പ്രണയ ഭാവന, മെലഡിയുടെ ഇന്ദ്രജാലം... എന്നിട്ടുമെന്തേ മറന്നൂ, ഈ ഗാനം -Video
text_fieldsഅറുപതുകളിൽ മലയാള സിനിമകൾ അധികവും അറിയപ്പെട്ടത് അതിലെ ഗാനങ്ങളിലൂടെയായിരുന്നു. ആ ചലച്ചിത്രങ്ങൾ ഇന്നും ഒാർമി ക്കപ്പെടുന്നതാകെട്ട അതിലെ ശ്രുതിമധുരവും അർഥസമ്പുഷ്ടവുമായ ഗാനങ്ങളിലൂടെതന്നെ.
ഒരു സിനിമയിൽ ആറും ഏഴും പാ ട്ടുകൾ അക്കാലത്ത് സാധാരണമായിരുന്നു. കുഞ്ചാക്കോ നിർമിച്ച് സംവിധാനം ചെയ്ത ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രം 13 ഗാ നങ്ങേളാടെയാണ് തിരശ്ശീലയിലെത്തിയത്. 1977ൽ പുറത്തിറങ്ങിയ ഇൗ വടക്കൻപാട്ട് സിനിമയിൽ രാഘവൻ മാസ്റ്ററും പി. ഭാസ് കരനും ചേർന്നൊരുക്കിയ മുഴുവൻ ഗാനങ്ങളും ഹിറ്റാവുകയും ചെയ്തു.
ഒരു സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റാവുന്നത് ഒരു പുതുമയല്ലാത്ത കാലമായിരുന്നു അത്. ഗാനസമൃദ്ധികൊണ്ട് പേരുകേട്ട ഇത്തരം ചിത്രങ്ങളിൽ എം.എസ്. ബാബുരാജ് എന ്ന ബാബുക്കയും പി. ഭാസ്കരനും ചേർന്ന് ഒരുക്കിയ മിക്ക ഗാനങ്ങളും ‘സൂപ്പർ ഹിറ്റ്’ ഗണത്തിൽപ്പെടുത്താവുന്നവയായി രുന്നു. ബഷീറിെൻറ ‘ഭാർഗവീനിലയ’ത്തിനുവേണ്ടി ഇരുവരും ചേർന്ന് സൃഷ്ടിച്ച എല്ലാ ഗാനങ്ങളും ഇന്നും വേദികളിലും ചാനലുകളിലും പതിവായി കേൾക്കുന്നവയാണ്.
കാലത്തെ അതിജീവിച്ച ‘താമസമെന്തേ വരുവാൻ’, ‘ഏകാന്തതയുടെ അപാര തീരം’, ‘വാസന്തപഞ്ചമി നാളിൽ’, ‘അറബിക്കടലൊരു മണവാളൻ’, ‘പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു’, ‘പൊട്ടിത്തകർന്ന കിനാവ്’ എന്നീ പാട്ടുകളെല്ലാം ഒന്നിെനാന്ന് മികച്ചവയാണ്. വെള്ളിത്തിരയിൽ കറുപ്പിലും വെളുപ്പിലും ജീവിതങ്ങൾ കരഞ്ഞും കരയിപ്പിച്ചും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒാടിമറഞ്ഞപ്പോൾ അതിനൊപ്പമെല്ലാം മികച്ച ഗാനങ്ങളുമുണ്ടായിരുന്നു.
ഇക്കൂട്ടത്തിൽപ്പെടുത്താവുന്ന മറ്റൊരു സിനിമയാണ് 1967ൽ ഇറങ്ങിയ ‘പരീക്ഷ’. ടി.എൻ. ഗോപിനാഥൻ നായർ എഴുതി പി. ഭാസ്കരൻ സംവിധാനംചെയ്ത സിനിമയിൽ അഞ്ച് ഗാനങ്ങളാണുള്ളത്. ബാബുക്ക-പി. ഭാസ്കരൻ കൂട്ടുകെട്ടിൽത്തന്നെയാണ് ഇൗ ഗാനങ്ങളും പിറവിയെടുത്തത്. എന്നാൽ, ആരും പെെട്ടന്ന് ശ്രദ്ധിക്കാത്ത ചില പ്രത്യേകതകൾ ഇൗ സിനിമക്കും അതിലെ ഗാനങ്ങൾക്കുമുണ്ട്.
അഞ്ചു ഗാനങ്ങളിൽ നാലെണ്ണമാണ് ‘സൂപ്പർ ഹിറ്റു’കളായതെങ്കിൽ അഞ്ചാമത്തെ ഗാനം ഇന്നും സംഗീതത്തെക്കുറിച്ച് അറിവുള്ളവരുടെ ഇടയിൽ മറ്റ് നാലുഗാനങ്ങളെക്കാളും മികച്ചതാണ്. ഒരുപേക്ഷ, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളുടെ പട്ടികയിൽ മുൻനിരയിൽത്തന്നെ സ്ഥാനമുള്ള ഒന്ന്.
സിനിമയിലെ നായിക ശാരദ ലജ്ജാവിവശയായി പാടിയഭിനയിച്ച
‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം...’ എന്ന ഗാനമാണത്. എസ്. ജാനകിയുടെ ശബ്ദമാണ് ഇൗ ഗാനത്തെ മികച്ചതാക്കിയതിലെ ഒരു ഘടകം.
പി. ഭാസ്കരെൻറ പ്രണയം തുളുമ്പുന്ന ഭാവനക്ക് ബാബുക്ക തെൻറ മെലഡികൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുകയായിരുന്നു ഇൗ ഗാനത്തിലൂടെ. പഹാഡി രാഗത്തിൽ ഒരു ഗസലിെൻറ സൗകുമാര്യത്തോടെയാണ് ഇൗ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നായികയായ ശാരദ നായകൻ പ്രേംനസീറിന് കേൾക്കാൻ വേണ്ടി പാടുന്ന ഗാനത്തിൽ ഭാസ്കരൻ മാഷുടെ കാവ്യസങ്കൽപങ്ങൾ ശ്രോതാക്കളുടെ ഹൃദയങ്ങളെ സ്പർശിച്ചുകൊണ്ട് ഒഴുകിയെത്തുന്നുണ്ട്.
‘ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനെ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍....’ തുടങ്ങിയ വരികളിൽ പ്രണയത്തിന് സ്വയം സമർപ്പിച്ച ഒരു പെൺമനസ്സിെൻറ ആശങ്കകൾ അലിഞ്ഞുചേർന്നിട്ടുണ്ട്.
‘പരീക്ഷ’യിലെ മറ്റ് അഞ്ച് ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. യേശുദാസ് ആലപിച്ച ‘അന്നുനിെൻറ നുണക്കുഴി തെളിഞ്ഞിട്ടില്ല’ എന്ന ഗാനം കാലഘട്ടത്തിലെ ജനകീയ ഗാനങ്ങളിലൊന്നായിരുന്നു. കല്യാണവീടുകളിലും സിനിമശാലകളിലും ഗാനമേള വേദികളിലും ഇൗ ഗാനം നിറഞ്ഞാടി. ഇതേ സിനിമയിലെ മറ്റൊരു പ്രശസ്ത ഗാനമാണ് ‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ’.
ഇതും മലയാളികൾ നെഞ്ചേറ്റിനടന്നു. ബാബുക്ക ദേശ് രാഗത്തിൽ ഇൗണമിട്ട ഇൗ ഗാനം ഒരുകാലത്തെ യുവ തലമുറയുടെ പ്രണയ ജീവിതങ്ങളോട് ചേർന്നൊഴുകിയ സൃഷ്ടിയാണ്. ജാനകിയമ്മ പാടിയ മറ്റൊരു ഗാനമായ ‘എൻ പ്രാണ നായകനെ എന്തുവിളിക്കും... എങ്ങിനെ ഞാൻ നാവെടുത്ത് പേരുവിളിക്കും.’ എന്ന ഗാനവും മലയാളക്കര മുഴുവൻ മുഴങ്ങി.
യമുന കല്യാണിയിലാണ് ഇൗ ഗാനം ഇൗണമിട്ടിരിക്കുന്നത്. ഇതേ സിനിമയിലെ മറ്റൊരു പ്രശസ്ത ഗാനമാണ് യേശുദാസിെൻറ ശബ്ദത്തിൽ ഒഴുകിയെത്തിയ ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’. സിന്ധുഭൈരവി രാഗത്തിലാണ് ഇൗ ഗാനത്തിെൻറ പിറവി.
സാേങ്കതികമായിപ്പറഞ്ഞാൽ സിനിമയിൽ ആറ് ഗാനങ്ങളുണ്ട്. ജനകിയമ്മ പാടിയ
‘ചേലിൽ താമര പൂത്തുപരന്നൊരു
നീലജലാശയ നികടത്തിൽ
കൽപടവിങ്കലിരുന്നു കാമിനി
സ്വപ്നവിഹാര വിലാസിനിയായ്....’ എന്ന ഗാനം നാലുവരികളുള്ള ഒരു ബിറ്റ് ആയതിനാൽ ആകാശവാണിയിലൂടെയോ ചാനലുകളിലൂടെയോ ആരും കേൾക്കാറില്ലെന്നു മാത്രം.
‘പരീക്ഷ’യിലെ പാട്ടുകൾക്ക് ഇനിയുമുണ്ട് പ്രത്യേകതകൾ. പാട്ടുകൾ ചിട്ടപ്പെടുത്താൻ ബാബുക്കയുടെ കൂടെ നിന്നത് പിൽക്കാലത്ത് പ്രശസ്തനായ ആർ.കെ. ശേഖർ എന്ന സംഗീതജ്ഞനാണ്; എ.ആർ. റഹ്മാെൻറ പിതാവ്. സിനിമയിൽ പശ്ചാത്തല സംഗീതമൊരുക്കിയതാകെട്ട അറിയപ്പെടുന്ന സംഗീത സംവിധായകനായ എം.ബി. ശ്രീനിവാസനാണ്.
മികച്ച ഗാനമായിട്ടും ‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...’ എന്ന ഗാനം മറ്റു ഗാനങ്ങളെ അപേക്ഷിച്ച് ജനകീയമായില്ല എന്നറിയാൻ യുട്യൂബിലെ സന്ദർശകരുടെ എണ്ണമെടുത്താൽ മാത്രം മതി. 2009ൽ അപ്ലോഡ് ചെയ്ത ‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ..’ എന്ന ഗാനത്തിന് ഇതുവരെ 14 ലക്ഷത്തോളം കേൾവിക്കാരുണ്ടായപ്പോൾ ‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...’ എന്ന ഗാനത്തിന് കേവലം ഒരുലക്ഷത്തിൽ താഴെ ശ്രോതാക്കളെ മാത്രമാണ് ലഭിച്ചത്. ഒരു ലക്ഷണമൊത്ത സൃഷ്ടി ജനങ്ങൾ ഏറ്റെടുക്കാതെപോയതിെൻറ ഉത്തമ ഉദാഹരണമാണ് ഇൗ ഗാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.