റഹ്മാെൻറ സംഗീത പരിപാടിയിൽ നിന്ന് ആളുകൾ ഇറങ്ങിപ്പോയത് ക്രൂരം- പ്രിയങ്ക ചോപ്ര
text_fieldsന്യൂഡൽഹി: ഇന്ത്യൻ െമാസാർട്ട് എ.ആർ.റഹ്മാെൻറ ലണ്ടനിലെ സംഗീത പരിപാടിക്കിടെ ആരാധകർ ഇറങ്ങിപ്പോയത് ക്രൂരമായ പെരുമാറ്റമായെന്ന് നടി പ്രിയങ്ക ചോപ്ര. സംഭവത്തിെൻറ കൂടുതൽ വിവരങ്ങൾ തനിക്ക് അറിയില്ല. അതിനാൽ താൻ കൂടുതൽ സംസാരിക്കാനാഗ്രഹിക്കുന്നില്ല. എങ്കിലും ഇത് ക്രൂരമായ പെരുമാറ്റമായിപ്പോയെന്നും പ്രിയങ്ക പറഞ്ഞു.
വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിനാണ് 'നെത്രു, ഇന്ദ്രു, നാലൈ' (tamil for yesterday, today, tomorrow) എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ 16 പാട്ടുകൾ റഹ്മാൻ പാടിയിരുന്നു. ഹിന്ദിക്കാരായ ബോളിവുഡ് ആരാധകരായിരുന്നു പ്രേക്ഷകർ. റഹ്മാൻ പാടിയതിൽ നാലെണ്ണം തമിഴ് പാട്ടുകളായി എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
'റഹ്മാെൻറ സംഗീത പരിപാടി' എന്നാണ് പരസ്യം നൽകിയിരുന്നതെന്നും എന്നാൽ, 'മദ്രാസ് മൊസാര്‍ട്ട്' എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചെതന്നുമായിരുന്നു ആരാധകരുടെ പരാതി. തെറ്റായ പരസ്യം നൽകി പറ്റിച്ചതിന് പണം തിരിെക നൽകണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.