ഇൻറർനെറ്റിെൻറ ചിറകിലേറി സംഗീതം; പൊടിപൊടിക്കുന്നത് കോടികളുടെ ബിസിനസ്
text_fieldsശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്കായി റേഡിയോക്കു മുന്നിലും ചിത്രഹാറ ിനായി ടി.വിക്കു മുന്നിലും ക്ലോക്ക് നോക്കി എത്തിയിരുന്നവരുൾപ്പെടെ ഇപ്പോൾ ഇൻറർന െറ്റ് സംഗീതത്തിെൻറയും മ്യൂസിക് സ്ട്രീമിങ്ങിെൻറയും മുന്നിലാണ്. കോപ്പി റൈറ്റും സംപ ്രേഷണ-പ്രക്ഷേപണ അവകാശവുെമാക്കെയായി പണം മുടക്കി ആസ്വദിക്കേണ്ട ഒന്നായി പതിയെ മാറു കയാണെങ്കിലും അതിവേഗ ഇൻറർനെറ്റിെൻറ വ്യാപനത്തോടെ പരിധികളില്ലാത്ത സംഗീതമാണ് ഒരു വിരൽസ്പർശത്തിനു മുന്നിൽ കാത്തുനിൽക്കുന്നത്. റെക്കോഡുകളുടെയും കാസറ്റുക ളുടെയും സീഡികളുടെയും കാലം കഴിഞ്ഞ് പെയിഡ് മൂസിക് ചാനലുകളുടെയും മൂസിക് സ്ട്രീമ ിങ് ആപ്പുകളുടെയും രംഗത്തും അതിവേഗ വളർച്ചയിലാണ് ഇന്ത്യ.
മ്യൂസിക് സ്ട്രീമിങ് ര ംഗത്തെ മത്സരം വർധിപ്പിച്ചുകൊണ്ടാണ് ആഗോള ഭീമന്മാരിലൊരാളായ സ്പോട്ടിഫൈയും കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. സംഗീതം ഇഷ്ടാനുസരണം ആസ്വദിക്കാനും ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാനും സൗകര്യമൊരുക്കുന്ന മ്യൂസിക് സ്ട്രീമിങ് രംഗത്ത് അതിവേഗ വളർച്ചയുള്ള യു.എസിൽ 2019ൽ 430 കോടി ഡോളറിെൻറ (30,530 കോടി രൂപ) വിപണിയാണിതെങ്കിൽ ഇന്ത്യയിൽ ഇക്കൊല്ലം 219 ദശലക്ഷം ഡോളറിേൻറതായി (1555 കോടി രൂപ) മാറുമെന്നാണ് പഠനങ്ങൾ പറയുന്നത്.
![gaana-app](https://www.madhyamam.com/sites/default/files/gaana-app.jpg)
അതിവേഗ ഇൻറർനെറ്റിെൻറയും സ്മാർട്ട് േഫാണുകളുടെയും വ്യാപനമാണ് രാജ്യത്തെ സംഗീത വ്യവസായത്തിനും പുതിയ മത്സര ക്ഷമത സമ്മാനിക്കുന്നത്. ഡിലോയിറ്റിെൻറ വിലയിരുത്തൽ അനുസരിച്ച് 2017ൽ രാജ്യത്തെ റെക്കോഡഡ് മ്യൂസിക് വ്യവസായത്തിെൻറ മൂല്യം 850 കോടിയായിരുന്നു. ഇതിൽ 78.5 ശതമാനവും (665 കോടി) ഡിജിറ്റൽ സ്ട്രീമിങ്ങിൽനിന്നുള്ള വരുമാനവും. നിലവിൽ രാജ്യത്തെ 15 കോടിയോളം ആളുകൾ സംഗീത സ്ട്രീമിങ് ആസ്വദിക്കുന്നുണ്ടെന്നാണ് ഡിലോയിറ്റിെൻറ കണക്ക്. ഇതിെൻറ വാർഷിക വളർച്ച നിരക്ക് 6.4 ശതമാനമാണെന്നതും 2023ഒാടെ ഇത് ഏഴു ശതമാനമാകുമെന്നതും ഇൗ രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നു. ആഗോളതലത്തിൽ ഒരാഴ്ച സംഗീത ആസ്വാദനത്തിനുവേണ്ടി ചെലവഴിക്കുന്നത് 17.5 മണിക്കൂർ ആണെങ്കിൽ ഇന്ത്യയിലിത് 21.5 മണിക്കൂർ ആണെന്നതും ഇന്ത്യൻ സംഗീത വ്യവസായത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കുന്നുണ്ട്.
ഇപ്പോൾ തന്നെ കടുത്ത മത്സരം നിലനിൽക്കുന്ന വിപണിയിലേക്കാണ് സ്േപാട്ടിഫൈ കൂടി കടന്നു വന്നിരിക്കുന്നത്. രാജ്യത്ത് സേവനം നൽകുന്ന നാലാമത്തെ പ്രമുഖ രാജ്യാന്തര മ്യൂസിക് സ്ട്രീമിങ് കമ്പനിയാണ് സ്പോട്ടിഫൈ. നേരത്തെ തന്നെ ഗൂഗ്ൾ പ്ലേ മ്യൂസിക്, ആമസോൺ പ്രൈം മ്യൂസിക്, െഎട്യൂൺസ്/ആപ്പിൾ മ്യൂസിക് എന്നിവ ഇവിടെ വിപണി പിടിച്ചിരുന്നു. ഇവക്കു പുറമേ, ഹംഗാമ മ്യൂസിക്, ജിയോ സാവൻ, ഗാന, വിങ്ക് തുടങ്ങി നിരവധി ഇന്ത്യൻ കമ്പനികളും വിപണിയിൽ സജീവമാണ്.
![jiosaavn.jpg](https://www.madhyamam.com/sites/default/files/jiosaavn.jpg)
കഴിഞ്ഞവർഷം മാർച്ചിലെ കണക്കനുസരിച്ച് ഇന്ത്യൻ വിപണിയുടെ പകുതിയും കൈയടക്കിയിരിക്കുന്നത് ഗൂഗ്ൾ പ്ലേയാണ് (63 ശതമാനം). രണ്ടാം സ്ഥാനത്ത് ജിയോ സാവനും (26.1 ശതമാനം). ഡിസംബറിലെ കണക്കനുസരിച്ച് എട്ടുകോടിയോളം ആസ്വാദകരാണുണ്ടായിരുന്നതെന്നാണ് ഗാന അവകാശപ്പെടുന്നത്. 2011ൽതുടക്കമിട്ട ഗാന 30 ഒാളം ഭാഷകളിലായി മൂന്നു കോടിയോളം പാട്ടുകളാണ് നൽകിയിരുന്നത്. 220 കോടിയോളം പാട്ടുകൾ പ്രതിമാസം ആസ്വാദകർക്കായി നൽകുന്നു എന്നാണ് ഇവരുടെ കണക്ക്. അടുത്ത രണ്ടുവർഷം കൊണ്ട് രാജ്യത്ത് മ്യൂസിക് സ്ട്രീമിങ് ആസ്വദിക്കുന്നവരുടെ എണ്ണം 40 കോടി ആകുമെന്നാണ് ഗാനയുടെ പ്രതീക്ഷ. 2016ൽ 1.1 കോടി ഉപഭോക്താക്കൾ മാത്രമുണ്ടായിരുന്ന ഗാനക്ക് 4ജിയുടെ വ്യാപനത്തോടെ എട്ടുമടങ്ങ് വളർച്ചയാണുണ്ടായത്.
പുതുതായി എത്തിയ സ്പോട്ടിഫൈ വിവിധ ഭാഷകളിലായി മൂന്നൂറു കോടിയിലധികം പ്ലേലിസ്റ്റും നാലുകോടിയിലധികം പാട്ടുകളുമാണ് അവതരിപ്പിക്കുന്നത്.അതേസമയം വരിക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പതിവായി പാട്ടുകൾ ശ്രവിക്കുന്നവരിൽ രണ്ടു ശതമാനത്തോളം മാത്രമാണ് പണം കൊടുത്ത് കേൾക്കുന്നതെന്നാണ് പ്രാഥമിക കണക്കുകൾ. ചൈനയിലും സ്ഥിതി സമാനമാണ്. അവിടെ മൂന്നു-നാല് ശതമാനമാണ് പണം കൊടുക്കുന്നവർ. അതേസമയം, യു.എസിൽ ഇത് 12ശതമാനമാണ്. 2017ൽ ഇപ്സോസ് ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രിക്കുേവണ്ടി നടത്തിയ പഠനം അനുസരിച്ച് 94 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളും ഇൻറർനെറ്റിൽനിന്നുൾപ്പെടെ ഏതെങ്കിലും വിധത്തിലുള്ള വ്യാജ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. ലോകത്തെമ്പാടുമായി 20.7 കോടി ഉപഭോക്താക്കളുള്ള സ്പോട്ടിഫൈക്ക് 9.6 കോടി മാത്രമാണ് പണം നൽകി പാട്ടുകേൾക്കുന്നത്. കോടിക്കണക്കിന് പാട്ടുകൾ അവതരിപ്പിക്കുന്ന ഇൗ കമ്പനികളുടെ വരുമാനം പ്രധാനമായും പരസ്യങ്ങളിൽനിന്നും സബ്സ്ക്രൈബർ ഫീസുകളിൽനിന്നുമാണ്. സൗജന്യമായി നൽകുന്ന സേവനങ്ങൾക്കൊപ്പം നൽകുന്ന പരസ്യങ്ങളാണ് വരുമാനത്തിെൻറ പ്രധാന ഭാഗം.
![spotyfy-tseries](https://www.madhyamam.com/sites/default/files/spotyfy-tseries.jpg)
പരസ്യത്തിെൻറ തള്ളലില്ലാതെ കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നവർക്കായാണ് പ്രീമിയം സബ്സ്ക്രൈബർ പ്ലാനുകൾ ഇൗ കമ്പനികൾ അവതരിപ്പിക്കുന്നത്. സ്പോട്ടിഫൈ പ്രീമിയം പ്രതിമാസ വരിസംഖ്യ 129 രൂപയാണ്. പ്രതിദിന, പ്രതിവാര, വാർഷിക പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഒരു ദിവസത്തേക്ക് പ്രീമിയത്തിന് 13 രൂപയും ആഴ്ചത്തേക്ക് 39 രൂപയും മൂന്നു മാസത്തേക്ക് 389 രൂപയുമാണ് ഇൗടാക്കുന്നത്. 30 ദിവസത്തേക്ക് സൗജന്യസേവനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അേതസമയം ആപ്പിൾ മ്യൂസിക് 90 ദിവസമാണ് സൗജന്യസേവനം വാഗ്ദാനം ചെയ്യുന്നത്. അതിനുശേഷം പ്രതിമാസം 120 രൂപയും ഫാമിലി പാക്കേജിന് 190 രൂപയുമാണ് ഇൗടാക്കുന്നത്. വിദ്യാർഥികൾക്ക് 60 രൂപയാണ് ഇൗടാക്കുന്നത്.
90 ദിവസത്തേക്ക് സൗജന്യട്രയൽ നൽകുന്ന ജിയോ സാവൻ പ്രോ അതിനുശേഷം പ്രതിമാസം 99 രൂപയും മൂന്നു മാസത്തേക്ക് 285 രൂപയും ആറുമാസത്തേക്ക് 550 രൂപയുമാണ് ഇൗടാക്കുന്നത്. ഗാനക്കും 90 ദിവസമാണ് ട്രയൽ. പ്രതിമാസം 99 രൂപയും മൂന്നു മാസത്തേക്ക് 249 രൂപയും. ആമസോൺ മ്യൂസിക് മാസം 129 രൂപയും മൂന്നുമാസത്തേക്ക് 387 രൂപയുമാണ് ഇൗടാക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.