്ങളുമുണ്ടാവുകയാണ്.
ചെമ്മരിയാടുകൾ പറ്റമായി പോകുേമ്പാൾ മുന്നിലുള്ള ആട് കുഴിയിൽവീണാൽ ശേഷിക്കുന്ന എല്ലാ ആടുകളും ആ കുഴിയിൽ വീണുകയറിപ്പോകുന്നു എന്ന് പറയുന്നത് പോലൊരു അപകടം ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇതിനെ എങ്ങനെയാകും മലയാള ചലചിത്ര സംവിധായകർ മറികടക്കുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കാനേ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.