ആത്മഹത്യ ചിന്തയിൽനിന്ന് എന്നെ രക്ഷിച്ചത് ഇസ്ലാം -യുവാൻ ശങ്കർ രാജ
text_fieldsജീവിതത്തിൽ ഒരുപാട് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇസ്‌ലാമിലേക്ക് വന്നതോടെയാണ് ഇതിന് പരിഹാരമായതെന്നും തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ. കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു യുവാൻ. ‘എന്തായിരുന്നു നിങ്ങളുടെ ഏറ്റവും വലിയ ഭയം, എങ്ങനെയാണ് അതിനെ മറികടന്നത്’ എന്നതായിരുന്നു ആരാധകെൻറ ചോദ്യം. ‘ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് ഒരുപാട് തവണ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇസ്ലാം എന്നെ എല്ലാവിധ ഭയത്തിൽനിന്നും രക്ഷപ്പെടുത്തി’ -യുവാൻ വിഡിയോയിലൂടെ മറുപടി നൽകി.
സംഗീത കുലപതി ഇളയരാജയുടെ മകനായ യുവാൻ 2014ലാണ് മതം മാറുന്നത്. അബ്ദുൽ ഖാലിക് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. അമ്മയുടെ നിര്യാണത്തെത്തുടർന്ന് ഇസ്‌ലാമിലേക്ക് നയിച്ച ആത്മീയ അനുഭവം യുവാൻ പങ്കുവെച്ചിരുന്നു. ‘മരിച്ചുപോയ തെൻറ അമ്മയെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു ഞാൻ. ആയിടക്കാണ് മക്കയിൽനിന്ന് വന്ന സുഹൃത്ത് നമസ്കാര പായ സമ്മാനിച്ചത്. എെൻറ ബന്ധു വീട്ടിൽ വന്നപ്പോൾ അമ്മയെക്കുറിച്ച് സംസാരിച്ചു. അത് എന്നിൽ ഒരുപാട് സങ്കടമുളവാക്കി. ഞാൻ നമസ്കാര പായയിലിരുന്നു കരഞ്ഞു. ആ സംഭവത്തിനുശേഷം ഖുർആൻ പഠിക്കാൻ തുടങ്ങി. നമസ്കാരം എങ്ങനെ നിർവഹിക്കാമെന്ന് പഠിച്ചു’ -യുവാൻ പറയുന്നു.
ബോളിവുഡ് നടൻ സുഷാന്ത് സിങ് രാജ്പുത്തിെൻറ മരണത്തെ തുടർന്ന് ഒരുപാട് താരങ്ങൾ വിഷാദത്തിൽനിന്നും ആത്മഹത്യ ചിന്തയിൽനിന്നും തങ്ങൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.