യേശുദാസിെൻറ ശബ്ദത്തോടുള്ള സാമ്യം പ്രശ്നമായില്ല; അഭിജിത്തിന് രാജ്യാന്തര പുരസ്കാരം VIDEO
text_fieldsയേശുദാസിെൻറ ശബ്ദത്തോട് സാമ്യമുണ്ടെന്ന് കാട്ടി സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിഷേധിക്കപ്പെട്ട യുവഗായകൻ അഭിജിത്തിന് രാജ്യാന്തര പുരസ്കാരം. മികച്ച ഗായകനുള്ള ടൊറെേൻറാ അന്താരാഷ്ട്ര ദക്ഷിണേഷ്യൻ ചലച്ചിത്ര പുരസ്കാരമാണ് അഭിജിത്തിന് ലഭിച്ചത്.
‘ആകാശ മിഠായി’ എന്ന ജയറാം ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്ന ഗാനത്തിലൂടെ അഭിജിത്തിന് പുരസ്കാരം ലഭിച്ച വാർത്ത നടൻ ജയറാം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ജയറാം തന്നെയായിരുന്നു അഭിജിത്തിനെ ചിത്രത്തിൽ പാടിക്കാം എന്ന അഭിപ്രായം മുന്നോട്ടുവച്ചത്. ജനകീയ വോെട്ടടുപ്പിലൂടെയാണ് അവാർഡിന് തന്നെ തെരഞ്ഞെടുത്തത് എന്നറിയുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് അഭിജിത്ത് വികാരനിർഭരനായി പറഞ്ഞു.
ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ പിറന്ന ‘കുട്ടനാടൻ കാറ്റ് ചോദിക്കുന്നു’ എന്ന ഗാനത്തിലൂടെയായിരുന്നു അഭിജിത്ത് സംസ്ഥാന പുരസ്കാരത്തിൽ അവസാന റൗണ്ടിലെത്തിയത്. തുടക്കത്തിൽ യേശുദാസാണ് ഗാനം ആലപിച്ചതെന്ന് കരുതിയ ജൂറിക്ക് അവസാനമാണത്രേ പാടിയത് അഭിജിത്താണെന്ന് മനസ്സിലായത്. അതോടെ പുരസ്കാരം നിഷേധിച്ചെന്നാണ് ആരോപണം.
ചിത്രത്തിലെ സംഗീതത്തിന് അർജുനൻ മാസ്റ്റർക്ക് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.