നാദം പകർത്തിയും രൂപം പകർത്തിയും
text_fieldsലക്ഷക്കണക്കിന് ആരാധകരുണ്ട് യേശുദാസിന്. എന്നാൽ, അവരിൽ വ്യത്യസ്തരായി നിൽക്കുന്ന രണ്ടുപേരുണ്ട്. ഗാനമേള വേ ദികൾ തോറും ദാസേട്ടനെ പിന്തുടർന്ന് ആ ഗന്ധർവ നാദം പകർത്തിയ ബേബിച്ചനും നിഴലായ് കൂടെ നടന്ന് അപൂർവ നിമിഷങ്ങൾ ക ാമറയിൽ ഒപ്പിയെടുത്ത ലീൻ തോബിയാസും. 1966 ആഗസ്റ്റിൽ 14ാം വയസിലാണ് ചങ്ങനാശ്ശേരിയിൽ ഗാനമേളക്കെത്തിയ യേശുദാസിനെ പുല്ലുക്കാട്ടെ ബേബിച്ചന്‍ ആദ്യം കാണുന്നത്. മലയാളവും തമിഴും ഹിന്ദിയും കന്നഡയുമൊക്കെ തകർത്തുപാടിയ യേശുദാസ് അന്നേ ബേബിച്ചെൻറ മനസിൽ കുടിയേറി. വീണ്ടും വീണ്ടും ദാസിെൻറ ഗാനമേള കേൾക്കണമെന്നായി ആഗ്രഹം. ദൂരസ്ഥലങ്ങളിൽ ഗാനമേള കേൾക്കാൻ പോകാൻ കഴിയാത്തത് കൊണ്ട് ആ ആഗ്രഹം മനസ്സിലൊതുങ്ങി. രണ്ട് വർഷം കഴിഞ്ഞ് തിരുവല്ലയിൽ ഗാനമേള അവതരിപ്പിക്കാൻ യേശുദാസ് എത്തിയപ്പോൾ രണ്ടും കൽപിച്ച് നേരിൽകണ്ട് ആഗ്രഹമറിയിച്ചു -ഗാനമേള റെക്കോർഡ് ചെയ ്യണം.
കൗമാരക്കാരനായ ആരാധകെൻറ ആവശ്യം നിരാകരിക്കാൻ യേശുദാസിനുമായില്ല. ബേബി സുജാതക്കൊപ്പം യേശുദാസ് അന്ന് നടത്തിയ നാലുമണിക്കൂർ ഗാനമേള അങ്ങനെ ബേബിച്ചെൻറ താസ്കൻറ റീൽ ടു റീൽ റെക്കോർഡർ ഒപ്പിയെടുത്തു. തുടർന്ന് 1974 വരെ കാസർകോടും മദ്രാസുമൊക്കെ കടന്ന് ബോംബെ വരെയെത്തി ആ റെക്കോർഡിങ്. ബോംബെയിലെ റബ്ബർ കമ്പനിയിൽ ഡിപോ മാനേജരായി ജോലി ചെയ്യുേമ്പാഴും അവിടെ എവിടെയെങ്കിലും ദാസിെൻറ ഗാനമേളയുണ്ടെങ്കിൽ കൃത്യമായി ബേബിച്ചൻ എത്തിയിരിക്കും. 1973-ല്‍ ബോംബെയിലെത്തിയ യേശുദാസ് അടുത്തി ഡിസംബറിൽ ചങ്ങനാശ്ശേരി പാറേപ്പള്ളിയിൽ തെൻറ ഗാനമേള ഉണ്ടെന്ന് അറിയിച്ചു. ഡിസംബറിൽ ലീവ് കിട്ടാതായപ്പോൾ ബേബിച്ചൻ മറ്റൊന്നും ആലോചിച്ചില്ല. ജോലി രാജിവെച്ച് ഗാനമേള റെക്കോർഡ് ചെയ്യാൻ നാട്ടിലേക്ക് പോയി ഇതിന് വീട്ടുകാരുടെ ശകാരം കിട്ടിയതോടെ യേശുദാസിനൊപ്പം നടന്ന് ആ ശബ്ദം പകര്‍ത്തുകയെന്ന കൗതുകകരമായ ആഗ്രഹത്തിന് ബേബിച്ചൻ താത്കാലികമായി വിടനൽകി.
1984-ല്‍ തിരുവല്ലയിൽ വെച്ച് വീണ്ടും യേശുദാസിനെ കാണാനിടയായി. പഴയ റെക്കോർഡുകളെ കുറിച്ച് തിരക്കിയ യേശുദാസിനോട് അവ ഭദ്രമായി കൈയിലുണ്ടെന്നായിരുന്നു ബേബിച്ചെൻറ മറുപടി. അത് കേൾക്കാൻ താൻ വരുമെന്ന ദാസിെൻറ വാക്ക് വെറുംവാക്കല്ലെന്ന് അധികം വൈകാതെ ബേബിച്ചന് മനസിലായി. ഒരുദിവസം ആ പാട്ടുകൾ കേൾക്കാൻ ദാസ് ബേബിച്ചെൻറ വീട്ടിലെത്തി. മണിക്കൂറുകളോളം പാട്ടുകേട്ട് ബേബിച്ചനൊപ്പം ദാസ് ഇരുന്നു. ഇതിലൊരെണ്ണം തരാമോയെന്ന് ചോദിച്ച ദാസിെൻറ ഭാര്യ പ്രഭയോട് ബേബിച്ചെൻറ മറുപടി ഇതായിരുന്നു -‘എെൻറ ജീവൻ തരാം, ഇതിലൊരെണ്ണം പോലും നൽകില്ല...’
വചനം രൂപമായി....
ഗന്ധർവനാദത്തിെൻറ ഉടമയുടെ രൂപത്തെ കാമറ കൊണ്ട് പിന്തുടരുന്നത് ജീവിതവ്രതമാക്കിയ കഥയാണ് പ്രമുഖ ഫോട്ടോഗ്രാഫർ ലീൻ തോബിയാസിന് പറയാനുള്ളത്. എല്ലായ്പ്പോഴും വെള്ള വസ്ത്രം, എല്ലാനേരവും സംഗീതം മാത്രം.... ഇവയെ എങ്ങിനെ വ്യത്യസ്തമായി ഫ്രെയിമിലാക്കാം എന്നതായിരുന്നു ഈ യാത്രയിലെ വെല്ലുവിളി. എന്നാൽ, ആ യാത്രയിലെ മധുരിക്കുന്നതും വേദനിക്കുന്നതുമായ അനുഭവങ്ങൾ ദാസ് ഓർത്തെടുത്തത് ചിത്രങ്ങളെ വേറിട്ടതും ജീവസ്സുറ്റതുമാക്കി. വിദ്യാർഥിയായിരിക്കുേമ്പാൾ നാട്ടിൽ ഗാനമേള അവതരിപ്പിക്കാനെത്തിയപ്പോളാണ് ദാസ് ലീനിെൻറ മനസിൽ പ്രവേശിച്ചത്. അന്ന് രണ്ട് േഫാട്ടോഗ്രാഫർമാർ ദാസിനെ തൊട്ടും സംസാരിച്ചും േഫാട്ടോ എടുക്കുന്നത് കണ്ടപ്പോൾ എങ്ങിനെയും ദാസിെൻറ ഫോട്ടോഗ്രാഫറാകണമെന്ന ചിന്ത ഉടലെടുത്തു.
പിന്നീട് യേശുദാസിെൻറ ഗാനമേളകളും സംഗീതക്കച്ചേരികളും ഉള്ള സ്ഥലങ്ങളിലെല്ലാം ലീനും കാമറയും സ്ഥിരസാന്നിധ്യമായി. പത്രത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫറായശേഷം ദാസേട്ടനുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. അങ്ങിനെയൊരിക്കലാണ് സ്റ്റേജ് പരിപാടികളല്ലാെത തീമുകളെ അടിസ്ഥാനമാക്കി ദാസിെൻറ ചിത്രങ്ങളെടുക്കാനുള്ള ആശയം മനസിലുദിക്കുന്നതും അനുമതി ലഭിക്കുന്നതും. പിന്നീടങ്ങോട്ട് വളരെയേറെ സ്ഥലങ്ങളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനും ചിത്രങ്ങള്‍ എടുക്കുവാനും സാധിച്ചു. പഠിച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, സംഗീതജ്ഞര്‍, ഗായകര്‍ തുടങ്ങി ദാസേട്ടെൻറ സംഗീതജീവിതവുമായി ബന്ധപ്പെട്ട അനേകം വ്യക്തികളെയും സ്ഥലങ്ങളെയും കാമറയിൽ പകർത്തി. ഒാരോ ഫ്രെയിമും ഓരോ കഥകൾ. സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവ.
സംഗീതകോളേജില്‍ പഠിക്കുമ്പോള്‍ താമസിച്ചിരുന്ന കോളേജ് പ്രിന്‍സിപ്പല്‍ ശെമ്മാങ്കുടി സാറിെൻറ കാര്‍ ഷെഡില്‍ ദാസ് നിൽക്കുന്നതും ശ്രീനാരായണഗുരുവിൻറ ‘ജാതിഭേദം മതദ്വേഷം...’ എന്ന വരികളിലൂടെ ആ ശബ്ദം ആദ്യമായി വെളിപ്പെട്ട ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയുടെ നിര്‍മാതാവ് നമ്പ്യാത്ത് സാറിനെ കാണാന്‍ പോയതുമെല്ലാം മറക്കാനാകാത്ത നിമിഷങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോ ബയോഗ്രഫിക്കുള്ള ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സ് നേടാനും ഈ ദൃശ്യയാത്രകളിലൂടെ ലീൻ തോബിയാസിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.