പാട്ടിനൊപ്പം ഡബ്ബിങ്ങും
text_fieldsഇന്ത്യൻ സിനിമയിൽ പിന്നണി ഗായകനായി നിറഞ്ഞുനിന്ന എസ്.പി. ബാലസുബ്രഹ്മണ്യം കഴിവുതെളിയിച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായിരുന്നു. കെ. ബാലചന്ദറിെൻറ മന്മഥ ലീല എന്ന ചിത്രത്തിലൂടെയായിരുന്നു ഡബ്ബിങ് രംഗത്തേക്കുള്ള 'അരങ്ങേറ്റം'. ഈ ചിത്രത്തിെൻറ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകിയത് ആകസ്മികമായിട്ടായിരുന്നു.
കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ നിരവധി പ്രമുഖ നടന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസെൻറ സ്ഥിരം ഡബ്ബിങ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിെൻറ തെലുങ്ക് പതിപ്പിനായി, ഒരു സ്ത്രീ കഥാപാത്രമടക്കം കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്കാണ് എസ്.പി. ബാലസുബ്രഹ്മണ്യം ശബ്ദം നൽകിയത്.
അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2012ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ട് ഡബ്ബ് ചെയ്തു. ബെൻ കിങ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും എസ്.പി.ബി ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.