പതിനാലാംരാവ് വേദിയിൽ ഓളം തീർക്കാൻ ‘ഖത്തറിെൻറ യേശുദാസ്’
text_fieldsമീഡിയാവണ്‍ ഇന്ന് ഖത്തറിലൊരുക്കുന്ന 14 ാം രാവ് മാപ്പിളപ്പാട്ട് ഷോയിൽ പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസ്സത്താർ പെങ്കടുക്കും. പ്രവാസികൾക്കിടയിൽ ഖത്തറിൻറെ യേശുദാസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വേദിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയുടെ റിഹേഴ്‌സല്‍ ദോഹയില്‍ നടന്നു.
പതിവു മാപ്പിളപ്പാട്ടുഷോകളില്‍ നിന്ന് ഏറെ പുതുമകളോടെയും സാങ്കേതികത്തികവോടെയുമാണ് മീഡിയാവണ്‍ ഖത്തര്‍ മലയാളികള്‍ക്കായി ഒരുക്കുന്ന 14 ാം രാവ് ഷോയെന്ന് ഡയറക്ടര്‍ ജ്യോതി വെള്ളല്ലൂര്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഏഴു മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെൻററിലരങ്ങേറുന്ന വ്യത്യസ്തമായ കലാവിഷ്‌കാരം മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കും. വേദികളെ ഇളക്കി മറിക്കുന്ന പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസ്സത്താറിെൻറ സാന്നിധ്യം പരിപാടിക്ക് മാറ്റു കൂട്ടും. ഗായകരായ കെ.ജി മാര്‍ക്കോസ്, വിളയിൽ ഫസീല, അഫ്‌സല്‍, രഹന തുടങ്ങിയവരും നേരത്തെ തന്നെ ദോഹയിലെത്തി.
വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിെൻറ ആദ്യ മാപ്പിളപ്പാട്ട് ഷോയെന്ന പ്രത്യേകതയും 14 ാം രാവിനുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ഉമ്മമാരിലൂടെ മാപ്പിളപ്പാട്ടിന്റെ സമ്പന്ന ചരിത്രം അരങ്ങിലെത്തിക്കുന്ന ഇങ്ങനെയൊരു ഷോ ആദ്യമാണെന്ന് കെ.ജി മാര്‍ക്കോസ് പറഞ്ഞു.
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ലക്ഷ്വറി ഹാളിലെ മുഴുവന്‍ സീറ്റുകളും ദോഹയിലെ ആസ്വാദകര്‍ മുൻകൂട്ടി ബുക്ക് െചയ്തിട്ടുണ്ട്. കോഴിക്കോട്ടെ പ്രശസ്തമായ എസ് ബാൻറ് ട്രൂപ്പാണ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.