ഇശലൊഴുകും വഴിയിൽ
text_fieldsമലയാള സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ നിത്യഹരിതങ്ങളായി തങ്ങിനിൽക്കുന്ന ഒരു പിടി ഗാനങ്ങളുടെ മധുരനാദത്തിനുടമയാണ് പ്രശസ്ത പിന്നണി ഗായികയായ സിബല്ല സദാനന്ദൻ. ഒരുകാലത്ത് പീർ മുഹമ്മദ്, ശൈലജ, സിബല്ല ടീം മാപ്പിളപ്പാട്ടിലെ നാദസൗകുമാര്യങ്ങളായിരുന്നു. മൈലാഞ്ചി മൊഞ്ചുള്ള കല്യാണരാവുകൾക്കും ഇശലൊഴുകിയ പെരുന്നാൾ രാവുകൾക്കും മഴവിൽവർണം പകർന്ന ധാരാളം ഗാനങ്ങൾ ഈ ടീമിെൻറതായി പുറത്തുവന്നിട്ടുണ്ട്. തെൻറ സംഗീത ജീവിതത്തെ കുറിച്ച് അവർ സംസാരിക്കുന്നു.
മാപ്പിളപ്പാട്ടിലേക്കുള്ള വരവ്
1973ൽ ബ്ലൂ ജാക്സ് ക്ലബ് എന്ന സംഗീത ട്രൂപ്പിലൂടെയാണ് ഞാൻ ഗാനരംഗത്തേക്ക് കടന്നുവരുന്നത്. അന്ന് ആകാശവാണി റേഡിയോ നിലയത്തിലും പാട്ടുകൾ അവതരിപ്പിക്കാറുണ്ടായിരുന്നു. അക്കാലത്ത് തലശ്ശേരിയിലെ ഏറെ പ്രശസ്തമായ മാളിയേക്കൽ തറവാട്ടിലെ സംഗീതപ്രേമികളായ ജലീൽ, മശ്ഹൂദ് എന്നിവരുടെ പിന്തുണയിലും പ്രോത്സാഹനത്തിലുമാണ് ഞാൻ മാപ്പിളപ്പാട്ട് കലാരംഗത്തേക്ക് ചുവടുവെച്ചത്. ജലീലിന് മാപ്പിള സംഗീതശാഖയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു.
അന്നൊക്കെ കല്യാണ ആഘോഷ സദസ്സുകളിലും മറ്റുമാണ് മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുണ്ടാവുക. മാളിയേക്കൽ തറവാട്ടിലുള്ളവരാണ് എനിക്കീ രംഗത്തേക്ക് ആദ്യമായി പ്രോത്സാഹനം നൽകിയതെന്നു പറയാം. അവരിലൂടെ വിവിധ പ്രോഗ്രാമുകൾ ലഭിച്ചു. അങ്ങനെയാണ് പീർ മുഹമ്മദിനെയും എരഞ്ഞോളി മൂസക്കയെയുമെല്ലാം പരിചയപ്പെടുന്നത്. എച്ച്.എം.വി കൊളംബിയ ഗ്രാമഫോൺ റെക്കോഡിൽ 1978കളിലാണ് എെൻറ ആദ്യ റെക്കോഡ് ഗാനമായ 'അനർഘ മുത്തുമാല എടുത്തു കെട്ടീ...
മാണിക്യ പതക്കങ്ങൾ അണിഞ്ഞ കുട്ടീ... ' എന്ന മൈലാഞ്ചി ഗാനം പുറത്തുവരുന്നത്. അക്കാലത്ത് വിവിധ ഗായക ട്രൂപ്പുകൾ തമ്മിലുള്ള മത്സര പരിപാടികളായിട്ടായിരുന്നു ഗാനമേളകൾ. പീർ മുഹമ്മദ് ആൻഡ് പാർട്ടി, കെ.എം.കെ വെള്ളയിൽ ആൻഡ് പാർട്ടി, വി.എം. കുട്ടി-വിളയിൽ ഫസീല ടീം, സി.വി.എ കുട്ടി ചെറുവാടി ടീം, പുല്ലങ്കോട് ഹംസ ഖാൻ-ശ്രീവല്ലി ടീം തുടങ്ങിയവരൊക്കെ വിവിധ ട്രൂപ്പുകളിലായി 80കളിൽ സജീവമായി രംഗത്തുണ്ട്. പീർ മുഹമ്മദും ഞാനും ശൈലജയും ആദ്യകാലത്ത് ഒരു ട്രൂപ്പായിരുന്നു. എരഞ്ഞോളി മൂസക്കയുടെ ടീമിലും ഞാൻ അക്കാലത്ത് പാട്ടുപാടാൻ പോകാറുണ്ടായിരുന്നു.
വിളയിൽ ഫസീല അവരുടെ വിവാഹശേഷം വി.എം. കുട്ടി മാഷിെൻറ ട്രൂപ്പിൽനിന്ന് കുറച്ചുകാലം മാറിനിന്നിരുന്നു. അന്നൊക്കെ ഇടക്ക് അവരുടെ പ്രോഗ്രാമുകളിൽ പാട്ടുപാടാൻ എന്നെയും വിളിക്കും. ബാപ്പു വെള്ളിപറമ്പിെൻറ കൂടെയാണ് എെൻറ കാസറ്റ് ഗാനങ്ങൾ ഏറ്റവും കൂടുതൽ പുറത്തിറങ്ങിയത്. കാസറ്റ് ഗാനങ്ങളാണ് കൂടുതൽ ഗാനാസ്വാദകരെ സൃഷ്ടിച്ചത്.
മാപ്പിളപ്പാട്ടിലെ പുതിയവരും പഴയവരുമായ കലാകാരന്മാർ അണിനിരന്ന ഒരു പെരുന്നാൾ പ്രോഗ്രാം 2000ത്തിൽ ദുൈബയിൽ നടന്നതോർക്കുന്നു. മിക്ക ഗായകരും അണിനിരന്ന ആ സദസ്സ് മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിച്ചത്. ഗ്രാമഫോൺ കാലത്താണ് എെൻറയും പീർക്കയുടെയും ചില ശ്രദ്ധേയങ്ങളായ മൈലാഞ്ചിപ്പാട്ടുകൾ പുറത്തുവന്നത്. ഒ.വി. അബ്ദുല്ല രചിച്ച 'അനർഘ മുത്തുമാല എടുത്തുകെട്ടി
മാണിക്യ പതക്കങ്ങൾ അണിഞ്ഞ കുട്ടീ' എന്ന ഗാനവും പി.ടി. അബ്ദുറഹിമാൻ രചിച്ച,'പടവാള് മിഴിയുള്ളോള്, പഞ്ചാര മൊഴിയുള്ളോള്' എന്ന ഗാനവും ടി.കെ. കുട്ട്യാലിക്കയുടെ 'മാദക മണമേഴും മണിമലർ മഞ്ചത്തിൽ മയങ്ങിക്കൊണ്ടതിരസ മധുവുണ്ണാൻ' തുടങ്ങിയ പാട്ടുകൾ മുതൽ 'സാരമേറിയ മംഗലത്തിൻ ആരംഭ മണിമാരൻ വന്നേ...' തുടങ്ങിയ ഗാനങ്ങളെല്ലാം എഴുപതുകൾക്കവസാനം ഗ്രാമഫോണിൽ വന്നതാണ്. പിന്നീട് കാസറ്റ് ഗാനങ്ങളുടെ തരംഗം വന്നപ്പോൾ അവയിലൂടെയും ധാരാളം പാട്ടുകൾ പുറത്തുവന്നു.
കെ.എസ്. ഖാദർ എഴുതുകയും കോഴിക്കോട് അബൂബക്കർ സംഗീതം നൽകുകയും ചെയ്ത
'കഷ്ടങ്ങൾ തീർക്കാൻ അല്ലാഹുമാത്രം
ഇഷ്ടം തരുന്നോനല്ലാഹു മാത്രം
നഷ്ടം ഭവിക്കാത്തതാ ഒന്നു മാത്രം
സ്രഷ്ടാവ് നീയെ നിനക്കാണ് സ്തോത്രം...'
ഫിറോസ് ബാബുവിനൊപ്പം ചേർന്നുപാടിയ 'മുത്തു മെഹബൂേബ, മുത്തു മെഹബൂേബ മറക്കരുതൊരിക്കലും എന്നെ-
വെറുക്കരുതൊരിക്കലും പൊേന്ന.. '
എന്ന ഗാനവും കാനേഷ് പൂനൂർ എഴുതി കെ. രാഘവൻ മാസ്റ്റർ ഈണം നൽകുകയും ചെയ്ത 'നിസ്കാര പായയിൽ അഞ്ചുനേരവും നിന്നു ഞാൻ നാഥാ എന്നുള്ളിലെ നോവകറ്റീടാൻ കേഴുന്നൂ...', ബാപ്പു വെള്ളിപറമ്പ് എഴുതിയ 'അരികില്‍ വന്നോട്ടെ, വന്നോട്ടെ നിെൻറ പുതുമാരൻ
അറയില്‍ വന്നോട്ടെ, വന്നോട്ടെ
നിെൻറ മണവാളൻ...'
ഒ.എം. കരുവാരക്കുണ്ടിെൻറ
'മറിയമിൻ പുന്നാര പൂവേ..
മഹിതരാം ഈസാ മസീഹേ...' തുടങ്ങിയവയെല്ലാം ജനങ്ങൾ ഏറെ സ്വീകരിച്ച എെൻറ ഗാനങ്ങളാണ്.
മിഡിലീസ്റ്റിലെ മിക്ക രാഷ്ട്രങ്ങളിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഖത്തർ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രോഗ്രാമുകളുണ്ടാവാറുണ്ട്. ഗൾഫ് മലയാളികൾ സംഗീതത്തെയും മാപ്പിളപ്പാട്ടുകളെയും എക്കാലത്തും പ്രോത്സാഹിപ്പിക്കാൻ മുന്നിൽനിന്നവരാണ്.
●●●
1995 മുതലാണ് ഗൾഫ് പ്രോഗ്രാമുകളുടെ കുത്തൊഴുക്കുണ്ടാവുന്നത്. ഗൾഫ് പ്രോഗ്രാമുകളിലധികവും മാപ്പിളപ്പാട്ടുകളാണ് ആലപിക്കാറ്. പെരുന്നാളുകേളാടനുബന്ധിച്ചും മറ്റും നാട്ടിലും ഗൾഫ് നാടുകളിലുമായി നിരവധി സംഗീത പരിപാടികളിൽ ഞാൻ പെങ്കടുത്തിട്ടുണ്ട്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.പി. ഉമ്മർകോയയുടെ മകൻ നജീബ് രചനയും സംഗീതവും നിർവഹിച്ച് ഞാൻ പാടിയ ഒരു ഗാനം തുടങ്ങുന്നതിങ്ങനെ.
'ഒരു തുള്ളി ജലമില്ല ഈ കൊടും മരുഭൂവില്‍
ഒരു കുളിർ വനിയും ഇല്ല അവിടമില്‍
ഇളം പൈതൽ നിലവിട്ട് കരഞ്ഞിടുന്നൂ; ഇതുകണ്ട്
ഹാജറ ബീ പാടെ തകർന്നിടുന്നൂ... '
മണലരണ്യത്തിൽ ഏകയായിത്തീർന്ന ഹാജറ, കൈക്കുഞ്ഞായ മകൻ ഇസ്മാഇൗലിന് ദാഹമകറ്റാൻ ഒരിറ്റ് നീരുറവക്കായ് എങ്ങോട്ടെന്നില്ലാതെ അലക്ഷ്യമായി ഓടുന്നു. സ്നേഹത്തിെൻറ വറ്റാത്ത നീരുറവയായ മാതാവ് ഹാജറയുടെ നിസ്സഹായതയെ വരച്ചിടുന്ന ഈ ഗാനം ബലിപെരുന്നാൾ പ്രോഗ്രാമുകളിലെ എെൻറ ഇഷ്ട ഗാനങ്ങളിലൊന്നാണ്. മറ്റൊരു ഗാനം ബാപ്പു വെള്ളിപറമ്പ് രചനയും കോഴിക്കോട് അബൂബക്കർ സംഗീതവും നിർവഹിച്ചതാണ്. ഒരുകാലത്ത് ഏറെ ഹിറ്റായ ഈ ഗാനം ഇബ്റാഹീമി ചരിത്രത്തെ തൊട്ടുണർത്തുന്നതാണ്.
'ഹറമിെൻറ നാട്ടിൽനിന്നും പറന്നെത്തും
വെള്ളിപ്രാേവ
ഹജ്ജിെൻറ കതിർമുത്തി പറക്കൂ പ്രാവേ
- പറക്കും പ്രാവേ...
ഹസ്റത്ത് ഇബ്റാഹീമിൻ
സംഗതിതൻ കഥകേൾക്കാൻ
ഹാജത്തുണ്ടെനിക്കേറ്റം വെള്ളരിപ്രാവേ -വെള്ളരിപ്രാവേ...'
സിനിമയിൽ ചില പാട്ടുകൾ
മലയാളത്തിലെ അനശ്വര കവി പി. ഭാസ്കരൻ മാഷിെൻറ വരികൾ പല പ്രോഗ്രാമുകളിലും ആലപിക്കാറുണ്ട്. മലയാള സിനിമയിലൂടെ ഭാസ്കരൻ മാഷ് കൊണ്ടുവന്ന ഒരു പിടി മാപ്പിളഗാനങ്ങൾക്ക് ഇന്നും ആസ്വാദകരേറെയാണ്. സിനിമയിലും പാട്ടുപാടാൻ അവസരം ലഭിച്ചിട്ടുണ്ട്. 1983ൽ പുറത്തുവന്ന 'കണ്ണാടിക്കൂട്' എന്ന സിനിമയിലെ മൊഞ്ചായ മൊഞ്ചെല്ലാം കൂട്ടിയിണക്കി
മൊഞ്ചത്തീ നിന്നെ പടച്ചോനൊരുക്കി
അതില്‍നിന്ന് ലേശം മഴവില്ലെടുത്ത്
അതില്‍നിന്ന് പൂവിനൊരൽപം കൊടുത്ത്
ബൈത്തുകള്‍ പാടണ മാരാ
ഈ സോപ്പുകള്‍ ചൊന്നത് നേരാ
ഫിർദൗസിെൻറ സുമവനത്തിലെ
ഹൃദയത്തിെൻറ കുളിര്ത്തടത്തിലെ
പ്രണയത്തിന് പെണ്‍കൊടി ഞാനാണോ
ഒഹോഹോ..ഓ..ഓ...'' എന്ന ഗാനം പി. ജയചന്ദ്രനോടൊപ്പം പാടി. അതിെൻറ രചന പി.ടി. അബ്ദുറഹിമാനും സംഗീതം വടകര കൃഷ്ണദാസ് മാഷുമായിരുന്നു. കൂടാതെ 'ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ' എന്ന ചിത്രത്തിൽ
'മുത്തുക്കുട ചൂടി
നീ വാ...ആ..ആ..
മുത്തണിഞ്ഞ തേരിൽ
നീ വാ..ആ...ആ..
പൂനിലാവായ് നീ പോരുമോ
പൂങ്കുളിരായ് ഞാൻ പോരുന്നേ'
എന്ന ഗാനം ഞാനും സതീഷ്
ബാബുവും ചേർന്നാണ്
ആലപിച്ചിട്ടുള്ളത്.
കുടുംബം, പ്രോത്സാഹനങ്ങൾ
കണ്ണൂർ കൂത്തുപറമ്പിലെ ഒരു ക്രിസ്തീയ കുടുംബമാണ് ഞങ്ങളുടേത്. അച്ഛൻ ജോർജ് തിമോതി, അമ്മ മെറ്റിൽഡ. സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്. സഹോദരൻ ലാബർട്ട് ഗിത്താറിസ്റ്റാണ്. വി.എം. കുട്ടി മാഷിെൻറ ട്രൂപ്പിനുവേണ്ടി ഒരുപാടു കാലം വർക് ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ പഠനശേഷം നിർമലഗിരി കോളജിൽനിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി.1982ലാണ് എെൻറ വിവാഹം നടന്നത്. ഭർത്താവ് പ്രസാദ് എബ്രഹാം സംഗീതവഴിയിൽ കൂട്ടിനുണ്ട്. ഏക മകൻ നിതിൻജോ ഗിത്താറിസ്റ്റായി (Trinity college London 8 grade classic guitar ) ദുൈബയിൽ ജോലിചെയ്യുന്നു. എെൻറ പഴയ ഗ്രാമഫോൺ റെക്കോഡുകളിൽ സിബല്ല സിന്ധ്യ എന്ന പേരിലാണ് പേർ നൽകപ്പെട്ടിരുന്നത്.
പിന്നീട് വിവാഹ ശേഷം ഭർത്താവിെൻറ കുടുംബപ്പേരായ 'സദാനന്ദൻ' എന്നത് പേരിനോട് ചേർത്തെഴുതുകയായിരുന്നു. ഇപ്പോ ഈ കോവിഡ് കാലത്ത് കുടുംബവും പേരമക്കളും അവർക്കിടയിൽ സ്വൽപം സംഗീതവുമൊക്കെയായി വെള്ളിമാടുകുന്നിലെ സ്വവസതിയിൽ കഴിയുന്നു. 2002ൽ ദുബൈ മലബാർ കല^സാംസ്കാരിക വേദി അവാർഡ്, 2005ൽ കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാനത്തിനുള്ള അവാർഡ്, അതേവർഷംതന്നെ കേരള മാപ്പിള കലാ അക്കാദമി അവാർഡ്, 2012ൽ ഖത്തർ കെ.എം.സി.സിയുടെ ബെസ്റ്റ് സിംഗർ അവാർഡ്, 2017ൽ കൈരളി ടി.വിയുടെ ഇശൽലൈല അവാർഡ് തുടങ്ങി ധാരാളം അംഗീകാരങ്ങൾ ലഭിച്ചത് ഏറെ ചാരിതാർഥ്യത്തോടെ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.