പാടുന്നത് വല്ലപ്പോഴും മാത്രം, പ്രതിഫലം മൂന്ന് കോടി; ഒരു പാട്ടിന് ഇത്രയും പണം വാങ്ങുന്ന ഗായകൻ ആര്?
text_fieldsഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ലതാ മങ്കേഷ്കർ ആയിരുന്നു 60 കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയിരുന്ന ഗായിക. ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും നൽകുന്ന അതേ ശമ്പളം തനിക്കും നൽകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ജനപ്രിയ ഗായകരിൽ പലർക്കും അന്ന് ഉയർന്ന പ്രതിഫലം ലഭിച്ചിരുന്നില്ല. അക്കാലത്ത് ഒരു പാട്ടിന് 300 രൂപയാണ് മുഹമ്മദ് റഫിയും മന്നാ ഡേയും വാങ്ങിയിരുന്നത്. എന്നാൽ ലത വന്നതോടെ കാര്യങ്ങൾ മാറി.
കാലങ്ങൾ കടന്നുപോയി. ഇന്ത്യയിലെ പല ഗായകരും ഇന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നവരാണ്. എന്നാൽ വല്ലപ്പോഴും മാത്രം ഒരു പാട്ട് പാടുന്ന ഒരു ഗായകൻ ഒരു പാട്ടിനായി വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ആ പാട്ട് പക്ഷേ വൻഹിറ്റായിരിക്കും. ഇന്ത്യയിലെ നമ്പർ വൺ സംഗീത സംവിധായകനും ഓസ്കാർ ജേതാവുമായ എ.ആർ. റഹ്മാൻ ആണത്. സംഗീത സംവിധാനത്തിൽ പരിപൂർണ ശ്രദ്ധ പതിപ്പിച്ചതോടെ വല്ലപ്പോഴും മാത്രമാണ് റഹ്മാൻ പാട്ട് പാടാറുള്ളത്.
റഹ്മാൻ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഗായിക ശ്രേയ ഘോഷാൽ ആണ്. 25 ലക്ഷമാണ് ശ്രേയയുടെ പ്രതിഫലം. തൊട്ടുപിന്നാലെയുള്ള സുനീതി ചൗഹാനും അരിജിത് സിങും ഒരു പാട്ടിനായി വാങ്ങുന്നത് 18 മുതൽ 20 ലക്ഷം രൂപയാണ്.
15മുതൽ 18 ലക്ഷം വരെയാണ് സോനു നിഗമിന്റെ പ്രതിഫലം. അടുത്തിടെ, റാപ്പർ ബാദ്ഷ, ഗായകൻ ദിൽജിത് ദോസഞ്ച് എന്നിവരും പ്രതിഫലം കുത്തനെ വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.