Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനൃത്തം ചെയ്​ത്​ സമൂഹ...

നൃത്തം ചെയ്​ത്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്​ കാബിൻ ക്രൂവിനെതിരെ നടപടിയുമായി എയർ ഇന്ത്യ

text_fields
bookmark_border
നൃത്തം ചെയ്​ത്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്​ കാബിൻ ക്രൂവിനെതിരെ നടപടിയുമായി എയർ ഇന്ത്യ
cancel

വിമാനത്തിനകത്ത്​ യൂണിഫോമിട്ട്​ നൃത്തം ചെയ്​ത്​​ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്​ കാബിൻ ക്രൂവിനെതിരെ നടപടിയുമായി എയർ ഇന്ത്യ. എത്രയും പെട്ടന്ന്​ വീഡിയോ നീക്കം​ ചെയ്യണമെന്നും​ ഇല്ലെങ്കിൽ കർശനമായ നടപടികളായിരിക്കും നേരി​േടണ്ടി വരികയെന്നും എയർ ഇന്ത്യ ജോലിക്കാർക്ക്​ മുന്നറിയിപ്പ്​ നൽകി. നൃത്തം ചെയ്​ത 20 വയസ്സുകാരികളായ കാബിൻ ക്രൂ അംഗങ്ങളോടാണ്​ എയർ ഇന്ത്യയു​െട ഉത്തരവ്​. 

യൂട്യൂബ്​, മ്യൂസിക്കലി, ഫേസ്​ബുക്ക്​ തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഇത്തരം വീഡിയോകൾ നിരന്തരം പങ്കുവെക്കപ്പെടുന്നുണ്ടെന്നും ഇത്​ കമ്പനിക്ക്​ ചീത്തപ്പേരുണ്ടാക്കുമെന്നും എയർ ഇന്ത്യ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും എയർ ഇന്ത്യ നിർദേശിച്ചു.

തുടർച്ചയായി അഞ്ച്​ മാസത്തോളം ശമ്പളം വൈകിച്ചതിന്​ ഇൗയിടെയാണ്​ എയർ ഇന്ത്യ വാർത്തകളിൽ നിറഞ്ഞത്​. കഴിഞ്ഞ ആഴ്​ചയാണ്​ ജീവനക്കാർക്ക്​ ജൂലൈ മാസത്തിലെ ശമ്പളം ലഭിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaair india flightmusic newscabin crew dance
News Summary - Air India Cabin Crew Posts Videos Dancing in Uniform on Bollywood Songs Inside Aircraft-music news
Next Story