പാട്ടിലെ സ്നേഹസ്പർശങ്ങൾ
text_fieldsഅളന്നെടുക്കാനാവാത്ത ആനന്ദവും വിഷാദവും പ്രദാനം ചെയ്യുന്ന പാട്ടുകളനവധിയുണ്ട്. പാ ട്ടിലെ അവർണനീയതകൾ നമ്മുടെ ഹൃദയത്തെ തൊട്ടറിയുേമ്പാഴാണ് അത്തരമൊരു ആസ്വാദനം നടക്കുന്നത്. പാട്ടിലെ ആശയപ്രകാശനങ്ങൾ ആത്മാവിെൻറ പരിപ്രേക്ഷ്യത്തിൽ മിഴിവാർന ്നു നിൽക്കുേമ്പാളാണതിെൻറ സാകല്യം. ചില ഗാനങ്ങൾ കേൾക്കുേമ്പാൾ കൂടിച്ചേരലിെൻറയു ം ഒഴിഞ്ഞുപോകലിെൻറയും തുടർച്ചയായി ജീവിതത്തെ നാം മനസ്സിൽ സങ്കൽപിക്കുന്നു. കാൽ പനികത, ആത്മനിഷ്ഠത, വൈകാരികത എന്നിവ രൂപംനൽകുന്ന ഭാവവിനിമയമായി പാട്ടുകൾ നമ്മി ലേക്ക് കടന്നുവരുകയാണ്. അത്തരമൊന്നിനെക്കുറിച്ചാലോചിക്കുേമ്പാൾ ‘മനുഷ്യൻ’ എന്ന സിനിമയിൽ ഒ.എൻ.വിയുടെ വരികൾക്ക് ദക്ഷിണാമൂർത്തി ഈണം നൽകിയ ‘ഏതോ സന്ധ്യയിൽ ഏകാന്ത മൂകമാം ഏതോ വേദനയിൽ’ എന്ന ഗാനം അരികിൽ വന്നുനിൽക്കുന്നു.
(യേശുദാസ്)
‘ഏതോ സന്ധ്യയിൽ ഏകാന്തമൂകമാം
ഏതോ വേദനയിൽ
എന്നെ തഴുകിത്തഴുകിയുറക്കാൻ വന്നു നീ കുളിർകാറ്റായ്’’
പാട്ടിൽ ഏകാകിയുടെ സ്മൃതിലഹരികൾ എഴുതുകയായിരുന്നു കവി. പ്രണയ ജീവിതത്തെ അത്രക്കും ഈ പാട്ടിൽ പ്രകാശമാനമാക്കി നിലനിർത്താൻ കഴിഞ്ഞത് അതുകൊണ്ടാകാം. പ്രണയത്തിലൂടെ ജീവിതത്തിന് കർത്തൃത്വവും ആത്മബോധവും ലഭിക്കുകയാണ്. ഏകാന്തവും വിരഹകാതരവുമായ ഒരു പ്രണയസ്വരം പൂവിടുന്നുണ്ട്, ഈ പാട്ടിൽ. ഓരോ പ്രണയിയും അവാച്യമായൊരു പ്രണയത്തെ ഈ പാട്ടിൽ പുതുതായി കണ്ടെത്തുന്നു. ഒരാളുടെ ഏറ്റവും സ്വകാര്യമായ ഒരു പ്രവൃത്തിയായ് ഈ ഗാനം മാറുന്നതെങ്ങനെയാണ്? ഒരർഥത്തിൽ ചലച്ചിത്രത്തിലെ നായകേൻറതുമാത്രമാണ് ഈ ഗാനം. അയാളുടെ ആത്മഗതമോ ആത്മകഥയോ പോലുമാകാം. ‘നോട്ടങ്ങളുടെ മധുരതരമായ അഭാവം’ എന്ന് ഏകാന്തതയെ മിലാൻ കുേന്ദര വിളിക്കുന്നതുപോലെ ഈ പാട്ടിൽ നായകൻ നേരിടുന്ന ഏകാന്ത മൗനത്തെ നോട്ടങ്ങളുടെ മധുരതരമായ അഭാവവുമായി ചേർത്തുവായിക്കാവുന്നതാണ്. ഏകാന്തതയിൽ ആഴ്ന്നുനിന്ന് പ്രണയാനുഭൂതിയുടെ സാന്ത്വനം മുഴുവനും സ്വന്തമാക്കാനാണ് അയാളുടെ ആഗ്രഹം. ഏതോ ഒരുതരം നിസ്വതയുണ്ടതിന്. ഒരേസമയം പ്രണയത്തിൽ കാമിയും സംയമിയും സഹവസിക്കുന്നതെങ്ങനെയെന്നാണ് കവി പാട്ടിൽ പറയുന്നത്. ഉള്ളിനും ഉടലിനുമിടയിലുള്ള ആഴമൗനത്തെ പ്രണയമെന്ന് വിളിക്കാമെന്ന് അദ്ദേഹം കരുതുന്നു. അങ്ങനെ ഏകാന്തം, മൂകം, വേദന തുടങ്ങിയ ഭാവങ്ങളെല്ലാം പാട്ടിൽ പ്രണയത്തെ നിലനിർത്തുന്ന ഘടകങ്ങളായി മാറുന്നു.
‘പകൽ വീണു മരിക്കും പാതക്കരികിലെ
പഴയൊരീ വഴിയമ്പലത്തിൽ
ഞാനുമെൻ മാറിലെ നാടൻ വീണയും
ഞാവൽക്കിളികളായ് കൂടണയേ’...
അസാന്നിധ്യത്തെ സാന്നിധ്യമാക്കിമാറ്റുന്ന നിനവുകൾ (നീ വരുംകാലൊച്ച കേട്ടുഞാൻ, നീ വെച്ച മൺവിളക്കു കണ്ടുഞാൻ) വേണ്ടുവോളമുണ്ട് പാട്ടിൽ. ഈ അഭാവത്തിെൻറ ഭാവങ്ങൾ മുഴുവനും പാട്ടിനെ ഒരു പ്രേമകവിതയാക്കുന്നു. ഏതൊരു പ്രണയിക്കും ദൃശ്യമാകുന്നതരത്തിലുള്ള എത്രയോ അദൃശ്യഭംഗികൾ ഒരു ഇംപ്രഷനിസ്റ്റ് ചിത്രംപോലെ (വെളിച്ചത്തിൽ മാണിക്യത്തുരുത്ത്) പാട്ടിൽ നിറഞ്ഞുകിടക്കുന്നു. പാതയും പാട്ടും പ്രധാന രൂപകങ്ങൾ ആയി കടന്നുവരുന്നുണ്ട്, പാട്ടിൽ.
ജീവിതോന്മുഖമാകുന്നതിനെക്കാൾ പ്രണയാഭിമുഖമായ സഞ്ചാരങ്ങൾ പാട്ടിനെ തികച്ചും വ്യക്തിനിഷ്ഠമാക്കുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ പ്രണയത്തിെൻറ ആത്മീയതയെ ആരായുകയാണിവിടെ. പ്രണയിയുടെ ആർദ്ര ഭാവങ്ങൾകൊണ്ട് നിർമിച്ച ഈ ഗാനത്തിൽ സ്നേഹസ്പർശങ്ങളുടെ സ്വരങ്ങൾ കൂടി ഉൾച്ചേർന്നിരിക്കുന്നു.
‘നീ വരാനിനിയും വൈകരുതേ
വന്നാൽ നീ വിടപറയരുതേ
നീയൊരു ജീവനസംഗീത ലഹരിയായെൻ
ജീവനിൽ തളിർത്തുനിൽക്കൂ’
വേദനകൾ മനഃചൈനത്യത്തിെൻറ ഏതോവിധമുള്ള ആശിസ്സുകളാണ്. ഈ ആശിസ്സ് ഏറ്റുവാങ്ങിയാണ് പ്രണയ തീക്ഷ്ണതയിൽ ഓരോരുത്തരുമാനന്ദിക്കുന്നത്. വേദനയുടെ വ്യത്യസ്ത പഥങ്ങൾ ഏതൊക്കെയാണ്? പ്രണയവേദനയാണേറ്റവും വലിയ വേദനയെന്ന് കവി. ഈ വേദനയുടെ അജ്ഞേയതകൾക്കാണ് സംഗീതസംവിധായകനായ ദക്ഷിണാമൂർത്തി ഈണം നൽകിയത്. പാട്ടിൽ ഒരു കാത്തിരിപ്പിെൻറ കാതരമായ സംഗീതം. കാത്തിരിപ്പിെൻറയും ജീവിത സംഗീതലഹരിയുടെയും സങ്കൽപങ്ങൾ സ്വാമിയുടെ സംഗീതത്തിൽ സൗന്ദര്യ ഭദ്രമായി. പഞ്ചേന്ദ്രിയങ്ങൾകൊണ്ടനുഭവിക്കുന്നതിനപ്പുറം അതീന്ദ്രിയാനുഭവമായിത്തീരുന്ന കാവ്യബിംബങ്ങൾ ഈ പാട്ടിലും ഒ.എൻ.വി വിനിമയ നിർഭരമാക്കി. ദൃശ്യം (കണിക്കൊന്നപൂക്കും പാതക്കരികിൽ, വഴിയമ്പലം, മൺവിളക്ക്, ഞാവൽക്കിളികൾ), ശ്രാവ്യം (നീ വരും കാലൊച്ച കേട്ടുഞാൻ, വീണക്കമ്പിയിൽ പൂവിടും ദുഃഖവും) സ്പർശം (തഴുകിത്തഴുകിയുണർത്തും കുളിർകാറ്റ്) എന്നിങ്ങനെ ഇമേജറികൾ ജീവിതത്തിെൻറ അഭയസങ്കേതങ്ങളെ (സത്രം, കൂടണയുക, വഴിയമ്പലം) എത്ര മനോജ്ഞമായാണ് കവി ഈ ഗാനത്തിൽ കാണിച്ചുതരുന്നത്. സ്നേഹമെന്ന വികാരം വേദന മാത്രമാണെന്ന് ഒ.എൻ.വി തെൻറ എത്രയോ പാട്ടുകളിൽ എഴുതിയിട്ടുണ്ട്; (സ്നേഹിച്ച തെറ്റിനീ ഏകാന്തതയുടെ സ്നേഹത്തിെൻറ മുഖങ്ങൾ മനസ്സിൽ വേദനയുണരുന്നു). ഈ പാട്ടിലും സ്നേഹത്തിെൻറ വേദന നാമറിയുന്നുണ്ട്.
ടാഗോർ ഭാവനയുടെ സ്വാധീനം പല രൂപത്തിൽ ഈ പാട്ടിനെ അനുഗ്രഹിക്കുന്നുണ്ട്. പ്രണയിനിയെ പ്രപഞ്ചവുമായി ചേർത്തുവെച്ച് കാണാനാണ് ഇവിടെ കവിക്കാഗ്രഹം. വരൂ, അരികിൽ നിൽക്കൂ, തളിർത്തുനിൽക്കൂ, വിടപറയരുതേ, ജീവനെ പൊതിഞ്ഞുനിൽക്കൂ, വൈകരുതേ... ഇങ്ങനെ നിഗൂഢപ്രണയലഹരികളെ പകർത്തുന്ന എത്രയോ പദങ്ങൾ. ഇത്തരമൊരു ടാഗോറിയൻ കാവ്യഭാവന ഒട്ടുംതന്നെ ശരീരബദ്ധമല്ലാത്ത അനുരാഗെത്ത ദ്യോതിപ്പിക്കുമാറ് ഒ.എൻ.വി തെൻറ പാട്ടിലേക്കും വിവർത്തനം ചെയ്തിരിക്കുന്നു. പി. ഭാസ്കരൻ ഇത്തരം ടാഗോർ കാവ്യപ്രപഞ്ചത്തിെൻറ അനുകർത്താവായി ഒ.എൻ.വിയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന കവിയായിരുന്നു. പ്രണയത്തിെൻറ വിചാരഭാഷയെ ഈ പാട്ടിെൻറ അന്തഃരംഗത്തിൽ അതിരമ്യമായി വിന്യസിച്ചുവെച്ചു. ശാസ്ത്രീയ ഗാനപദ്ധതിയിൽനിന്ന് ലളിതഗാനത്തെ പരിണാമപ്പെടുത്തുന്ന സംഗീതരീതിയാണ് ഈ പാട്ടിൽ ദക്ഷിണാമൂർത്തി അവലംബിക്കുന്നത്. അനുരാഗ പ്രതീക്ഷകളെ എത്ര ലളിതമായാണ് സ്വാമി തെൻറ സംഗീതത്തിലാവിഷ്കരിച്ചത്. ഓരോ വരിക്കും അക്ഷരത്തിനും വരെ ഈണമിടുന്ന സ്വാമിസംഗീതത്തിലെ ഭാവഭംഗികൾ ഈ പാട്ടിലും പ്രകടമാണ്. വാക്കിെൻറ നിയതാർഥങ്ങൾ മറികടന്ന് സംഗീതഭാവങ്ങൾ സംവേദനം ചെയ്യുന്നതിൽ അനുഭവവേദ്യമാകുന്ന ഒരനുഭൂതി സ്വാമിയുടെ സംഗീതത്തിൽ രൂപംകൊണ്ടിരുന്നു എന്നതിന് ഉത്തമോദാഹരണം കൂടിയാണ് ഈ പ്രണയഗീതം.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.