എസ്.പി.ബി എന്ന നടൻ; അഭിനയിച്ചത് 72 സിനിമകളിൽ
text_fieldsസിനിമയിൽ സ്വരമാധുരിയിലൂടെ മാത്രമല്ല, അഭിനയ മികവിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ താരമായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകൻ എന്ന ബഹുമതിയും എസ്പി.ബി എന്ന ഇതിഹാസത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നെങ്കിലും 1990 ൽ പുറത്തിറങ്ങിയ 'കേളടി കൺമണി' എന്ന ചിത്രത്തിൽ രംഗരാജ് എന്ന കഥാപാത്രം എസ്.പി.ബിയുടെ അഭിനയപാടവം എടുത്തു കാണിക്കുന്നതായിരുന്നു.
സംവിധായകൻ വസന്തിെൻറ ആദ്യ ചിത്രമായിരുന്നു അത്. തെൻറ അഭിനയം നന്നായില്ലെങ്കിൽ പടം വിജയിക്കില്ലെന്നും അതുകൊണ്ട് അഭിനയിക്കില്ലെന്നും എസ്.പി.ബി ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ആ കഥാപാത്രം എസ്.പി.ബി എന്ന പ്രതിഭയുടെ കയ്യിൽ ഭദ്രമാകുമെന്ന് വസന്തിന് അറിയാമായിരുന്നു. എസ്.ബി.പിയുടെ വേഷപകർച്ചയിലൂടെ ഗായകനും വിഭാര്യനുമായ രംഗരാജിെൻറ പ്രണയവും വിരഹവുമെല്ലാം ജനഹൃദയങ്ങളിൽ നിറഞ്ഞു. ചിത്രം 285 ദിവസം തിയേറ്ററുകളിൽ ഓടി. ആ സിനിമയിൽ എസ്.പി.ബി പാടി അഭിനയിച്ച 'മണ്ണിൽ ഇന്ത കാതൽ' എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.
1993 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'തിരുട തിരുട'യിലൂടെ തനിക്ക് ഹാസ്യവും അനായാസം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. മധ്യവയസ്കനും രസികനുമായ സി.ബി.ഐ ഓഫീസർ ലക്ഷ്മി നാരായണനായി അദ്ദേഹം നിറഞ്ഞാടി.
തമിഴ് സൂപ്പർ ഹിറ്റായ കാതലിലെ എസ്.ബി.പിയുടെ പാട്ടുകളും പ്രഭുദേവക്കൊപ്പമുള്ള നൃത്തചുവടുകളും പ്രേക്ഷകർ ഏറ്റെടുത്തു. ശങ്കറിെൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ കാതലനിൽ അഭിനയിക്കുകയല്ല, നന്മയുള്ള പൊലീസുകാരൻ കതിരേശനും മകനെ താലോലിക്കുന്ന അച്ഛനുമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത്.
ഉല്ലാസത്തിലെ പിതാവ് കതിരേശനെ പോലെ അല്ലായിരുന്നു, മകനിൽ പ്രതീക്ഷ നഷ്ടപ്പെട്ട നിരാശനായി അദ്ദേഹം വേഷപകർച്ച നടത്തി. കാതൽ ദേശത്തിൽ തബുവിെൻറ പിതാവും വേഷമിട്ടു. പാടി അനശ്വരമാക്കിയ ഗാനങ്ങൾ പോലെ തന്നെ മികവുറ്റതായിരുന്നു അദ്ദേഹത്തിെൻറ വേഷങ്ങളും.
നിരവധി സിനിമകളിൽ പാടി അഭിനയിച്ചു. അനേകം ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലെത്തി. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലാണ് എസ്.പി.ബി അവസാനമായി അഭിനയിച്ചത്.
മിനിസ്ക്രീനിലും അദ്ദേഹത്തിന് തിരക്കൊഴിഞ്ഞിരുന്നില്ല. തമിഴ്, തെലുങ്ക് സീരിയലുകളിലെ നടനായും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായും റിയാലിറ്റി ഷോകളിൽ ജഡ്ജായും അദ്ദേഹം ടെലിവിഷനിലും നിറഞ്ഞു നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.