പാടുന്നു... ഉദയചന്ദ്രിക
text_fieldsകെ.പി. ഉദയഭാനു എന്ന മഹാനായ ഗായകൻ എെൻറയുള്ളിൽ അലയടിക്കുന്നത് ‘‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുള ുമ്പുകയെന്യേ...’’ എന്ന അസാധാരണമായ ഗാനാലാപനമായാണ്. ചങ്ങമ്പുഴയുടെ വരികൾക്ക് അതർഹിക്കുന്ന ഗൗരവവും സൗന്ദര്യവുമ ുൾക്കൊണ്ടുതന്നെയാണ് രാഘവൻ മാസ്റ്റർ ഇൗണം ചമച്ചത്. കവിയുടെ കവിതയുടെയും സംഗീതസംവിധായകെൻറ ഇൗണത്തിെൻറയു ം മേലേ, അത്ഭുതകരമായ ആ നാദം ഗാനത്തെ ഉയർത്തിപ്പിടിച്ചു. ആഴവും മുഴക്കവും വേദനയുടെ ഒരു നേർത്ത തേങ്ങലുമുള്ള ആ നാദം, പച്ചയായ മനുഷ്യെൻറ ഹൃദയവികാരങ്ങളെ പ്രതിഫലിപ്പിക്കാൻ എന്നും പര്യാപ്തമായിരുന്നു. കവിതയെയും സംഗീതത്തെയും സമ ന്വയിപ്പിച്ചുകൊണ്ട് ആ സ്വരവൈഖരി രണ്ടിനെയും അതിശയിക്കുന്ന ഒരു വികാരപ്രപഞ്ചത്തെ സൃഷ്ടിച്ചുകൊണ്ടിരുന്നു; പ്രത്യേകിച്ചും ശോകഗാനങ്ങളിൽ.
‘നിണമണിഞ്ഞ കാൽപാടുകളി’ൽ പി. ഭാസ്കരൻ-ബാബുരാജ് ടീമിെൻറ
‘‘അനുരാഗനാടകത ്തിൻ അന്ത്യമാം രംഗം തീർന്നു...
അരങ്ങിതിലാളൊഴിഞ്ഞു,
കാണികൾ വേർപിരിഞ്ഞു...’’
ഇൗ ഗാനം ഉദയഭാനുവിനു മാത്രം പാ ടാനാവുന്ന ഒരു സൃഷ്ടിയാണ്. ഭാസ്കരൻ മാഷിെൻറ കവിതയെയും ബാബുക്കയുടെ ഇൗണത്തെയും അവയുടെ അർഥ-ഭാവസത്തകളെയും ആത് മാവിൽ കോരിയെടുത്തു വിളമ്പുന്ന ആലാപനം. ‘അനുരാഗ നാടകത്തിെൻറ’ കീഴ്സ്ഥായിയിലേക്കുള്ള സഞ്ചാരം ജീവിതനാടകത്ത ിെൻറ ആഴം അനുഭവിപ്പിക്കുന്നു.
അതുപോലെ അനുരാഗത്തിെൻറ അന്ത്യംപകരുന്ന വേദനയും വേപഥുവും ആവിഷ്കരിക്കുക യും ആത്മാവിനെ ആളൊഴിഞ്ഞ ഒരു മഹാനിശ്ശബ്ദതയാൽ ആവരണം ചെയ്യുകയും ചെയ്യുന്നു. ‘ലൈലാമജ്നു’വിലെ ‘ചുടുകണ്ണീരാലൊരു’ എന്നു തുടങ്ങുന്ന ഗാനവും ഇൗ ഗാനങ്ങളോടു ചേർത്തുവെക്കാവുന്നതാണ്. ‘എന്തിനിത്ര പഞ്ചസാര’, ‘പൊ ൻവളയില്ലെങ്കിലും’ തുടങ്ങി പ്രണയമധുരം ചാലിച്ച പാട്ടുകളും ആ നാദത്തിൽ പിറന്നിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമത്തിലുള്ള കിഴക്കേപ്പട വീട്ടിൽ ജനിച്ച ഉദയഭാനു കർണാടകസംഗീതത്തിലെ മഹാവിസ്മയമായ എം.ഡി. രാമനാഥെൻറ ശിഷ്യനായിരുന്നു. എം.ഡി.ആറിെൻറ ശബ്ദത്തിെൻറ ഏതോ ഒരു ഘടകത്തിെൻറ സാമ്യം ഉദയഭാനുവിെൻറ നാദത്തിലും ഉണ്ടായിരുന്നത് ആ സഹവാസംകൊണ്ടുതന്നെയാവണം. അറുപതിൽപരം ഗാനങ്ങൾ സിനിമക്കായി പാടിയ കെ.പി. ഉദയഭാനു എന്ന ഗായകനെ അറിയാത്ത മലയാള സംഗീതാസ്വാദകർ അത്യപൂർവമായിരിക്കും.
എന്നാൽ, ഉദയഭാനു എന്ന സംഗീതസംവിധായകനെ എത്ര മലയാളികൾക്കറിയാം? കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞാണ് അദ്ദേഹം ഇൗണങ്ങൾ തീർത്തത്. സമസ്യ, നിഴലുകൾ രൂപങ്ങൾ, മയിൽപ്പീലി, ചുണക്കുട്ടികൾ, വെളിച്ചമില്ലാത്ത വീഥി, ഇതുനല്ല തമാശ എന്നീ ആറു ചലച്ചിത്രങ്ങളിലാണ് അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചത്.
എന്നാൽ, ആകാശവാണിക്കായി അദ്ദേഹം മോഹനങ്ങളായ നിരവധി ലളിതഗാനങ്ങൾക്ക് ഇൗണമിട്ടു. 1976ൽ പുറത്തിറങ്ങിയ ‘സമസ്യ’ എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം മതി കെ.പി. ഉദയഭാനു എന്ന സംഗീതസംവിധായകനെ നമുക്കു ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ. ഒ.എൻ.വിയുടെ സരളമായ കവിതക്ക് അദ്ദേഹം നൽകിയിരിക്കുന്നത് അനന്യമായ സംഗീതാവിഷ്കാരമാണ്.
‘‘കിളിചിലച്ചു... കിലുകിലെ കൈവള ചിരിച്ചു
കളമൊഴി നിൻ കൈയിലൊരു
കുളിരുമ്മ വച്ചു...’’
പല്ലവിക്കും അനുപല്ലവിക്കും ചരണത്തിനുമെല്ലാം വേറിട്ടതെങ്കിലും ഒരേ ഭാവത്തിെൻറ ഉള്ളുറവയാൽ ഇണക്കുന്ന അനുപമമായൊരു ചാരുതയുണ്ട്. പശ്ചാത്തലത്തിലെ ഷഹ്നായിയുടെ ഒഴുക്കും ചെറുകിലുക്കങ്ങളും എത്ര ഹൃദ്യമായി വിന്യസിച്ചിരിക്കുന്നു! ഇൗ പാട്ട് ശ്രദ്ധിച്ചവർക്ക് ഒരു കാര്യം വ്യക്തമാവും. എം.ഡി.ആറിെൻറ സ്കൂളിൽ കർണാട്ടിക് ക്ലാസിക്കൽ അഭ്യസിച്ച ഒരു പഴയകാല ഗായകെൻറ മട്ടല്ല ഇൗ ഗാനശിൽപത്തിനെന്ന്. ഉദയഭാനുവിലെ ആധുനികമായ സംഗീത ഭാവുകത്വമാണ് ഇൗ നിർമിതിയിൽ പ്രതിഫലിക്കുന്നത്.

‘മയിൽപ്പീലി’ എന്ന ചിത്രത്തിലും ഒ.എൻ.വി-ഉദയഭാനു-യേശുദാസ് കൂട്ടുകെട്ടിെൻറ മാന്തളിർപ്പട്ടുപോലൊരു ഗാനമുണ്ട്. കവിതയെ, കാവ്യാർഥെത്ത ഒട്ടും േചാരാതെ അനുവാചകനിലെത്തിക്കാൻ രാഗത്തിെൻറ തരളഭാവവും മിശ്രതാളത്തിെൻറ വിളംബവും സൂക്ഷ്മതയോടെ കൊരുത്തിരിക്കുന്നു.
‘‘മാന്തളിരിെൻറ പട്ടിളംതാളിൽ
മാതളത്തിെൻറ പൊന്നിതൾക്കൂമ്പിൽ
പ്രേമലേഖനം, എഴുതും അജ്ഞാത-
കാമുകനൊത്തു ഞാനിന്നുണർന്നു’’
‘‘ഇന്ദുസുന്ദരസുസ്മിതം തൂകും’’ എന്നു തുടങ്ങുന്ന ഇൗ ഗാനത്തിലൂടെ ഒരു സംഗീതസംവിധായകൻ കവിതയെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന് പഠിപ്പിക്കുകയാണ് കെ.പി. ഉദയഭാനു.
ആകാശവാണിയിലൂടെയാണ് കെ.പി. ഉദയഭാനു എന്ന സംഗീതജ്ഞൻ വളർന്നത്. പി. ഭാസ്കരൻ, കെ. രാഘവൻ, തിക്കോടിയൻ തുടങ്ങിയ പ്രതിഭകളുടെ ഇടം. ആകാശവാണിക്കുവേണ്ടി അദ്ദേഹം എത്രയോ ലളിതഗാനങ്ങൾക്ക് ഇൗണമിട്ടു. അവയിൽ പലതിെൻറയും റെക്കോഡ് ഇന്ന് നിലവിലില്ല. പക്ഷേ, ആകാശവാണിക്കുവേണ്ടി അദ്ദേഹം ഇൗണമിട്ട, അദ്ദേഹത്തിെൻറ ഏറ്റവും മികച്ച ഇൗണമായി ആസ്വാദകർ കരുതുന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ ഹൃദയാകാശങ്ങളിൽ പറന്നുകൊണ്ടിരിക്കുന്നു.
കാൽപനിക കാവ്യലോകത്തെ പുഷ്പകിരീടമണിഞ്ഞ ചക്രവർത്തി പി. ഭാസ്കരെൻറ ‘ശശികിരണ കനകതൂലികയിൽ’ ‘ഒരു വിരഹം...’ അതെ... പ്രണയം മായാൻ തുടങ്ങുന്നു.
‘‘എന്നിട്ടുമോമലാൾ വന്നില്ലല്ലോ
എന്നടുത്തെന്നടുത്തിരുന്നില്ലല്ലോ...’’
-വാസന്തിയുടെ വിരഹവിഷാദനിർമല ഭാവം വഴിയുന്ന ഇൗണം. ഒാരോ വരിയെയും വാക്കുകളെയും നെഞ്ചിലെടുത്ത് താലോലിച്ച് താലോലിച്ചാണ് ഉദയഭാനു ഇൗ ഗാനത്തെ ഗാനമാക്കുന്നത്; ആലപിച്ചത് പി. ജയചന്ദ്രനും. അദ്ദേഹത്തിെൻറ നാദത്തിെൻറ സവിശേഷത ഇൗ ഗാനത്തിന് പ്രത്യേകമായൊരനുഭൂതിതലം നൽകുന്നുണ്ട്.
‘‘ഒാരോ തളിരിലും ഒാരോ പൂവിലും
ഒാർമക്കുറിപ്പുകളെഴുതി
ഉദയശശികിരണകനക തൂലികയിലെ
കവിതയും മഷിയും തീർന്നു...’’ ഭാസ്കരൻ മാഷുടെ സുവർണലിപികളെ അതിലെ ഒാരോ പദങ്ങളെയും സ്വതഃസിദ്ധമായ ശബ്ദസൗന്ദര്യംകൊണ്ട് പരിചരിച്ച് നമ്മിലേക്ക് പകരുകയാണ് ഭാവഗായകൻ.

‘‘ആവണിവാനിടത്തിൻ
ആൽത്തറയിൽ കൊളുത്തിയ
ഒാണനക്ഷത്രദീപം മങ്ങീ...’’ ഇൗ വരികളിൽ
ആ ദീപത്തിെൻറ മങ്ങൽ എത്ര സൂക്ഷ്മമായാണ് ‘മങ്ങീ...’ എന്നിടത്ത് ആ നാദം ധ്വനിപ്പിക്കുന്നത്!
‘വനമുല്ല മലർമാല’യുടെ വാടലിലും ഇതേ തേങ്ങലുണ്ട്.
‘സംഗീതം ഞാൻ മറന്നുപോയി’
‘എെൻറ മനസ്സിലും കൂരിരുൾ തിങ്ങീ...’
ഇൗ വരികളുടെ ആലാപനത്തിൽ, കാമുകെൻറ വിരഹവും നീലിച്ച വിഷാദവും ഏകാകിതയും എത്രമേൽ അനുഭവപ്പെടുന്നുവെന്ന് പറയുക വയ്യ.
കെ.പി. ഉദയഭാനു എന്ന സംഗീതസംവിധായകനെ മാസ്മരികമായ നാദംകൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തുകയായിരുന്നു പി. ജയചന്ദ്രൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.