പാരീസ് ബാറ്റാക്ലാൻ മ്യൂസിക് ഹാൾ തുറന്നു
text_fieldsപാരിസ്: ബാറ്റാക്ലാൻ മ്യൂസിക് ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു. ഒരു വർഷം മുമ്പ് നടന്ന െഎ.എസ്് ആക്രമണത്തിെൻറ വാർഷികത്തിലാണ് ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളായി സംഗീതസന്ധ്യ അരങ്ങേറിയത്.
2015ൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പാരീസിലാകെ 130 പേർ മരിച്ചിരുന്നു. ബാറ്റാക്ലാൻ മ്യൂസിക് ഹാളിൽ നടന്ന ആക്രമണത്തിൽ 89 പേർ കൊല്ലെപ്പട്ടിരുന്നു. തീവ്രവാദി ആക്രമണത്തിനു ശേഷം ആദ്യമായാണ് ഹാൾ തുറക്കുന്നത്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരോട് അവരുടെ ജീവിതം ആഘോഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ബ്രിട്ടീഷ് ഗായകൻ തുടങ്ങിയത്. ആക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീതാസ്വാദകർ ഒരു നിമിഷം നിശബ്ദരായി. തിരികെ ലഭിച്ച ജീവിതം ആസ്വദിക്കുന്നതിനായി അവർ സംഗീതത്തിൽ മുഴുകി. ഒരാഴ്ചത്തെ സംഗീത പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
പരിപാടിക്ക് കിട്ടുന്ന തുക ആക്രമണങ്ങൾക്കിരയായവർക്കുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കും.
Sting's opening speech and minute's silence #Bataclan #Paris pic.twitter.com/qpNSfwcR96
— gigsinparis (@gigsinparis) November 12, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.