അവിടെ ഒരു വലിയ ഗ്യാങ് എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഹ്മാൻ
text_fieldsതനിക്കെതിരെ ബോളിവുഡിൽ ഒരു ഗാങ് മുഴുവൻ പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഹിന്ദിയിൽ കുറച്ചുമാത്രം സിനിമകൾ ചെയ്യുന്നതെന്നും പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുതിെൻറ അവസാനത്തെ ചിത്രമായ ‘ദിൽ ബേച്ചാര’ക്ക് സംഗീതം നൽകിയത് റഹ്മാനായിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
‘ഞാൻ നല്ല സിനിമകളോട് ഒരിക്കലും നോ പറയില്ല. എന്നാൽ, അവിടെ ഒരു കൂട്ടമുണ്ട്. തെറ്റിധാരണകൾ കാരണം അവർ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. മുകേഷ് ഛഭ്ര (ദിൽ ബേച്ചാരയുടെ സംവിധായകൻ) എന്നോട് ആവശ്യപ്പെട്ടപ്പോൾ നാല് പാട്ടുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് അദ്ദേഹത്തിന് നൽകി. എന്നാൽ, നിരവധിയാളുകൾ എെൻറ അടുത്തേക്ക് പാട്ടിന് പോകണ്ട എന്ന് പലയാവർത്തി പറഞ്ഞതായി അദ്ദേഹം എന്നോട് വെളിപ്പെടുത്തി. എന്നെ കുറിച്ച് പല കഥകളും മുകേഷിനോട് അവർ പറയുകയും ചെയ്തു. അതോടുകൂടി എനിക്ക് മനസിലായി, ഞാൻ എന്തുകൊണ്ടാണ് ഹിന്ദിയിൽ കുറച്ചുമാത്രം സിനിമകളിൽ പ്രവർത്തിക്കുന്നത് എന്ന്. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നിലേക്ക് എത്താത്തതെന്നും അതോടുകൂടി വെളിപ്പെട്ടുവെന്നും റഹ്മാൻ പറഞ്ഞു.
ഒരു വലിയ ഗാങ് എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ഞാൻ മികച്ച സിനിമകൾ ചെയ്യണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അത് സംഭവിക്കുന്നത് ചിലർ തടയുന്നു. അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ വിധിയിലും എല്ലാം ദൈവത്തിൽ നിന്നും വരുന്നതാണെന്നും വിശ്വസിക്കുന്നയാളാണ്. എന്നിലേക്ക് വരുന്ന സിനിമകളും മറ്റുകാര്യങ്ങളും ചെയ്ത് ജീവിക്കുന്നു. പക്ഷെ, സംഗീതത്തിനായും മനോഹരമായ സിനിമകൾക്ക് വേണ്ടിയും എെൻറ അടുത്തേക്ക് വരുന്നവരെ ഞാൻ സ്വാഗതം ചെയ്യും.
ദിൽ ബേച്ചാരയിൽ നാല് പാട്ടുകളാണ് റഹ്മാേൻറതായി പുറത്തുവന്നത്. നാലും യൂട്യൂബിൽ തരംഗമായി മുന്നേറുകയാണ്. ഹോട്സ്റ്റാറിൽ റിലീസായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.