സംഗീതത്തിന്റെ നിഘണ്ടു
text_fieldsഎെൻറ മകളുടെ വിയോഗത്തിൽ എെൻറ മുന്നിൽ ലോകംതന്നെ ഇരുളടഞ്ഞ നിമിഷം. ആശ്വസിപ്പിക്കാ ൻ ആയിരം കൈകൾ. അതിനിടെ ഒരു വെള്ള വാച്ചിട്ട കൈ എെൻറ തല പിടിച്ചുപൊക്കി വെള്ളം തന്നത് ഒാ ർക്കുന്നു. ഒന്നും തിരിച്ചറിയാനാവാത്ത ആ അവസ്ഥയിൽ അത് ദാസേട്ടെൻറ കൈകളാണെന്ന് ഞാനൂ ഹിച്ചു. പിന്നെ കുറച്ചു നാളിനുശേഷം അമേരിക്കയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം വിളിച്ചു. ‘മോേള, നീ സംഗീതത്തിലേക്ക് തിരിച്ചുവരണം. ഒരിക്കലും, എത്ര ദുഃഖത്തിലും നീ അത് കൈവിട്ടു കളയരുത്. എല്ലാ ദുഃഖങ്ങളും മറക്കാൻ നിനക്ക് അതിലൂടെ കഴിയും.
ദൈവം ഒാരോരുത്തർക്കും ഒാരോ നിയോഗം നൽകിയാണ് ജനിപ്പിക്കുന്നത്. സംഗീതമാണ് നിെൻറ നിയോഗം’ ആരുടെ മനസ്സിലും ആശ്വാസമേകുന്ന അേദ്ദഹത്തിെൻറ വാക്കുകൾ ഞാൻ ഇന്നുമോർക്കുന്നു. എനിക്ക് സംഗീതലോകത്തേക്ക് തിരിച്ചുവരാൻ അത് വലിയ പ്രചോദനമായി. എന്നും എെൻറ വഴികാട്ടിയായിരുന്നു ആ ശുഭ്രവസ്ത്രധാരിയായ സംഗീതേതിഹാസം. ലോകത്തിന് മാതൃകയാക്കാവുന്ന ആ നാദപ്രവാഹം 80 എന്ന നാഴികക്കല്ല് പിന്നിടുേമ്പാൾ ഞാൻ എപ്പോഴും പതിവുള്ളതുപോലെ വിളിച്ച് ആശംസ അറിയിച്ചാൽ പോരല്ലോ. നേരിട്ട് ചെല്ലണം. ഇന്ന് അദ്ദേഹം മൂകാംബികയിലായിരിക്കും. കഴിഞ്ഞദിവസം പോയി കണ്ട് അനുഗ്രഹം വാങ്ങി. സാധാരണ അദ്ദേഹത്തെപ്പോലെ തിരക്കുള്ള ആളെ ബുദ്ധിമുട്ടിക്കാനായി ഞാൻ പോകാറില്ല. എല്ലാ പിറന്നാളിനും ഫോണിൽ വിളിക്കും. ഇത്തവണ ഒരുപാട് പേർ കാണാനെത്തും എന്നറിയാമായിരുന്ന അദ്ദേഹം അങ്ങനെ ഭയപ്പെട്ട് കഴിയുകയുമായിരുന്നു.
അദ്ദേഹവുമൊത്ത് എത്രയോ ഗാനങ്ങൾ , ഏതെല്ലാം ഭാഷകളിൽ പാടി. എത്രയോ വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചു. നമ്മളെല്ലാം കേട്ടുവളർന്നത് ദാസേട്ടെൻറ പാട്ടുകളല്ലേ. ഞാൻ ആദ്യമായി അദ്ദേഹത്തോടൊപ്പം പാടി റെക്കോഡ് ചെയ്ത യുഗ്മഗാനം ‘പ്രണയവസന്തം തളിരണിയുേമ്പാൾ’ എന്നതാണ്. എം.ജി. രാധാകൃഷ്ണൻ ചേട്ടെൻറ സംഗീതത്തിൽ. അന്ന് വളരെ പേടിച്ചാണ് സ്റ്റുഡിയോയിൽ നിന്നതെങ്കിലും മകളോടെന്ന പോലുള്ള വാത്സല്യത്തോടെ ദാസേട്ടൻ പെരുമാറിയപ്പോൾ എല്ലാ ഭയവും േപായി. എനിക്ക് അദ്ദേഹം എപ്പോഴും അങ്ങനെ ഒരു ആശ്വാസത്തിെൻറ സാന്നിധ്യമായിരുന്നു. പാട്ടിെൻറ കാര്യത്തിൽ കാര്യങ്ങൾ കർശനമാണ്. പക്ഷേ, നമ്മളെ നന്നായി പരിഗണിക്കും.
ആദ്യകാലത്ത് ജോൺസൺ മാഷിെൻറ ‘മാണിക്യ പുന്നാര പെണ്ണു വന്നു’ എന്ന പാട്ട് അദ്ദേഹത്തോടൊപ്പം പാടിയത് ഇന്നും ഒാർക്കുന്നു. എനിക്ക് ആ പാട്ടിൽ ഒരു ഹമ്മിങ് മാത്രമേ ഉള്ളൂ. പല്ലവി കഴിഞ്ഞുള്ള ഭാഗത്താണത്. അവിടെ എെൻറ ഭാഗമെത്തുേമ്പാൾ എന്തുകൊണ്ടോ എനിക്ക് തെറ്റുന്നു. ഒരുവട്ടം തെറ്റിയാൽ വീണ്ടും എല്ലാവരും ആദ്യം മുതൽ വായിക്കണം. ദാസേട്ടൻ ആദ്യം മുതൽ പാടുകയും വേണം. ഇത് മൂന്നു തവണ ആവർത്തിച്ചപ്പോൾ ജോൺസൺ മാഷിന് ദേഷ്യം വന്നു. അദ്ദേഹം ദാസേട്ടനോട് പറഞ്ഞു; ‘ദാസേട്ടാ, ആ കുട്ടിേയാട് മര്യാദക്ക് പാടാൻ പറ’. ഇതുകൂടി കേട്ടതോടെ എെൻറ നെഞ്ചിടിപ്പ് കൂടി. എന്നാൽ, ദാസേട്ടൻ ചൂടായില്ല. അദ്ദേഹം എനിക്ക് ധൈര്യം പകർന്നു. ‘ഞാൻ നോക്കെട്ട നിനക്ക് എന്താ തെറ്റുന്നതെന്ന് പറഞ്ഞ് അദ്ദേഹം ഞാനെഴുതിവെച്ച ‘നൊേട്ടഷൻ’ നോക്കിയിട്ട് വാത്സല്യത്തോടെ ധൈര്യം പകർന്നു. ആ മഹാമനസ്കത എനിക്ക് മറക്കാനാവില്ല.
തമിഴിൽ അദ്ദേഹവുമൊത്ത് ആദ്യം പാടുന്നത് ഇളയരാജ സാറിെൻറ ‘മുത്തം കട്ടിമുത്തം’ എന്ന ഗാനമാണ്. രാജാസാറും പൊതുവേ വളരെ കർശനക്കാരനാണ്. പക്ഷേ, ദാസേട്ടനുള്ളതിനാൽ എനിക്ക് വലിയ ധൈര്യമായിരുന്നു. മറ്റൊരു റെക്കോഡിങ്ങിനിടെ എടുത്ത ദാസേട്ടനും രാജാസാറും ചേർന്നുള്ള ഒരു േഫാേട്ടാ ഞാൻ ഇന്നും സുക്ഷിച്ചുെവച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ പാടിയേശഷമാണ് ദാസേട്ടനൊപ്പം ഗാനമേളകളിൽ പാടാൻ തുടങ്ങിയത്. ഒരു യു.എ.ഇ പ്രോഗ്രാമിലായിരുന്നു ആദ്യം പോയത്. അന്ന് എെൻറ അച്ഛനും ഒപ്പമുണ്ടായിരുന്നു. അച്ഛനുമായി ദാസേട്ടൻ നല്ല സൗഹൃദമായിരുന്നു. എന്നെ എപ്പോഴും കളിയാക്കും, ധാരാളം തമാശകൾ പറയും.
എനിക്ക് ആദ്യമായി ദേശീയ അവാർഡ് ലഭിച്ചത് അറിയുന്നത് ഗൾഫിൽെവച്ചാണ്. ദാസേട്ടെൻറ ഗാനമേള പ്രോഗാമിൽ ആയിരുന്നു അപ്പോൾ. അന്ന് അദ്ദേഹത്തിെൻറ ഒരു സുഹൃത്തിെൻറ വീട്ടിലായിരുന്നു ഭക്ഷണം. എെൻറ അച്ഛൻ അന്ന് േരാഗാവസ്ഥയിലായിരുന്നു. ആ വാർത്ത എല്ലാവർക്കും വലിയ സന്തോഷം പകർന്നു. അച്ഛനൊപ്പം എന്നെ അനുഗ്രഹിക്കാൻ ദാസേട്ടനും അടുത്തുണ്ടായിരുന്നു. സംഗീതത്തിനു മാത്രമായി ജീവിക്കുന്ന ദാസേട്ടെൻറ ജീവിതം േലാകത്തെ ഏെതാരു സംഗീതജ്ഞനും അനുകരിക്കാവുന്ന മാതൃകയാണ്.
ഇന്നും ത്യാഗരാജസ്വാമികളുടെ കൃതികളുടെ ബുക്കുവെച്ച് പുതിയ പുതിയ കീർത്തനങ്ങൾ അദ്ദേഹം പഠിച്ചുകൊണ്ടേ ഇരിക്കുകയാണ്. എല്ലാ വർഷവും അദ്ദേഹം എത്രയോ കച്ചേരികൾ പാടുന്നു. എല്ലാ തവണയും പുതിയ പുതിയ കീർത്തനങ്ങളാണ് പാടുന്നത്. സഭാ കച്ചേരികളിൽ ഒരിക്കലും അദ്ദേഹം കീർത്തനങ്ങൾ ആവർത്തിക്കാറില്ല. അതിനായി എത്ര വലിയ റിസ്ക് ആണ് എടുക്കുന്നതെന്ന് ഒാർക്കണം. ശബ്ദം സൂക്ഷിക്കാനായി ഇന്നും അദ്ദേഹം ആഹാരം നിയന്ത്രിക്കുന്നു. ഇത്രയും ത്യാഗസമ്പൂർണമായ ഒരു സംഗീതജീവിതം ഞാൻ മറ്റാരിലും കണ്ടിട്ടില്ല, സംഗീതത്തിെൻറ ജീവിച്ചിരിക്കുന്ന ഒരു നിഘണ്ടു എന്ന് ദാസേട്ടനെ വിശേഷിപ്പിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകേട്ടയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.