ജീവിതച്ചുമടും താങ്ങി
text_fieldsകണ്ണൂർ: വീട്ടിലെ ദാരിദ്യ്രത്തിെൻറ നടുവിൽ നട്ടംതിരിഞ്ഞ മൂസ 11ാം വയസ്സിലാണ് കുടുംബം പു ലർത്താൻ എരഞ്ഞോളിയിലെ ഒ.സി.പി തീപ്പെട്ടി കമ്പനിയിൽ ജോലിക്കായി എത്തുന്നത്. മാസം അഞ് ചു രൂപയായിരുന്നു വരുമാനം. 11 അംഗങ്ങളുള്ള തെൻറ കുടുംബത്തിെൻറ വിശപ്പിെൻറ വിളി അകറ്റാൻ തേൻറതായ പങ്കും പാട്ടിനിടയിൽ പകുത്തുനൽകി. 19ാം വയസ്സിൽ അന്നംതേടി മൂസ തലശ്ശേരി മട ്ടാമ്പ്രം മാർക്കറ്റിലെത്തി ചുമട്ടുകാരെൻറ കുപ്പായമണിഞ്ഞു. ജീവിതച്ചുമടും താങ്ങിവന ്ന മൂസ തെൻറ ലാവണം തലശ്ശേരിയാക്കി. 21ാം വയസ്സിൽ മട്ടാമ്പ്രത്തെ കുഞ്ഞാമിനയെ മണവാട്ടിയ ാക്കി തലശ്ശേരി പുയ്യാപ്പളയായി. വിവാഹത്തോടെ പാട്ടിനെ ഗൗരവമായി കണ്ടു. ചുമട്ടുതൊഴി ലിനൊപ്പം പാട്ടിെൻറ വഴിയിലും അദ്ദേഹം നടന്നു.
തലശ്ശേരിയുടെ തെരുവുകളിൽ കൈവണ്ടി ആഞ്ഞുവലിക്കുമ്പോൾ മനസ്സുനിറയെ പാട്ടിെൻറ ഈരടികളായിരുന്നു. സഹപ്രവർത്തകർക്കൊപ്പം ഒഴിവുവേളകളിൽ മൂസ പാട്ടുപാടി തെൻറ ജീവിതഭാരത്തിെൻറ ചുമടിറക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിെൻറ ജയന്തി ആഘോഷം മൂസയുടെ പാട്ടുജീവിതത്തിെൻറ ഉദയംകൂടിയായി. അരങ്ങേറ്റുപറമ്പ് ശ്രീനാരായണ മഠത്തിെൻറ ഗുരുജയന്തി ആഘോഷവേദി ആദ്യ അരങ്ങായി. ‘‘അരിമുല്ലപ്പൂ മണമുള്ളോളെ അഴകിൽ ഏറ്റം ഗുണമുള്ളോളെ’’ എന്ന വരികൾ മൂസ പാടി കലക്കി.
തെൻറ പാട്ടുവേദിയായ ഒരു കല്യാണവീട്ടിൽ വെച്ച് സി.സി. ബാലനെയും കെ.ടി. വാസുവിനെയും കാണുന്നതോടെയാണ് കൊച്ചുമൂസ ഒരു പൊതുവേദിയുമായി ബന്ധപ്പെടുന്നത്. ബീഡിത്തൊഴിലാളികളായ അവർ എരഞ്ഞോളി ഗ്രാമീണ കലാസമിതിയുടെ ഭാരവാഹികളും നാടക കലാപ്രവർത്തകരുമായിരുന്നു. അവർ കലാസമിതിയിലേക്ക് ക്ഷണിച്ച് സമിതിയിൽ അംഗമാക്കി. അവരുടെ നാടകങ്ങളുടെ സ്ഥിരം പാട്ടുകാരനായി മാറി.
ബാഫഖി തങ്ങളുടെ പൊരുത്തം
കേരളരാഷ്ട്രീയത്തിലെ ഇൗടുറ്റവ്യക്തിത്വമായിരുന്ന സീതിസാഹിബിെൻറ മരണം മൂസക്കയുടെ ജീവിതവഴിയിൽ വഴിത്തിരിവായി മാറിയത് ഒരു ചരിത്രമാണ്. വലിയ പാട്ടുകാരനൊന്നുമല്ലാതിരുന്ന കാലം മൂസക്ക് പൊടുന്നെനയാണ് ഒരു ഗാനമാലപിക്കാൻ അവസരമൊരുങ്ങിയത്. സീതിസാഹിബിെൻറ നിര്യാണത്തിൽ നടന്ന അനുശോചനയോഗമാണ് പാട്ടിന് വേദിയായത്. അദ്ദേഹത്തിെൻറ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് എഴുതിയ ഗാനം പാടാൻ ആളെ തിരയവെയാണ് മൂസയെ യോഗസ്ഥലത്ത് കണ്ടത്. പാടിനടക്കുന്ന മൂസയെ പലരും നിർബന്ധിച്ചു. മടിച്ചുമടിച്ചാണെങ്കിലും മൂസ ദൗത്യമേറ്റെടുത്തു. തലശ്ശേരി കടപ്പുറത്ത് തടിച്ചുകൂടിയ വൻ ജനാവലിക്ക് മുന്നിൽനിന്ന് മൂസ വിതുമ്പലോടെ ആ ഗാനമാലപിച്ചു.
മുസ്ലിം ലീഗിെൻറ അമരക്കാരനായ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, സി.കെ.പി. ചെറിയ മമ്മുകേയി എന്നിവർ ഉപവിഷ്ടരായ വേദിയായിരുന്നു അത്. പാടിത്തീർന്നപ്പോൾ ബാഫഖി തങ്ങൾ അരികിലേക്ക് വിളിച്ച് മൂസയോട് ഇനിയും പാടണം, നന്നാകും എന്നുപറഞ്ഞ് ആശിർവദിച്ചത് മഹാഭാഗ്യവും വലിയ അനുഗ്രഹവുമായാണ് മൂസ കണ്ടിരുന്നത്. സി.എച്ച്. മുഹമ്മദ് കോയയുടെ ഇഷ്ടഗായകനായിരുന്നു മൂസ.
രാഘവൻ മാഷിെൻറ കൈപിടിച്ച്
കണ്ണൂർ: വലിയകത്ത് മൂസയെ എരഞ്ഞോളി മൂസയായി പരകായ പ്രവേശനം നടത്തിയത് നാടൻശീലിെൻറ കുലപതി രാഘവൻ മാഷായിരുന്നു. മാഷിെൻറ അരുമശിഷ്യനായിരുന്നു മൂസ. തലശ്ശേരിയിൽ ചുമടെടുക്കാനും കൈവണ്ടി വലിക്കാനും എത്തിയ മൂസ തൊഴിലിെൻറ ഇടവേളകളിലും മറ്റുമായി പി.കെ. ആബൂട്ടിയൂടെ നേതൃത്വത്തിലുള്ള മട്ടാമ്പ്രത്തെ ടെലിച്ചറി മ്യൂസിക് ക്ലബിേലക്ക് ഓടിയെത്തും.
അവിടെ പാട്ടുകാരുടെയും സംഗീതജ്ഞരുടെയും കൂടിച്ചേരലിൽ മൂസയും ഇടംതേടി. ക്ലബിലെ നിത്യസന്ദർശകനായ കെ. രാഘവൻ മാഷുമായി അടുത്ത് ഇടപഴകിത്തുടങ്ങിയ മൂസയുടെ ഇശലൊത്ത ശബ്ദം മാഷിനെ ആകർഷിച്ചു. മാഷ് മൂസയെ മിനുക്കിയെടുത്ത് ആകാശവാണിയിൽ എത്തിച്ചു. ആകാശവാണി ആർടിസ്റ്റാകാനുള്ള അപേക്ഷാഫോറം പൂരിപ്പിക്കാൻ നേരം മാഷ് വീട്ടുപേര് ചോദിച്ചു. വലിയകത്ത് മൂസ, എരഞ്ഞോളി എന്നായിരുന്നു പറഞ്ഞത്. എന്നാൽ, മാഷ് ഫോറത്തിലെഴുതി മൂസ എരഞ്ഞോളി!
ആകാശവാണിയിലൂടെ മൂസയുടെ ശബ്ദം പുറത്തുവന്നു. മക്കത്തുദിത്തൊളിവെ... എന്ന പാട്ടാണ് ആദ്യമായി പാടിയത്. മൂസയുടെ ഗുരുവും വഴികാട്ടിയുമായിരുന്ന എഴുത്തുകാരൻ ഒ. ആബുമാഷിെൻറ വരികളായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.