മയ്യഴിയിൽ നിന്നും മലയാളത്തിനൊരു കുഞ്ഞു വാനമ്പാടി
text_fieldsമയ്യഴിപ്പുഴയുടെ തീരത്തു നിന്നും മലയാള പിന്നണി ഗാനരംഗത്തേക്ക് ഒരു കുഞ്ഞു പ്രതിഭ. ന്യൂ മാഹി ഒളവിലം സ്വദേശി ഗോപ ിക ഗോകുൽ ദാസാണ് ആ കുരുന്നു പ്രതിഭ. സുലൈഖ വിശ്വനാഥ് രചിച്ച് അജി സരസ്സ് സംഗീതം നിർവ്വഹിച്ച വാട്ടർ ഒരു പരിണാമം എന് ന ചിത്രത്തിലെ ആദ്യ ഗാനത്തോടെയാണ് പിന്നണി ഗാനരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഗോപിക തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലെയും ഗാനമേള വേദികളിലെ നിറസാന്നിധ്യമാണ്.
നാലു വയസ്സു മുതൽ സംഗീതം പഠിക്കുന്ന ഗോപികയുടെ ഗുരു, മാഹി കലാഗ്രാമത്തിലെ കൊല്ലം സ്വദേശി ലാലു സുകുമാരനാണ്. വ്യത്യസ്തമായ ശബ്ദ സൗന്ദര്യവും ആലാപന മികവും ഈ കൊച്ചു ഗായികയെ വ്യത്യസ്തയാക്കുന്നു.
ന്യൂ മാഹി ഒളവിലം അമൃതത്തിലെ ഗോകുൽ ദാസിെൻറയും ഷംനയുടെയും മകളായ ഗോപിക കുട്ടികളുടെ ആൽബങ്ങളിലും ടെലിഫിലിമുകളിലും പാടിയിട്ടുണ്ട്. അഭിനയിക്കാനും പാടാനും കഴിവുള്ള ഗോപിക പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്ത കരിങ്കണ്ണനിലും അഭിനയിച്ചു. സമൂഹത്തിൽ അവശത അനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടി തെൻറ പാട്ടിലൂടെ സാന്ത്വനമേകാൻ ഈ കൊച്ചു കലാകാരി പലപ്പോഴും സമയം കണ്ടെത്തുന്നു.
കണ്ണൂർ ചൊക്ലി ബി.ആർ.സിയിലെ ഭിന്നശേഷി കുട്ടികളോടൊപ്പം പല പരിപാടികളിലും കൂടെയുണ്ടാകും. വാനമ്പാടി എന്ന പരമ്പരയിലെ ബാലതാരം ഗൗരി പ്രധാന വേഷത്തിലെത്തി മോബിൻ ഗോപിനാഥ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം ആദ്യം മഴയാണമ്മ എന്ന പേരിലായിരുന്നു തീരുമാനിച്ചത്. അത് പിന്നീട് വാട്ടർ ഒരു പരിണാമമായി മാറുകയായിരുന്നു എന്ന് ഗോപികയുടെ മാതാപിതാക്കൾ പറഞ്ഞു.
താൻ ആദ്യമായി പാടിയ സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ച സന്തോഷത്തിലാണ് ശ്രീ ഗോപിക ഗോകുൽദാസ്. അഭിനയിക്കാനും അറിയപ്പെടുന്ന ഗായികയാകാനും ആഗ്രഹിക്കുന്ന ഗോപികയുടെ വിലാസം അമൃതം, ഒളവിലം, ന്യൂ മാഹി, തലശ്ശേരി '
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.