അടിപൊളിപ്പാട്ടുകള്‍ മനസ്സിലേക്കല്ല, ശരീരത്തിലേക്കാണ് എത്തുന്നത്-ബ്ളെസ്സി
text_fieldsജീവിതഗന്ധിയായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ളെസി. അദ്ദേഹം തന്‍െറ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയ ഗാനങ്ങള്‍ക്കുമുണ്ട് വ്യത്യസ്തത. സംഗീതത്തിലെ തന്‍്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറഞ്ഞ സംവിധായകന്‍ ഇന്ന് മലയാള സിനിമയില്‍ മനസ്സില്‍ പതിയുന്ന പാട്ടുകള്‍ ഉണ്ടാകുന്നില്ല എന്നും പറഞ്ഞു. സംഗീതം മലയാളികള്‍ക്കെന്നല്ല ലോകം മുഴുവനുമുള്ളവര്‍ക്കും ഹ്യദ്യമായ ഒന്നാണ്. എന്നാല്‍ സിനിമയില്‍ സാഹചര്യത്തിനനുസരിച്ചു വേണം പാട്ടുകള്‍ ക്രമീകരിക്കാന്‍. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനു മുന്‍പ് ഗാനരചയിതാവിനും സംഗീത സംവിധായകനും തിരക്കഥ നന്നായി വിവരിച്ച് കൊടുക്കാറുണ്ട് ബ്ളെസി.
പഴയ പാട്ടുകളോടാണ് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത്. ‘അകലെ അകലെ നീലാകാശം’ എന്ന ബാബുരാജിന്‍െറ ഗാനം കേള്‍ക്കുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. അന്നത്തെ കാലത്ത് എങ്ങനെ ഇത്രയും മനോഹരമായ മിക്സിംഗ് നടന്നുവെന്ന്. സ്വന്തം സിനിമയിലെ ഗാനങ്ങളില്‍ വരികളിലൂടെ ഏറ്റവും പ്രിയപ്പെട്ടത് തന്മാത്രയിലെ ‘ഇതളൂര്‍ന്നു വീണ പനിനീര്‍ ദലങ്ങള്‍..’ എന്ന ഗാനമാണ്. തന്‍മാത്രത്തിലെ ‘കാട്ര് വിഴിയിലെ കണ്ണമ്മ..’ എന്ന ഗാനവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ സംവിധായകന്‍ അത് ചിത്രത്തില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് വിശദീകരിച്ചത് ഇങ്ങനെ; ‘തമിഴ് സാഹചര്യത്തില്‍ എത്തിപ്പെട്ട കഥാപാത്രമായതിനാല്‍ ഭാരതീയാരുടെ കീര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഛായാഗ്രാഹകന്‍ അഴകപ്പന്‍്റെ ഭാര്യയാണ് ‘കപ്പലോട്ടിയ തമിഴന്‍’ എന്ന ചിത്രത്തിലെ ഭാരതിയാര്‍ കീര്‍ത്തനത്തെപ്പറ്റി പറഞ്ഞത്. അതിനെ മറ്റൊരു രൂപത്തില്‍ ചിത്രത്തില്‍ ഉപയോഗിക്കുകയായിരുന്നു.
പഴയ പാട്ടുകളെ ഒരുപാടു സേ്നഹിക്കുന്ന സംവിധായകന്‍ പഴയ പാട്ടുകളെ റീമിക്സ് ചെയ്ത് സിനിമയില്‍ ഉപയോഗിക്കുന്ന പുത്തന്‍ ട്രെന്‍ഡിനോട് അതൃപ്തി പ്രകടിപ്പിച്ചു. അത്തരം പാട്ടുകളോട് പെട്ടെന്നൊരു ആസ്വാദ്യത തോന്നാം. പക്ഷെ ദാസേട്ടന്‍്റെ ശബ്ദത്തില്‍ കേട്ടു പതിഞ്ഞ ഒരു പാട്ട് മറ്റൊരാളിലൂടെ കേള്‍ക്കുക എന്ന് പറയുന്നത് അരോചകം തന്നെയാണ്. എങ്കിലും പുതിയ തലമുറക്ക് പാട്ടുകള്‍ പരിചയപ്പെടാനുള്ള സാധ്യത അതിലുണ്ടെന്ന് പറയുമ്പോള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ മാറി വരുന്ന പാട്ടിന്‍്റെ രീതികളേയും അദ്ദേഹം അവലോകനം ചെയ്തു. നമ്മുടെ സിനിമയില്‍ ഇന്ന് മെലഡികള്‍ കുറവാണ്. അതുകൊണ്ടാണ് മനസ്സില്‍ നില്‍ക്കുന്ന ഗാനങ്ങള്‍ ഉണ്ടാകാത്തത്. രാഗങ്ങള്‍ക്കും ഭാവങ്ങള്‍ക്കും അധിഷ്ഠിതമായ സംഗീതത്തിനു പകരം ബീറ്റുകളിലേക്ക് മാറിയിരിക്കുന്നു. ദ്രുതതാളം മനസ്സിലേക്കല്ല മറിച്ച് ശരീരത്തിലേക്കാണ് എത്തുന്നത്. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് തരളമാകുന്നു എന്ന് പറയുന്നതും നൃത്തം ചെയ്യാന്‍ തോന്നുന്നു എന്ന് പറയുന്നതും രണ്ടാണ്.
സ്വന്തം സിനിമയിലെ ഗാനങ്ങള്‍ക്ക് വിഷാദച്ഛായ വരുന്നതല്ല. അത്തരം പാട്ടുകളും ഉണ്ടാകുന്നുവെന്നേ ഉള്ളു. അവ പലപ്പോഴും സാഹചര്യങ്ങള്‍ക്കനുസരിച്ച് അങ്ങനെ ആയി പോകുന്നതാണ്. പ്രണയത്തിലെ പാട്ടുകള്‍ തന്നെ അതിനുദാഹരണമാണ്. പ്രണയത്തിനൊപ്പം നില്‍ക്കുന്നതാണ് വിരഹവും. അതുകൊണ്ടാണ് പ്രണയത്തിന് വിഷാദച്ഛായയുള്ളതും. അടിപൊളി പാട്ടുകള്‍ പലപ്പോഴും വികാരങ്ങള്‍ തരുന്നില്ല, അവ കായികമായ ഒരു എക്സര്‍സൈസ് തരുന്നു എന്നേ പറയാന്‍ പറ്റൂ. തന്‍്റെ സിനിമയിലെ ഗാനങ്ങള്‍ മനസ്സിലേക്കത്തെുന്ന തരത്തില്‍ സൃഷ്ടിച്ചവയാണ്, അടിപൊളി ഗാനങ്ങളല്ല, അതുകൊണ്ടാണ് അവക്ക് വിഷാദഛായയുണ്ടെന്ന് തോന്നുന്നുതും. എം.എസ് ബാബുരാജിന്‍െറ സംഗീതം ഇഷ്ടപ്പെടുന്ന ബ്ളെസിക്ക് വയലാര്‍ രാമവര്‍മ്മയുടെ വരികളോട് പ്രത്യേക അടുപ്പമുണ്ട്. ഗാനഗന്ധര്‍വന്‍ യേശുദാസ് തന്നെയാണ് പ്രിയ ഗായകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.