വാക്കുകളുടെ അദൃശ്യമായ ആത്മാവ്
text_fields'വാക്കുകൾക്ക് അദൃശ്യമായ ഒരാത്മാവുണ്ട്... അതിനെയാണ് നാം മൗനമെന്ന് വിളിക്കുന്നത്....'എന്നെവിടെയോ വായിച്ചതായി ഒ ാർക്കുന്നു. അതുകൊണ്ടായിരിക്കാം കവികൾ വാക്കുകളെക്കാളേറെ മൗനത്തെക്കുറിച്ച് വാചാലമായത്. കമിതാക്കൾ തങ്ങളുടെ സ ്നേഹവും പരിഭവവും പങ്കുവെക്കാൻ കൂട്ടുപിടിച്ചതും മൗനത്തെയാണല്ലോ. ഇതുകൊണ്ടെല്ലാമാവാം സിനിമഗാനങ്ങൾക്ക് എല്ല ായ്പോഴും വിഷയമായിട്ടുള്ള പ്രണയത്തെക്കുറിച്ചുള്ള വരികളിൽ ലോലഭാവങ്ങളോടൊപ്പം മൗനവും നിറഞ്ഞുനിൽക്കുന്നത ്.
പണ്ടത്തെ പാട്ടിെൻറ വരികളിലും പുതുഗാന രചയിതാക്കളുടെ തൂലികത്തുമ്പിലും നമുക്ക് 'മൗനം' എന്ന നിശ്ശബ്ദവിക ാരത്തെ ഏത്രവേണമെങ്കിലും കണ്ടെടുക്കാനാവും. വയലാർ, ഒ.എൻ.വി, ശ്രീകുമാരൻതമ്പി, യൂസുഫലി കേച്ചേരി തുടങ്ങി റഫീഖ് അഹമ് മദ് വരെ മൗനത്തെക്കുറിച്ച് മധുരമായി പാടിയിട്ടുണ്ട്. മൗനം വിഷയമാക്കി മലയാള ചലചിത്രഗാനരംഗത്ത് കവിതതുളുമ്പുന്ന നിരവധി വരികൾ പിറവിയെടുത്തിട്ടുണ്ടെങ്കിലും ആസ്വാദകമനസ്സിൽ മായാതെ നിൽക്കുന്ന ഒരു പിടിഗാനങ്ങളാണ് ഇവിടെ ഒാർക്ക ാൻ ശ്രമിക്കുന്നത്.
1975 ൽ പത്മരാജെൻറ തിരക്കഥക്ക് ഭരതൻ ദൃശ്യാവിഷ്കാരം നൽകിയ 'പ്രയാണം' എന്ന ചിത്രത്തിൽ വയലാർ രചിച്ച് എം.ബി. ശ്രീനിവാസൻ ഇൗണമിട്ട 'മൗനങ്ങൾ പാടുകയായിരുന്നു...' എന്ന ഗാനമാണെന്ന് തോന്നുന്നു മൗനത്തെക്കുറിച്ച ് ജനകീയമായിത്തീർന്ന ആദ്യത്തെ മലയാളഗാനം. ഇന്നും സംഗീതസ്നേഹികളുടെ ചുണ്ടിലുണ്ട് ഇൗ ഗാനം.
കറുപ്പിലും വെ ളുപ്പിലും ഭരതൻ അണിയിച്ചൊരുക്കിയ 'പ്രയാണ'ത്തിൽ മോഹനും ലക്ഷ്മിയും പട്ടം പറത്തിക്കൊണ്ട് ഒാടുന്ന രംഗത്തിെൻ റ പശ്ചാത്തലത്തിൽ മുഴങ്ങുന്ന തെൻറ വരികളിൽ പ്രണയത്തിെൻറ അതിലോലഭാവങ്ങൾതന്നെ വയലാർ ഒളിപ്പിച്ചുവെച്ചിട്ടുണ ്ട്. സിനിമയിലെ ദൃശ്യങ്ങൾ മറന്നവർക്കുപോലും ജാനകിയും യേശുദാസും പാടിയ വരികൾ മറക്കാൻ നാലുപതിറ്റാണ്ട് പിന്നിട്ട ിട്ടും കഴിഞ്ഞിട്ടില്ല. ഇൗ ഗാനത്തിലെ 'വെൺചന്ദനത്തിൽ സുഗന്ധം നിറയുന്ന നിൻ അന്തഃരംഗത്തിൻ മടിയിൽ...എെൻറ മോഹങ്ങൾ ക്ക് വിശ്രമിക്കാൻ....' തുടങ്ങിയ പ്രയോഗങ്ങൾ കാവ്യഭംഗിയാൽ അക്കാലത്ത് ശ്രദ്ധേയമായിരുന്നു.
1979 പുറത്തിറങ്ങിയതു ം നടൻ മധു നിർമിച്ചതുമായ 'ശുദ്ധികലശം' എന്ന സിനിമയിലുമുണ്ട് 'മൗന'ത്തെക്കുറിച്ചുള്ള ഒരു ഹിറ്റ് ഗാനം. ശ്രീകുമാരൻ തമ്പി രചിച്ച് ശ്യാം സംഗീതം പകർന്ന് ജാനകി പാടിയ 'മൗനരാഗ പൈങ്കിളീ നിൻ ചിറകുവിടർന്നെങ്കിൽ...മനസ്സാകും കൂടുവിെട്ട ൻ ചുണ്ടിൽ പടർന്നെങ്കിൽ...'എന്ന ഗാനം മനസ്സിൽ മോഹങ്ങൾ വിങ്ങുന്ന നായികയുടെ ആത്മരോദനമാണ്. ആകാശവാണിയിലും എഫ്.എം ചാനലുകളിലും ഇന്നും പതിവായി മുഴങ്ങുന്ന ഒന്നാണിത്. മധുവും സീമയുമാണ് ഗാനരംഗത്തുള്ളത്.
'79 ൽതന്നെ റിലീസ് ചെയ്ത ഭരതെൻറ 'തകര' എന്ന ശ്രദ്ധേയ ചിത്രത്തിലെ ഗാനത്തിലും മൗനം കടന്നുവരുന്നുണ്ട്. പൂവച്ചൽ ഖാദർ എഴുതി എം.ജി. രാധാകൃഷ്ണൻ സംഗീതം പകർന്ന് ജാനകി പാടിയ 'മൗനമേ...നിറയും മൗനമേ...ഇതിലേ പോകും കാറ്റിൽ...ഇവിടെ വിടരും മലരിൽ...' എന്ന ഗാനം നായികയുടെ വിരഹവും ദുഃഖവും ആവാഹിച്ചുകൊണ്ട് സൃഷ്ടിച്ചതാണ്. കുളിരായ് നിറമായ് ഒഴുകും ദുഃഖത്തെയാണ് ഇൗ ഗാനം സംഗീതസ്നേഹികളുടെ മനസ്സിലെത്തിച്ചത്.
തെന്നിന്ത്യൻ നടിയായ സംഗീത നായിക്കിനെ മലയാളികൾ കാണുന്നത് ഫാസിലിെൻറ 'മാമാട്ടിക്കുട്ടിയമ്മ' എന്ന സിനിമയിലൂടെയാണ്, 1983 ൽ. ഇൗ സിനിമയിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് ജെറി അമൽദേവ് ആണ്. അക്കാലത്ത് ചൂടപ്പംപോലെ വിറ്റുപോയ തരംഗിണി കാസറ്റുകളിലൂടെ മലയാളികൾ കേട്ടാസ്വദിച്ച മൗനത്തെക്കുറിച്ചുള്ള ഒരു ഗാനമാണ് 'മൗനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂമഞ്ചല്‍ തരൂ.....ദൂരങ്ങളേ തീരങ്ങളില്‍ ഓർമകളായാലോലം വരൂ....' എന്ന ഗാനം.
വരികൾകൊണ്ടും ഇൗണംകൊണ്ടും യേശുദാസിെൻറ വിഷാദഛായയുള്ള ശബ്ദംകൊണ്ടും ശ്രദ്ധേയമായ ഗാനമാണിത്. കുഞ്ഞിെൻറ മരണം ഘനീഭവിപ്പിച്ച അന്തരീക്ഷത്തിൽ സംഗീത നായിക്കിെൻറയും ഭരത് ഗോപിയുടെയും വേദനയേറുന്നഭാവങ്ങളെ ഒപ്പിയെടുക്കുന്ന വരികളാണ് ബിച്ചു തിരുമല ഇവിടെ എഴുതിയിരിക്കുന്നത്. ഒരു പാട്ട് തുടങ്ങി അവസാനിക്കുന്നതുവരെ ആവർത്തിക്കുന്ന ഇൗണങ്ങളുടെ പതിവ്ശൈലി തെറ്റിച്ച് പാശ്ചാത്യവും പ്രാദേശികവുമായ സംഗീതോപകരണങ്ങളുടെ സഹായത്തോടെ വളരെ വ്യത്യസ്തവും അതേസമയം ആകർഷകവുമായാണ് ജെറി അമൽദേവ് ഇൗ ഗാനമൊരുക്കിയിരിക്കുന്നത്.
അതുപോലെതന്നെ യേശുദാസിെൻറ ശബ്ദ ഗാംഭീര്യം തുളുമ്പുന്ന മൗനത്തെക്കുറിച്ചുള്ള മറ്റൊരു ഗാനമാണ് 1986 ൽ പുറത്തിറങ്ങിയ കെ.പി. കുമാരെൻറ 'നേരം പുലരുേമ്പാൾ' എന്ന സിനിമയിലെ
'എെൻറ മൺവീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
പാറി പറന്നു വന്നു..' സിനിമ വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെട്ടില്ലെങ്കിലും ഒ.എൻ.വിയുടെ മാന്ത്രിക തൂലികയിൽനിന്ന് ഉതിർന്നു വീണ വരികൾ മലയാളികൾ നെഞ്ചേറ്റി ഇന്നും മൂളിനടക്കുന്നുണ്ട്. ജോൺസൺ മാസ്റ്ററുടെ ക്ലാസിക് ഗാനങ്ങളിലെന്നാണിത്. മൗനമെന്ന വികാരത്തെ പാട്ടിലെ വരികളിലൂടെ ശ്രോതാവിെൻറ മനസ്സിലേക്ക് സമന്വയിപ്പിക്കുന്ന വരികളാണ് ഒ.എൻ.വി തുടർന്നെഴുതുന്നത്.
'പൂവിൻ ചൊടിയിലും മൗനം
ഭൂമിദേവിതൻ ആത്മാവിൽ മൗനം
വിണ്ണിെൻറ കണ്ണുനീർത്തുള്ളിയിലും
കൊച്ചു മൺതരി ചുണ്ടിലും മൗനം' എന്നിങ്ങനെ മൗനമെന്ന രണ്ടക്ഷരംകൊണ്ട് പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയാണ് കവി ഇവിടെ.
മൗനമെന്ന വാക്ക് മനസ്സിലെത്തുേമ്പാൾ ആദ്യം ഒാർമയിലെത്തുന്ന ഗാനമാണ് 1984 ൽ പുറത്തിറങ്ങിയ 'സാഗരസംഗമം' എന്ന ചിത്രത്തിലെ
'മൗനം പോലും മധുരം ഈ മധുനിലാവിൻ മഴയിൽ
മനസ്സിൻ മാധവം മിഴിയിൽ പൂക്കവേ രോമാഞ്ചം മൂടവേ...' എന്ന ഗാനം. തെലുങ്കിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയായതുകൊണ്ടുതന്നെ തെലുങ്കിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഇൗണത്തിനനുസൃതമായി ശ്രീകുമാരൻ തമ്പിയാണ് ഇതിലെ വരികളെഴുതിയിരിക്കുന്നത്. പൊതുവിൽ ഡബ് ചെയ്ത സിനിമകളിലെ പാട്ടുകൾ ഏച്ചുകൂട്ടിയപോലെയാണെങ്കിൽ തമ്പിയുടെ സർഗപ്രതിഭ ഇൗ പാട്ടിനെ മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനമാക്കിമാറ്റുകയാണ് ചെയ്തത്. 'വിടരും അധരം വിറകൊൾവതെന്തിനോ തിളങ്ങും നയനം നനയുന്നതെന്തിനോ'...എന്ന വരികളിലെത്തുേമ്പാൾ പാട്ടിൽ മലയാളിത്തവും സ്വാഭാവികതയും നിറഞ്ഞൊഴുകുന്നുണ്ട്.
പഴവിള രമേശൻ -ജോൺസൺ കൂട്ടുകെട്ടിൽ 1990 ൽ പുറത്തുവന്ന ഭരതൻ ചിത്രമായ മാളൂട്ടിയിലെ
'മൗനത്തിന്‍ ഇടനാഴിയില്‍
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ
മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം' എന്ന ഗാനവും മൗനമെന്ന മാന്ത്രിക വികാരത്തിെൻറ ആവിഷ്കാരംതന്നെയാണ്. യേശുദാസും സുജാതയും ചേർന്നുപാടിയ ഇൗ യുഗ്മഗാനത്തിൽ പതിവിൽനിന്ന് വ്യത്യസ്തമായി മൗനത്തെ പ്രണയത്തിെൻറ ഉൗഷ്മളമായ വികാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയറാമും ഉർവശിയുമാണ് ഇൗ ഗാനരംഗം ആവിഷ്കരിച്ചിരിക്കുന്നത്.
1992 പുറത്തിറങ്ങിയ 'സവിധം' എന്ന സിനിമയിലെ 'മൗനസരോവരമാകെയുണർന്നു....സ്നേഹമനോരഥ വേഗമുയർന്നു....എന്ന ഗാനവും മൗനഗാനങ്ങളിൽ ശ്രദ്ധേയമാണ്. ജോർജ് കിത്തുവിെൻറ സംവിധാനത്തിൽ സ്ക്രീനിലെത്തിയ 'സവിധ'ത്തിലെ ഇൗ ഗാനം അത്തവണത്തെ മികച്ച ഗായികക്കുള്ള പുരസ്കാരം െക.എസ്. ചിത്രക്ക് നേടിക്കൊടുത്തു. കൈതപ്രം- ജോണ്‍സണ്‍ കൂട്ടുകെട്ടിൽ പിറന്ന ഇൗ ഗാനത്തിന് ഒരു യാദൃച്ഛികതകൂടിയുണ്ട്. ഇൗ ഗാനം പാടി അഭിനയിച്ച മാതുവിെൻറ മീര എന്ന കഥാപാത്രത്തിനും സിനിമയിൽ മികച്ച ഗായികക്കുള്ള അവാർഡ് ലഭിക്കുന്നുണ്ട്. സംഗീതപ്രാധാന്യമുള്ള സിനിമയിൽ ഗാനരചയിതാവ് കൈതപ്രവും ചെറുതല്ലാത്തൊരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് രംഗത്തു വരുന്നത്.
രണ്ടു വ്യത്യസ്ത ഇൗണങ്ങളിൽ മൗനത്തെക്കുറിച്ചുള്ള ഒരു ഗാനം പ്രത്യക്ഷപ്പെട്ട സിനിമയാണ് 1992 ൽ തിയറ്ററുകളിലെത്തിയ 'കുറിഞ്ഞിപൂക്കുന്ന നേരത്ത്' എന്ന എ.എൻ. തമ്പിയുടെ സൃഷ്ടി. ഇതിലെ
'മൗനം പോലും മധുരം കോകിലേ
വസന്തങ്ങള്‍ തേടും
കിളിപ്പെണ്ണേ..ഓാ.. (മൗനം പോലും...)'
എന്ന ഗാനം യേശുദാസിെൻറ മെലഡി ഗാനങ്ങളിൽ എണ്ണപ്പെട്ടതാണ്. ബിച്ചു തിരുമല രചിച്ച് കണ്ണൂർ രാജൻ ചിട്ടപ്പെടുത്തിയ ഇൗ ഗാനം യൂട്യൂബിൽ ഇപ്പോഴും ഹിറ്റാണ്.
1992 ൽതന്നെ മൗനത്തെക്കുറിച്ചുള്ള ഗാനവുമായി മറ്റൊരു ചിത്രവും മലയാളത്തിലെത്തി. ഹോളിവുഡിലെ സൂപ്പർ ഹിറ്റുകളായ 'ഗോസ്റ്റ്', 'ഹാർട്ട് കണ്ടീഷൻ' എന്നിചിത്രങ്ങളിൽനിന്ന് ആശയം ഉൾക്കൊണ്ട് കമൽ സംവിധാനം ചെയ്ത ജയറാമിെൻറ 'ആയുഷ്കാലം' എന്ന ചിത്രമാണത്. ചിത്രത്തിലെ 'മൗനം സ്വരമായ് എൻപൊൻവീണയിൽ...സ്വപ്നം മലരായ് ഇൗ കൈക്കുമ്പിളിൽ...'എന്ന കൈതപ്രം-ഒൗസേപ്പച്ചൻ ടീമിെൻറ മനോഹര സൃഷ്ടി രണ്ട് കഥാസന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യേശുദാസും ചിത്രയും ചേർന്നുള്ള യുഗ്മഗാനം പ്രണയത്തിെൻറ ചടുലത സന്നിവേശിപ്പിക്കുേമ്പാൾ യേശുദാസ് തനിയെ പാടുന്നത് ഒരു താരാട്ടിെൻറ ഇൗണത്തിലാണ്. രണ്ടു ഗാനവും ഒൗസേപ്പച്ചെൻറ തനിമയുള്ള കൈയൊപ്പ് പതിഞ്ഞവയാണ്.
പുതുകാലത്തെ മലയാള സിനിമകളിലെ ഗാനങ്ങൾ സംഗീതാസ്വാദകരുടെ വിമർശനങ്ങൾ ധാരാളം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും മൗനത്തെ കൈവിടുന്നില്ല. 2014 ലെ സിനിമയായ 'ഒാം ശാന്തി ഒാശാന' യിൽ ഒരു പുതുമുഖ ടീം ഒരുക്കിയ പാട്ടിലും മൗനം നിറയുന്നുണ്ട്. ഷാൻ റഹ്മാൻറ സംഗീതത്തിൽ നവീൻ മാരാർ എഴുതി റീനു റസാഖ് പാടിയ....
'മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ...' എന്ന ഗാനം ന്യൂജെൻ തലമുറയും ഏറ്റുപാടി. ഒരു ഹിന്ദിഗാനത്തിെൻറ ബിറ്റിൽ നിന്ന് തുടങ്ങി ഹിന്ദി ബിറ്റിൽതന്നെ അവസാനിപ്പിച്ച ഗാനം സിനിമയിൽ നസ്രിയയും നിവിൻ പോളിയും ചേർന്നുള്ള പ്രണയരംഗത്തിലാണ് ദൃശ്യമാവുന്നത്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരവും ജനപ്രീതിയും കലാമേന്മയുമുള്ള പ്രത്യേക ജൂറി പുരസ്കാരവും ജൂഡ് ആൻറണി സംവിധാനം ചെയ്ത ഇൗ ചിത്രം നേടി.
തുടർന്ന് 2016 ലെ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ആഷിക് അബു നിർമിച്ച 'മഹേഷിെൻറ പ്രതികാരം' എന്ന ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച് ബിജിബാൽ സംഗീതം പകർന്ന
'മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്…
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്…
ഇതുവരെ തിരയുവതെല്ലാം…
മനസ്സിനിതളിൽ അരിയശലഭമായ് വരവായ്…'
എന്ന ഗാനം സിനിമയോടൊപ്പം ജനപ്രിയമായിത്തീർന്ന ഒരു മൗനഗാനമാണ്. വിജയ് യേശുദാസും അപർണ ബാലമുരളിയും ചേർന്ന് പാടിയ ഇൗ ഗാനരംഗത്തിൽ അപർണതന്നെയാണ് ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കുന്നത്.
തിരഞ്ഞുനോക്കിയാൽ മലയാളചലച്ചിത്രഗാനശാഖയിൽ ഇനിയും മൗനത്തെ പുകഴ്ത്തിയുള്ള പാട്ടുകൾ എത്രവേണമെങ്കിലും കണ്ടെടുക്കാനാവും. അത്രമേൽ കവികൾക്കും ഗാനരചയിതാക്കൾക്കും പ്രിയമാണ് മൗനമെന്ന വികാരം.
പ്രണയവും ആത്മീയതയും ചാലിച്ചെഴുതി ലോകമനസ്സുതന്നെ കീഴടക്കിയ ഖലീല്‍ ജിബ്രാൻ പാടിയത്... മൗനത്തിെൻറ ഉറവയില്‍ നിന്ന് പാനം ചെയ്തവന് മാത്രമേ ഹൃദയത്തില്‍നിന്ന് ഗാനം ആലപിക്കാനാവൂ എന്നാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.