‘വരിക ഗന്ധര്‍വ ഗായകാ’ പ്രകാശനം ചെയ്തു
text_fieldsകോഴിക്കോട്: സംഗീതസംവിധായകന് ജി. ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രന് രചിച്ച ‘വരിക ഗന്ധര്‍വ ഗായകാ’ പുസ്തകം പ്രകാശനം ചെയ്തു. എം.ടി. വാസുദേവന്‍ നായർ, ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജന്‍ നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്.
ദേവരാജന്‍ മാസ്റ്റര്‍ക്ക് ശിഷ്യനായ എം. ജയചന്ദ്രെൻറ കാണിക്കയാണ് ഈ പുസ്തകമെന്ന് എം.ടി. വാസുദേവൻ നായര്‍ പറഞ്ഞു. മാസ്റ്ററുടെ സവിശേഷ വ്യക്തിത്വത്തെക്കുറിച്ച് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. എം. ജയചന്ദ്രന് നല്കുന്ന ഗുരുവന്ദനമാണ് ഈ കൃതിയെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. കൽപറ്റ നാരായണന് പുസ്തകപരിചയവും രാജേന്ദ്രന് എടത്തുംകര മുഖ്യപ്രഭാഷണവും നടത്തി. ഗായകന് മധു ബാലകൃഷ്ണൻ, ശ്രീകുമാര്‍ മേനോൻ, രഞ്ജിത്ത്, ഡോ. സുരേഷ് പുത്തലത്ത്, ആർ. ഇളങ്കോ, ബിജു കുമാർ, സഞ്ജീവ് എസ്. പിള്ള, എം. ജയചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. അജയ് ഗോപാല്‍ സ്വാഗതവും അനില്‍ മങ്കട നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സംഗീതസന്ധ്യയിൽ എം. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ശ്രേയ ജയദീപ്, നിഷാദ്, മൃദുല വാരിയർ, സിന്ധു പ്രേംകുമാർ തുടങ്ങിയവർ ഗാനമാലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.