Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവിവാഹ വീടുകളിലെ...

വിവാഹ വീടുകളിലെ പാട്ട്​ പരീക്ഷണങ്ങൾ

text_fields
bookmark_border
marriage
cancel

‘‘വധൂ വരൻമാരേ...പ്രിയ വധൂ വരൻമാരേ..വിവാഹ മംഗളാശംസകളുടെ വിടർന്ന പൂക്കളിതാ..ഇതാ..വധൂ വരൻമാരേ..’’

തെങ്ങിൻ മുകളിൽ കെട്ടിയ കോളാമ്പി മൈക്കിൽ നിന്ന്​ മധുര സംഗീതം ഒഴുകിയെത്തി. വരണമാല്യമണിഞ്ഞ്​ വരനും വധുവും കയറി വരുമ്പോൾ തൊണ്ണൂറുകളിൽ മലബാറിലെ മിക്ക വിവാഹ വീടുകളിലും ഉയർന്നു കേൾക്കുന്ന ഗാനമായിരുന്നു ഇത്​. സന്ദർഭത് തിനനുയോജ്യമായ ഇതിലും നല്ലൊരു വിവാഹ ഗാനം പിന്നീട്​ കേട്ടിട്ടില്ലെന്നു വേണം പറയാൻ.

എം. കൃഷ്​ണൻ നായരുടെ സം വിധാനത്തിൽ 1969ൽ പുറത്തിറങ്ങിയ ജ്വാല എന്ന ചിത്രത്തിലെ ഗാനമാണിത്​. വയലാറി​​​​​െൻറ വരികൾക്ക്​ സംഗീതം നൽകിയിരിക്ക ുന്നത്​. ജി. ദേവരാജനാണ്​. പി. സുശീല ആലപിച്ച ഇൗ ഗാനം കാലത്തി​​​​​െൻറ കുത്തൊഴുക്കിൽ യാതൊരു പോറലും ഏൽക്കാതിരിക ്കുന്നതിൽ​​ ആ ഗാനത്തി​​​​​െൻറ വരികളുടെ സൗന്ദര്യത്തിന്​ വലിയ പങ്കുണ്ട്​.

p-susheela
പി. സുശീല

പുതിയ വീട് ടിലേക്ക്​, മനസ്സു നിറയെ ആശങ്കകളും അതിലേറെ സ്വപ്​നങ്ങളുമായി പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്​ ജീവിക് കാനായി കയറി വരുകയാണ്​ പുതുമണവാട്ടി. വീട്ടുകാരേയും നാടിനെയും വിട്ട്​ പുതിയ വീടി​​​​​െൻറ ഭാഗമാവാൻ എത്തുന്നവൾ. ജ്വാലയിലെ ഗാനത്തിലെ തുടർന്നുള്ള വരികളും ശ്രദ്ധേയമാണ്​.

ഇതുവരെ കണ്ട ദിവാസ്വപ്നങ്ങളില്‍...ഇവയിലെ നറുമണമുതിരട്ടേ...
ഇനി നിങ്ങള്‍ മീട്ടും നവരത്ന വീണയില്‍...ഇവയിലെ നാദം നിറയട്ടേ...
ഒരു ദിവ്യസംഗീതമുയരട്ടേ...ഉയരട്ടേ...ഉയരട്ടേ...

വിവാഹത്തിനു മുമ്പ്​ ഒരുപാട്​ ദിവാസ്വപ്​നങ്ങളുമായി നാളുകൾ തള്ളി നീക്കിയ യുവ മിഥുനങ്ങൾക്ക്​ ഇതിലും മനോഹരമായി എന്ത്​ ആശംസിക്കാനാണ്​. വയലാർ എന്ന പ്രതിഭാധനനായ കവിയുടെ കാവ്യ സങ്കൽപനങ്ങളുടെ ഭാവ തീവ്രത എത്രത്തോളം ഉദാത്തമാണെന്നു കാണാം. ചരണത്തിലെ വരികൾ നോക്കൂ...

ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളില്‍...ഇവയിലെ മധുരിമയലിയട്ടേ...
ഇനിനിങ്ങളെഴുതും... അനുരാഗ കവിതയില്‍...ഇവയിലെ ദാഹം വിരിയട്ടേ...
ഒരു പ്രേമസാമ്രാജ്യമുയരട്ടേ...ഉയരട്ടേ...ഉയരട്ടേ...

vayalar-and-devarajan
വയലാർ, ജി. ദേവരാജൻ

വിവാഹ ശേഷവും മനസ്സിലുള്ള പ്രണയം ഒരു സാമ്രാജ്യം പോലെ ഉയര​െട്ടയെന്നും വധുവും വരനും തമ്മിലുള്ള ദിനങ്ങൾ പ്രണയാർദ്രമാവ​െട്ടയെന്നുമാണ്​ കവി ആശംസിക്കുന്നത്​. പി. സുശീലയുടെ മധുരമായ ശബ്​ദം കൂടിയായപ്പോൾ ഇൗ ഗാനം അതിമനോഹരമായെന്ന്​ നിസ്സംശയം പറയാം.

വിവാഹ ശേഷം വധുവിനേയും കൂട്ടി വരൻ ത​​​​​െൻറ വീട്ടിലേക്ക്​ കയറുമ്പോൾ ഇത്തരം പാട്ട്​ പരീക്ഷണങ്ങൾ പല വിവാഹ വീടുകളിലും പതിവാണ്​. സന്ദർഭത്തിനനുസരിച്ചുള്ള പാട്ടുകൾ തെരഞ്ഞെടുത്ത്​ വെക്കാൻ പാട്ടുപെട്ടി കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്​.

വധൂവരൻമാരുടെ പേര്​ വരുന്ന ഗാനങ്ങളും അവയിൽ ഇടം നേടാറുണ്ട്​. ഫാസിൽ സംവിധാനം ചെയ്​ത അനിയത്തി പ്രാവ്​ എന്ന ചിത്രം ഇറങ്ങിയ ശേഷം പ്രിയ എന്നു പേരായ പെൺകുട്ടികളെ വിവാഹം ചെയ്ത ഭൂരിഭാഗം വീടുകളിലും വിവാഹത്തിന്​ വെച്ചിരുന്നത്​ യേശുദാസ്​ ആലപിച്ച ‘‘ഒാ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം...’’ എന്ന പാട്ടായിരുന്നു എന്നത്​ രസകരമാണ്​. എസ്​. രമേശൻ നായരുടെ വരികൾക്ക്​ ഒൗസേപ്പച്ചനാണ് ഇൗ ഗാനത്തിന്​​ സംഗീതം നൽകിയത്​. ഇത്തരത്തിൽ വധൂവരൻമാരെ സ്വീകരിക്കാൻ ഉപയോഗിച്ച ഒന്നായിരുന്നു 1985ൽ പുറത്തിറങ്ങിയ ‘തമ്മിൽ തമ്മിൽ’ എന്ന ചിത്രത്തിലെ ഗാനം.

‘‘ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍...’’

thammil-thammil

ഒരു പിടി നല്ല ഗാനങ്ങൾ മലയാള ചലച്ചിത്രലോകത്തിന്​ സംഭാവന ചെയ്​ത പൂവച്ചൽ ഖാദറാണ്​ ഇൗ ഗാനത്തി​​​​​െൻറ സൃഷ്​ടാവ്​. രവീന്ദ്ര​​​​​െൻറ സംഗീതത്തിൽ യേശുദാസും ലതികയും ചേർന്നാണ്​ ഇൗ ഗാനം ആലപിച്ചിരിക്കുന്നത്​.

‘‘മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാള്‍കള്‍.. പുതു മൊട്ടിന്‍ കിങ്ങിണിയോടെ ...ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു’’ എന്ന അനുപല്ലവിയിലെ വരികളും, ‘‘മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ.. ഇനിയുള്ള രാവുകളെല്ലാം.. നിങ്ങടെ ബന്ധം മാതൃകയാകാന്‍ മംഗളമരുളുന്നു’’ ചരണത്തിലെ ഇൗ വരികളും​ ഗാനത്തെ സുന്ദരമാക്കുന്നു​.

poovachal-khader
പൂവച്ചൽ ഖാദർ

പ്രിയദർശ​​​​​െൻറ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ‘രാക്കുയിലിൻ രാഗ സദസ്സിൽ’ എന്ന ചിത്രത്തിൽ എസ്​. രമേശൻ നായർ രചിച്ച്​ എം.ജി. രാധാകൃഷ്​ണൻ സംഗീതം പകർന്ന് യേശുദാസ്​ ആലപിച്ച ‘‘പൂമുഖ വാതിൽക്കൽ സ്​നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ.. എന്ന ഗാനവും ‘കാ​ര്യസ്​ഥൻ’ എന്ന ചിത്രത്തിലെ ‘‘മംഗളങ്ങൾ വാരിക്കോരി ചൊരിയാം..’’ എന്ന ഗാനവും​ ഏറെ കാലം വിവാഹ വീടുകളിലെ പാട്ട്​ പരീക്ഷണങ്ങളിൽ അടക്കി വാണിരുന്നു.

ആശങ്കയും ഉത്​ക്കണഠയുമായി നിൽക്കുമ്പോഴും വധൂവരൻമാരുടെ മുഖത്ത് ആഹ്ലാദത്തി​​​​​െൻറയും​ നാണത്തി​​​​​െൻറയും നേർത്ത മഴവില്ല്​ വിടർത്തുവാൻ ഇൗ വരികൾക്ക്​ സാധിച്ചതിനാൽ തന്നെയാണ്​ കാലങ്ങൾക്കിപ്പുറവും ഇത്തരം പല ഗാനങ്ങളും ശക്തമായി നിലനിൽക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raveendranp susheelajwalamalayalam newsmusic newsMusic Article
News Summary - song from marriage homes -music news
Next Story