കാലത്തിന്‍റെ ഗാനോത്സവം
text_fieldsഒരു ശരാശരി മലയാളിയുടെ സംഗീതാവബോധത്തിെൻറ അഥവാ സംഗീത സങ്കൽപത്തിെൻറ പേരാണ് കെ.െജ. യേശുദാസ്. യേ ശുദാസിനെ ഇഷ്ടപ്പെടാത്ത, ആ നാദം കേട്ടാനന്ദിക്കാത്ത മലയാളികൾ ഉണ്ടാവുമെന്നു കരുതാനാവില്ല. അദ്ദേഹത്തിെൻ റ മുൻഗാമികളായി മലയാള ചലച്ചിത്ര സംഗീത ലോകത്തുണ്ടായിരുന്ന ആരുംതന്നെ അദ്ദേഹേത്തക്കാൾ കഴിവു കുറഞ്ഞ ഗായകരായിര ുന്നില്ല. കമുകറയും ഉദയഭാനുവും രാജയും പി.ബി.എസുമൊക്കെ ആലാപന സൗകുമാര്യവും ഭാവദീപ്തിയും െകാണ്ട് ജനഹൃദയങ്ങളി ൽ ചിരപ്രതിഷ്ഠ നേടിയവർ തന്നെയാണ്.
എന്നാൽ, അവരിൽനിന്നനുഭവിക്കാനാവാത്ത എന്തോ ഒന്ന് സാധാരണ സംഗീതാസ്വാദകര ും മഹാമതികളായ സംഗീത സംവിധായകരും യേശുദാസിെൻറ ആലാപനത്തിൽ കണ്ടു. ഒരുപക്ഷേ, മറ്റുള്ളവരിൽനിന്ന് തികച്ചും വ ്യത്യസ്തമായ ആ ശാരീരം-ഒരേ സമയം ആർദ്രവും ഗംഭീരവും ദൃഢവുമായ ആ നാദം- ഈ ആകർഷണത്തിനുള്ള ചെറുതല്ലാത്ത ഒരു കാരണമായിരി ക്കാം. ജന്മസിദ്ധിയും നിതാന്ത സാധനയും തെൻറ പ്രവൃത്തിയോടുള്ള പ്രതിബദ്ധതയും സമർപ്പണ മനോഭാവവും അദ്ദേഹ ത്തിെൻറ ഉയർച്ച എളുപ്പത്തിലും വേഗത്തിലുമാക്കി. നാദസുഭഗതയോടൊപ്പം ശാസ്ത്രീയസംഗീതത്തിലുള്ള അവഗാഹവും ദേവരാജൻ മാസ്റ്ററെയും ദക്ഷിണാമൂർത്തി സ്വാമിയേയും പോലുള്ള മഹത്തുക്കൾക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കി.
1962ൽ പുറത്തിറങ്ങിയ ‘കാൽപ്പാടു’കളിലെ എം.ബി.എസ് ഈണമിട്ട ‘ജാതിഭേദം മതദ്വേഷം...’ എന്നു തുടങ്ങുന്ന ഗുരുവി െൻറ മഹത്സൂക്തം പാടിയാണ് യേശുദാസ് തെൻറ സിനിമാസംഗീത ജീവിതം തുടങ്ങുന്നത്. എന്നാൽ, 1963ൽ ‘നിത്യകന്യക’ എന ്ന ചിത്രത്തിനുവേണ്ടി വയലാർ-ദേവരാജൻ സഖ്യം തീർത്ത ‘കണ്ണുനീർമുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ’ എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 64ൽ കറുത്തപെണ്ണേ കരിങ്കുഴലീ’, ‘ഇനിയെെൻറയിണക്കിളിക്കെന്തുവേണം ’, ‘ഇടയ കന്യകേ പോവുക പോവുക...’ തുടങ്ങിയ ഗാനങ്ങൾ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ അദ്ദേഹം പാടി. ശ്രദ്ധയോടെ നിരീക്ഷിച്ചാൽ കൗതുകകരമായ ഒരു കാര്യം നമുക്കു കാണാൻ സാധിക്കും. 1963 മുതൽ ദേവരാജൻ മാസ്റ്ററുടെ കരിയറിെൻറ സമാന്തരമായാണ് യേശുദാസിെൻറ കരിയറും വളർന്നുവന്നത് എന്നതാണാ സംഗതി. തുടർന്ന് ‘കാത്തിരുന്ന നിക്കാഹി’ലെ വിസ്മരിക്കാനാവാത്ത ആ ഗാനം ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ അദ്ദേഹം പാടി. ‘അഗാധ നീലിമയിൽ... അപാര ശൂന്യതയിൽ... യേശുദാസ് എന്ന അത്ഭുത സംഗീതത്തിെൻറ ആഴമളന്ന ഒരു ഗാനം തന്നെയാണിത് (‘അഗാധ...’ എന്ന ഭാഗത്തെ നാദത്തിെൻറ ഇറക്കവും മുഴക്കവും ശ്രദ്ധിക്കൂ).
‘ശകുന്തള’യിലെ ഗാനങ്ങളും ഇതേ വർഷം ഇതേ കൂട്ടുകെട്ടിൽ പിറന്നു. ‘ശംഖുപുഷ്പം കണ്ണെഴുതുേമ്പാൾ...’, ‘സ്വർണത്താമരയിതളിലുറങ്ങും...’ ‘മാലിനി നദിയിൽ’ എല്ലാം ഹിറ്റുകൾ. ആദ്യകാലത്ത് മറ്റു ഗായകർക്കൊപ്പം യേശുദാസിനെ പരിഗണിച്ചിരുന്ന മാസ്റ്റർ ഒരുഘട്ടം കഴിഞ്ഞപ്പോൾ യേശുദാസിനെ മാത്രം ആശ്രയിക്കുന്നത് മലയാള ചലച്ചിത്ര സംഗീത ചരിത്രം നിരീക്ഷിക്കുന്നവർക്ക് കാണാൻ സാധിക്കും. ഇതിനൊരപവാദം ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന പി. ജയചന്ദ്രെൻറ പാട്ടുകൾ മാത്രമാണ്. ‘സന്യാസിനീ...’, ‘നിത്യകാമുകി ഞാൻ നിൻ മടിയിലെ’, ‘േപ്രമഭിക്ഷുകീ’, ‘മംഗളം നേരുന്നു ഞാൻ’ തുടങ്ങിയ വിരഹഗീതങ്ങൾ; ‘പാരിജാതം തിരുമിഴി തുറന്നു’, ‘വെണ്ണതോൽക്കുമുടലോടെ...’ ‘ഇന്ദ്രവല്ലരി പൂചൂടിവരും’, ‘തങ്കത്തളികയിൽ പൊങ്കലുമായ് വരും’, ‘പെൺ ചന്ദ്രലേഖയൊരപ്സര സ്ത്രീ തുടങ്ങിയ ശൃംഗാര ഗീതങ്ങൾ....’ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, ‘ഈശ്വരൻ ഹിന്ദുവല്ല’, ‘ഈ യുഗം കലിയുഗം...’ ‘എെൻറ വീണക്കമ്പിയെല്ലാം...’ തുടങ്ങിയ തത്വചിന്താപരമായ കാവ്യശീലുകൾ... അങ്ങനെയങ്ങനെ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ മലയാളികളുടെ ഗന്ധർവൻ പാടിയ ഗാനങ്ങളുടെ വൈവിധ്യവും വൈശിഷ്ട്യവും പറഞ്ഞാൽ തീരില്ല. എന്നാൽ, ഇക്കൂട്ടത്തിൽ നിന്നെല്ലാം വിഭിന്നമായൊരു പ്രശാന്ത-സുന്ദരവും സരള മോഹനവുമായ ഒരു ഗാനത്തെ പറയാതെ പോകാനാവുകില്ല. താരതമ്യേന അത്ര പ്രശസ്തമല്ലാത്ത ഒരു ഗാനം. പി. ഭാസ്കരെൻറ കവിതക്ക് ഗായകെൻറ നാദത്തിന് ഏറെ പ്രാധാന്യം നൽകി കൈയൊതുക്കത്തോടെ ദേവരാജൻ മാസ്റ്റർ ഈണം പകർന്നിരിക്കുന്നു. സാന്ദ്രവും ശബ്ദനിയന്ത്രണം ചാരുത പകരുന്നതുമായ കാവ്യം:
‘അനഘ സങ്കൽപ ഗായികേ മാനസ-
മണിവിപഞ്ചികാ വാദിനി നിന്നുടെ
മൃദുകരാംഗുലസ്പർശനാലിംഗിന’
ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ അദ്ദേഹം എൽ.ആർ. ഇൗശ്വരിക്കൊപ്പം പാടിയ ‘ഭർത്താവി’ലെ യുഗ്മഗാനം സരളവും സുന്ദരുമാണ്. ‘കാക്കക്കുയിലേ ചൊല്ലൂ... കൈനോക്കാനറിയാമോ?’ അതുപോലെത്തന്നെ ‘കാക്കത്തമ്പുരാട്ടി, കറുത്ത മണവാട്ടി’യും സ്വാമിയുടെ ഈണത്തിലാണ്. 1965 കെ.ജെ. യേശുദാസിെൻറ കരിയറിലെ സുപ്രധാന വർഷമാണ്. ‘ശകുന്തള’യിലേതടക്കം നേരത്തേ സൂചിപ്പിച്ച പല ഹിറ്റുകളോടൊപ്പം സ്വാമി സംഗീതം ചെയ്ത ‘കാവ്യമേള’യിലെ ഗാനങ്ങളും ഇതേ വർഷത്തിലാണു പിറന്നത്. ‘സ്വരരാഗ രൂപിണീ സരസ്വതീ...’, ‘ജനനീ ജഗജനനീ’, ദേവീ ശ്രീദേവീ...’ തുടങ്ങിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ സ്വപ്നം പോൽ ചേതോ
ഹരമായ ഗാനം മറ്റൊന്നാണ്. പി. ലീലയോടൊത്ത് അദ്ദേഹമാലപിച്ച നിത്യമോഹന ഗാനം.
‘സ്വപ്നങ്ങൾ... സ്വപ്നങ്ങളേ നിങ്ങൾ
സ്വർഗകുമാരികളല്ലോ...’
ഗായകെൻറയും ഗായികയുടെയും ആലാപനമികവും രാഗത്തിൽനിന്ന് രാഗത്തിലേക്കുള്ള ചാരുതയാർന്ന സഞ്ചാരവും. കർണാടക സംഗീതത്തിലെ രാഗങ്ങളെ ആധാരമാക്കി ദക്ഷിണാമൂർത്തി സ്വാമി തീർത്ത നിരവധി ക്ലാസിക് ഗാനങ്ങളുണ്ട് ഗന്ധർവനാദത്തിൽ. ‘ചിത്രശിലാപാളികൾ...’, ‘ഉത്തരാ സ്വയംവരം...’, ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ’, പൊൻവെയിൽ മണിക്കച്ച...’ അങ്ങനെ പോകുന്നു ആ നിര. ‘കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും’ ഈ ജനുസ്സിൽപെട്ട ഒരു രാഗമാലികയാണ്. 1970ൽ പുറത്തിറങ്ങിയ ‘അഭയ’ത്തിൽ മഹാകവി ജിയുടെ സാഗരഗീതത്തെ സാന്ദ്രസംഗീതമാക്കുന്നുണ്ട് സ്വാമി.
‘ശ്രാന്തമംബരം... നിദാഘോഷ്മള സ്വപ്നാക്രാന്തം...’ ഉരുക്കിൽ കൊത്തിയ കവിതയെ തെൻറ മാന്ത്രിക സ്പർശത്താൽ കരിമ്പിൻ തണ്ടാക്കുന്നു സ്വാമി. യേശുദാസിെൻറ അനിതരമായ ആലാപനം പഞ്ചാര നീരാക്കുന്നു പാട്ടിനെ.
രാഗത്തെ ഗുപ്തമാക്കി രാഗരസത്തെ വാറ്റി മധുവാക്കി സ്വാമിതീർത്ത ചില അപൂർവസുന്ദര മെലഡികളെ യേശുദാസ് അനശ്വരമാക്കിയിട്ടുണ്ട്. ‘വാതിൽ പഴുതിലൂടെ എൻ മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യപോകെ’ എന്ന ഒ.എൻ.വി. കവിത ഒരുദാഹരണം. ‘ലോട്ടറി ടിക്കറ്റിൽ’ ഖരഹരപ്രിയയുടെ രാഗരസം പകർന്ന് സ്വാമി തീർത്ത ഒരു ഗാനത്തിെൻറ ആലാപനം യേശുദാസ് എന്ന ഗായകെൻറ അനന്യത ബോധ്യപ്പെടുത്തും.
‘മനോഹരി നിൻ മനോരഥത്തിൽ
മലരോടു മലർതൂവും മണിമഞ്ചത്തേരിൽ
മയങ്ങുന്ന മണിവർണനാരോ’’
പല്ലവിയിൽ ആരാധകനാണോ എന്ന് നീട്ടിപ്പാടുന്നതും ചരണത്തിെൻറ അവസാനഭാഗത്ത് ‘അധര ദളപുടം നീ വിടർത്തിടുേമ്പാൾ’ എന്ന് പാടുന്നതുമൊക്കെ ഗായകെൻറ സൂക്ഷ്മതയും ശബ്ദ നിയന്ത്രണവും ഭാവ ചൈതന്യവുമൊക്കെ വെളിവാക്കുന്നു. 1973ൽ ഇറങ്ങിയ ‘ഉദയ’ത്തിലെ ഭാവബന്ധുരമായ ഇൗ ഗാനം സ്വാമി^യേശുദാസ് സഖ്യത്തിെൻറ മികച്ച സമ്മാനമാണ്. ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി...’ നേർത്ത വിഷാദം കലരുന്ന സിന്ധുഭൈരവിയുടെ വ്യത്യസ്തമായൊരു ഭാവഭംഗി പകരും ഗാനം.
1962ൽ ‘ഭാഗ്യജാതക’ത്തിൽ പി. ലീലയോടൊത്തു പാടിയ ‘ആദ്യത്തെ കൺമണി ആണായിരിക്കണം’ എന്ന ഗാനമാണ് എം.എസ്. ബാബുരാജിെൻറ ഇൗണത്തിൽ ആദ്യമായി പാടിയത്. ‘ഭാർഗവി നിലയ’ത്തിന് വേണ്ടി പി. ഭാസ്കരൻ^എം.എസ്. ബാബുരാജ് സഖ്യത്തിെൻറ ഗാനത്തെ അനശ്വരമാക്കിയത് യേശുദാസിെൻറ നാദലാവണ്യമാണ്. അദ്ദേഹം ഇന്നുവരെ പാടിയ ഗാനങ്ങളിൽ ഏറ്റവും മികച്ച ഒന്ന്. പെർഫക്ഷൻ ആഗ്രഹിച്ച് പാട്ട് നിരവധി തവണ പാടിച്ചത് കഥ.
പാലൊളി ചന്ദ്രികയിലലിഞ്ഞൊഴുകുന്ന പ്രണയമന്ദഹാസഗാനമായ ഗാനം ‘ബീംപിലാസി’ െൻറ അനിതരമായ സഞ്ചാരം: താമസമെന്തേ വരുവാൻ, പ്രാണസഖീ എെൻറ മുന്നിൽ..’ യേശുദാസ് എന്ന നാദമായി ബാബുരാജിെൻറ ആത്മസംഗീതം പകരുന്ന ഒരു രാസയോഗമാണ് പിന്നീടുകണ്ടത്. ‘സുറുമയെഴുതിയ മിഴികളെ (ഖദീജ) ‘പ്രാണസഖീ’, ‘ഒരു പുഷ്പം മാത്രം’ (പരീക്ഷ), കണ്ണീരും സ്വപ്നങ്ങളും (മനസ്വിനി), ‘ഭാരതപ്പുഴയിലെ ഒാളങ്ങളേ’, ഇന്ദുലേഖതൻ പൊൻകളിത്തോണിയിൽ’... അങ്ങനെ പോകുന്നു ആ ശ്രേണി.
‘അനാർക്കലി’യിൽ ബി. വസന്തയുമൊത്ത് ‘നദികളിൽ സുന്ദരി യമുന, എസ്. ജാനകിയുമൊത്തുള്ള ‘അസ്തമനക്കടലിന്നകലേ..’ ‘അകലെയകലെ നീലാകാശം’ തുടങ്ങിയ യുഗ്മഗാനങ്ങളും അവിസ്മരണീയങ്ങളാണ്. ‘കല്യാണി ബാബു’ എന്നറിയപ്പെട്ട ബാബുക്ക യമുന കല്യാണിയുടെ സൗന്ദര്യസാരം അലിയിച്ചുതീർത്ത ‘ഇന്നലെ മയങ്ങുേമ്പാൾ...’ എന്ന ഗാനം എത്ര അനായാസ മധുരമായാണ് യേശുദാസ് പാടിെവച്ചിരിക്കുന്നത്!
1970ൽ തുറക്കാത്ത വാതിൽ എന്ന ചിത്രത്തിൽ പി. ഭാസ്കരനെഴുതി കെ. രാഘവൻ ഇൗണമിട്ട ഒരനുപമഗാനം യേശുദാസ് അനശ്വരമാക്കിയിട്ടുണ്ട്. ‘പാർവണേന്ദുവിൻ ദേഹമടക്കീ പാതിരാവിൻ കല്ലറയിൽ’ ‘ഉമ്മാച്ചു’വിലെ ‘ആറ്റിനക്കരെയക്കരെയാരാണോ...’ ഇന്നും ഒരിളനീരരുവിയായി നമ്മുടെ മനസ്സിൽ ഒഴുകുന്നു. ഇതേ ചിത്രത്തിലെ മറ്റൊരു ഗാനം രചനയുടെ അപൂർവതയാലും സംഗീതത്തിെൻറ ലാളിത്യത്താലും ശ്രദ്ധേയമാണ്.
‘കൽപകത്തോപ്പന്യനൊരുവന് പതിച്ചു നൽകീ
നിെൻറ ഖൽബിലാറടി മണ്ണിലെെൻറ ഖബറടക്കീ’
‘നഗരമേ നന്ദി’യിലെ ‘നഗരം നഗരം... മഹാസാഗരം’, ‘യുദ്ധകാണ്ഡ’ത്തിലെ ‘ഒടുവിലീയാത്രയിൽ’... ‘ശ്യാമസുന്ദര പുഷ്പമേ...’ ‘ഉത്തരായന’ത്തിലെ ശുഭപന്തുവരാളിയുടെ ഗാഢശോകം പടരുന്ന ആ അനശ്വരഗാനം കാലാതീതമാണ്. ജി. കുമാരപിള്ളയുടെ കവിതക്ക് മാഷ് പകർന്ന ജീവസംഗീതം, കെ.ജെയുടെ പ്രാണാലാപനം -രണ്ടും അവാച്യം.
‘ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണമൂകമായീ...’
യേശുദാസിെൻറ ഒരു ഗാനം ആദ്യമായി ഒരു ടേപ്പിൽ റെക്കോഡ് ചെയ്തതും അതിനീണം പകർന്നതും നാട്ടുകാരനും സുഹൃത്തുമായ എം. കെ. അർജുനനാണ്. കൗമാരകാലത്ത്, പതിറ്റാണ്ടുകൾക്കുശേഷം ‘കറുത്ത പൗർണമി’യിലെ ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ...’ എന്ന അപൂർവ സുന്ദരഗാനം പാടിച്ച് സിനിമാരംഗത്തും അവർ ഒന്നിച്ചു. ‘മാനത്തിൻ മുറ്റത്ത്...’ ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ’..., ‘പാടാത്ത വീണയും പാടും...’, ‘ഉഷസാം സ്വർണത്താമര വിടർന്നൂ....’, ‘മനോഹരീ... മനോഹരീ...’, ‘തിരയും തീരവും...’ അങ്ങനെ എത്രയെത്ര ഗാനങ്ങൾ. പിക്നിക്കിലെ ‘കസ്തൂരി മണക്കുന്നല്ലോ...’ എക്കാലത്തെയും ഹിറ്റായി.
ജയരാജിെൻറ ‘നായിക’യിൽ അർജുനൻ മാസ്റ്റർ ആ ഗാനം പ്രിയഗായകനെ കൊണ്ട് വീണ്ടും പാടിച്ചു. ‘പിക്നിക്കി’ലെ ‘ചന്ദ്രക്കലമാനത്ത്’ എന്ന ഗാനവും നിത്യസുന്ദരമാണ്. ‘തളിർവലയോ താമരവലയോ...’ എന്ന അർജുനസംഗീതവും നിത്യഹരിതമായി തുടരുന്നു. എന്നാൽ, ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ ശ്രീകുമാരൻതമ്പി^ എം.കെ. അർജുനൻ സഖ്യത്തിെൻറ ഒരപൂർവഗാനം, നഠ ഭൈരവിയുടെ ആനന്ദാനുഭൂതിയായി ഇന്നും മനസ്സിൽ നിറയുന്നു.
‘സ്നേഹഗായികേ... നിൻ സ്വപ്നവേദിയിൽ
ഗാനോത്സവമെന്നു തുടങ്ങും...’
എം.എസ്.വിയുടെ ഇൗണത്തിൽ പാടിയ ‘സ്വർഗമെന്ന കാനനത്തിൽ...’, ചിദംബരനാഥിെൻറ ‘കരയുന്നോ പുഴ ചിരിക്കുന്നോ’, ആർ.കെ. ശേഖറിെൻറ ‘ചൊട്ടമുതൽ ചുടലവരെ...’, പുകഴേന്തിയുടെ ‘അപാരസുന്ദര നീലാകാശം...’, എം.
ബി.എസിെൻറ ‘ചമ്പകപുഷ്പസുവാസിതയാമം...’ സലീൽദായുടെ ‘ശ്യാമമേഘമേ...’ ഇനിയും എത്രയോ സംഗീത സംവിധായകർ, ആയിരക്കണക്കിന് ഗാനങ്ങൾക്ക് ഒരു കാലത്തിെൻറ ഗാ
നോത്സവമായി ആ നിരുപമ നാദം നമ്മുടെ ഹൃദയങ്ങളിൽ അലയടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.