ഗാനഗന്ധര്‍വന്‍െറ ശബ്ദമാധുരി വീണ്ടും
text_fieldsഗാനഗന്ധര്‍വന്‍െറ ശബ്ദമാധുരിയോടെ ‘കോപ്പയിലെ കൊടുങ്കാറ്റ്’ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥ് ഭരതനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും വരികളെഴുതിയത് റോയ് പുറമഠം ആണ്. മിഥുന്‍ ഈശ്വര്‍ ഈണം പകര്‍ന്നിരിക്കുന്നു. ആദ്യ ഗാനം ‘പറയുവാനറിയാതെ’.. ആലപിച്ചിട്ടുള്ളത് ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ്. സംഗീത സംവിധായകന്‍ തന്നെ ആലപിച്ചിട്ടുള്ള ‘തിര തിര..’ എന്ന ഗാനമാണ് രണ്ടാമത്തേത്.
പാട്ടുകള്‍ കേള്‍ക്കാന്‍:
YouTube https://www.youtube.com/watch?v=BE5bXKldjPo
Saavn http://www.saavn.com/s/album/malayalam/KoppayileKodumkattu2016/TvK6d4,6KZg_
Gaana http://gaana.com/album/koppayilekodumkattu
ബൈജു എഴുപുന്നയുടെ കഥയില്‍ സൗജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘കോപ്പയിലെ കൊടുങ്കാറ്റി’ന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് കെ നാരായണാണ്. സിദ്ധാര്‍ത്ഥ് ഭരതനും ഷൈന്‍ ടോം ചാക്കോയും കൂടാതെ നിഷാന്ത് സാഗര്‍, നൈറ ബാനര്‍ജി, പാര്‍വതി നായര്‍, ശാലിന്‍ സോയ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിരേന്‍ കെ.തിവാരിയും ബിജു സുവര്‍ണയും ചേര്‍ന്നാണ്. ചിത്രസംയോജനം രഞ്ജിത് ടച്ച്റിവര്‍. പശ്ചാത്തല സംഗീതം റുഡോള്‍ഫ് ജിയുടേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. കമ്മുവടക്കന്‍ ഫിലിംസിന്‍്റെ ബാനറില്‍ നൗഷാദ് കമ്മുവടക്കന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.