ഇന്ത്യ-പാക് സമാധാനത്തിനായി അവർ േദശീയഗാനം പാടുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും 70 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളിലും ശാന്തി ആഗ്രഹിച്ച് ഒരു കൂട്ടം ഗായകർ തയാറാക്കിയ മാഷപ്പ് ൈവറലാകുന്നു. ഇന്ത്യയുടെയും പാകിസ്താെൻറയും ദേശീയ ഗാനങ്ങൾ കോർത്തിണക്കി ഇരുരാജ്യങ്ങളിലെയും ഗായകർ പാടുന്ന മാഷപ്പാണ് വൈറലാകുന്നത്. സമാധാനത്തിനുവേണ്ടിയുള്ള ദേശീയ ഗാനം വോയിസ് ഒാഫ് രാം എന്ന ഫേസ് ബുക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിർത്തികൾ കലകൾക്കായി തുറന്നു കൊടുത്താൽ സമാധാനം ൈകവരിക്കും എന്ന വാക്കുകളോടെയാണ് ഗാനം തുടങ്ങുന്നത്.
പാകിസ്താെൻറ ‘പാക് സർസാമിൻ’, ഇന്ത്യയുടെ ‘ജനഗണമന’ എന്നിവ ഇരു രാജ്യങ്ങളിലെയും ഗായകർ ചേർന്ന് പാടുന്നതാണ് വിഡിയോയിൽ. ചിലർ സ്റ്റിയോവിലും ചിലർ പുറത്തും നിന്നാണ് പാടുന്നത്. സമാധാനത്തിനു വേണ്ടി നമുക്കൊരുമിച്ച് നിൽക്കാമെന്ന സന്ദേശവും അതോടൊപ്പം നൽകുന്നു. നേരത്തെ പാക് ദേശീയഗാനം ആലപിക്കുന്ന ഇന്ത്യൻ സംഘത്തിെൻറ വിഡിേയായും ൈവറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.