‘ഡസ്പാസിറ്റോെയ’ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ലൂയിസ് ഫോൻസി
text_fieldsകരാകസ്: ജനപ്രിയ ഗാനമായ ‘ഡസ്പാസിറ്റോ’െയ ആശയ പ്രചരണത്തിനുപയോഗിക്കരുതെന്ന് വെനസ്വലേ പ്രസിഡൻറിനോട് ഗായകൻ ലൂയിസ് ഫോൻസി. ഡസ്പാസിറ്റോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച വെനസ്വലേ പ്രസിഡൻറ് നിക്കോളസ് മദുറോയുടെ നടപടിയെ ഗായകൻ അപലപിച്ചു.
തെൻറ സംഗീതം അത് ആസ്വദിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. എന്നാൽ അത് ആശയ പ്രചാരണത്തിെൻറ ഭാഗമായി ഉപയോഗിക്കരുത്. സ്വാതന്ത്ര്യത്തിനും നല്ല ഭാവിക്കും വേണ്ടി കരയുന്ന ഒരു ജനതയുടെ ആഗ്രഹങ്ങളെ അതിജീവിക്കുക എന്ന ഉദ്ദേശത്തോടെ ഗാനം ഉപയോഗിച്ചത് ശരിയായ നടപടിയല്ലെന്ന് ലൂയിസ് ഫോൻസി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വലേയിൽ ജനാധിപത്യത്തിെൻറ അവസാന അടയാളവും മദുറോയുടെ ഭരണത്തിൽ നശിക്കുമെന്ന് പറഞ്ഞ് ജനഹിത പരിശോധന ആവശ്യപ്പെട്ട പ്രതിപക്ഷത്തിനെതിരെയാണ് ഡസ്പാറ്റിയോയുടെ പതിപ്പുമായി മദുറോ പ്രചരണത്തിനിറങ്ങിയത്. ഞായറാഴ്ച നടന്ന റാലിയിലായിരുന്നു ഗാനം ഉപയോഗിച്ചത്. എന്നാൽ ഗാനത്തിെൻറ വരികൾ തീർത്തും വ്യത്യസ്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.